Religion
പള്ളികളിൽ നിന്നും പിടിച്ചെടുത്ത ആയുധ ശേഖരം അല്ല ഇത്
Claim
പള്ളികളിൽ നിന്നും പിടിച്ചെടുത്ത ആയുധം എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ.

പോപ്പുലർ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു, കേന്ദ്ര സർക്കാർ. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രചരണം.
Fact
പോസ്റ്റിലെ പടം റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ Gujarat Headline എന്ന ഓൺലൈൻ മാധ്യമത്തിൽ ഇതേ ആയുധങ്ങളുടെ ചിത്രം കൊടുത്തിരിക്കുന്നത് കണ്ടു.

മാർച്ച് 5, 2016 ലെ വാർത്ത പറയുന്നത്,”ഗുജറാത്തിലെ രാജ്കോട്ടിൽ നിന്ന് ഒരു കടയിൽ നിന്ന് പിടികൂടിയ ആയുധ ശേഖരത്തിന്റെ ചിത്രമാണ് അത്.” എന്നാണ്.
The Times of Indiaയും മാർച്ച് 6, 2016ൽ ഇതിനെ കുറിച്ച് കൊടുത്ത വാർത്ത പറയുന്നത് പോലീസ് ഒരു ഹോട്ടൽ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന അനധികൃത ആയുധ വില്പനകേന്ദ്രം കണ്ടെത്തി, അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്നാണ്.
ഗുജറാത്തിലെ രാജ്കോട്ടില്‍ ഒരു കടയില്‍ നിന്ന് 2016ൽ പിടിച്ചെടുത്ത ആയുധ ശേഖരത്തിന്റെ ചിത്രമാണ് പള്ളികളിൽ നിന്നും പിടിച്ച് എടുത്തത് എന്ന പേരിൽ പ്രചരിക്കുന്നത്.
ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്നും പിടിച്ചെടുത്തത് എന്ന പേരിൽ ഏപ്രിൽ മാസം ഇതേ ചിത്രം പ്രചരിച്ചിരുന്നു, അന്ന് ഞങ്ങൾ അത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
Result: False
Sources
News report in Gujarat Headlines on March 5,2016
News report in Times of India on March 6, 2016
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.