Viral
സംസ്ഥനത്ത് രണ്ടു സ്ഥലങ്ങളിൽ പക്ഷി പനി (Avian Flu) സ്ഥിരീകരിച്ചു:വാസ്തവമെന്ത്?
സംസ്ഥാനത്ത് വീണ്ടും പക്ഷി പനി (Avian Flu) എന്ന ഒരു പ്രചാരണം നടക്കുന്നുണ്ട്.ബക്രീദ് പ്രമാണിച്ച് ചിക്കൻ വില്പന പാരമ്യത്തിൽ നിൽക്കുന്ന സമയമാണിത്.
അത് കൊണ്ട് തന്നെ ചിക്കൻ വില്പനയെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രചാരണമാണിത്.
സംസ്ഥനത്ത് രണ്ടിടത്ത് പക്ഷി പനി സ്ഥിരീകരിച്ചു:കോഴിക്കോട് ജില്ലയിലെ മുക്കം കൊടിയത്തൂർ എന്നിവിടങ്ങളിലാണ് പക്ഷിപനി സ്ഥിരീകരിച്ചത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
നേരിന്റെ കാരശ്ശേരി എന്ന ഗ്രൂപ്പിൽ വന്ന ഈ പോസ്റ്റിനു 240 ഷെയറുകൾ ഉണ്ടായിട്ടുണ്ട്.

എന്താണ് പക്ഷി പനി (Avian Flu)?
പക്ഷികളില്‍ വരുന്ന വൈറല്‍ പനിയെയാണ് പക്ഷി പനി എന്ന് വിളിക്കുന്നത്. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ് പനി ഉണ്ടാക്കുന്നത്.
പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ട്.
പക്ഷി പനി (Avian Flu) ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് പടരുന്നത്.
മനുഷ്യനെപ്പോലെ എല്ലാ ജീവജാലങ്ങള്‍ക്കും പനി പിടിക്കും.ഏവിയൻ ഇൻഫ്ലൂെൻസ എ വിഭാഗത്തിൽപ്പെട്ട വൈറസുകള്‍ മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് അപൂര്‍വമായി മാത്രമാണ് പകരാറുള്ളത്.
മനുഷ്യരിൽ നിന്നു മനുഷ്യരിലേയ്ക്ക് പടര്‍ന്നാലും വലിയ തോതിലുള്ള രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയില്ല. ഇത്തരത്തിൽ പകര്‍ച്ചവ്യാധിയായി പകരാനുള്ള സാധ്യതയും വളരെ കുറവാണ്.
എന്നാൽ വൈറസിന് ജനിതകമാറ്റം സംഭവിക്കാനും മനുഷ്യരിൽ നിന്ന് മറ്റു മനുഷ്യരിലേയ്ക്ക് പെട്ടെന്നു പടരാനുമുള്ള സാധ്യത തള്ളിക്കളയാൻ കഴിയാത്തതിനാൽ പക്ഷിപ്പനി ബാധിച്ച മനുഷ്യരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കാറുണ്ട്.
വായിക്കുക:Cubaയിലെ rallyയിലെ വൻ ജനാവലി:വാസ്തവമെന്ത്?
Fact Check/Verification
ഈ പോസ്റ്റ് വന്നത് ശനിയാഴ്ച്ച ആണ്. എന്നാൽ അങ്ങനെ ഒരു വാർത്ത ഇന്നത്തെ ഒരു പത്രത്തിലും കണ്ടില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായെങ്കിൽ പത്രങ്ങൾ അത് റിപ്പോർട്ട് ചെയ്യുമായിരുന്നു.
ഞങ്ങൾ പോസ്റ്റിലെ വാക്കുകൾ ഉപയോഗിച്ച് key word search ചെയ്തപ്പോൾ മുക്കം കൊടിയത്തൂർ എന്നിവിടങ്ങളിൽ 2020 മാർച്ച് 8ന് പക്ഷി പനി പടരുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതായി കണ്ടു.
അതായത് രണ്ടു കൊല്ലം പഴയ ഒരു വാർത്തയെ ആസ്പദമാക്കിയാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്.
അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്റ്റ് സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സിലെ ഇൻസ്പെക്ടറായ പ്രശാന്ത് നാരായണനെ വിളിച്ചു. കേരളത്തിൽ ഒരിടത്ത് നിന്നും ഈ ദിവസങ്ങളിൽ ആ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
Conclusion
ഈ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരിടത്തും പക്ഷി പനി റിപ്പോർട്ട് ചെയ്തിട്ടില്ല.
Result: False
Our Sources
അനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്റ്റ് സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സിലെ ഇൻസ്പെക്ടറായ പ്രശാന്ത് നാരായണനുമായുള്ള സംഭാഷണം
മാധ്യമ വാർത്തകൾ
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.