Viral
കുട്ടികളുടെ അമിതമായ ഫോൺ / കമ്പ്യൂട്ടർ ഉപയോഗം പോലീസിനെ അറിയിക്കണം: പ്രചാരണത്തിന്റെ വാസ്തവം എന്ത്?
കുട്ടികൾ അമിതമായി ഫോൺ ഉപയോഗിക്കുന്നുവെങ്കിൽ മാതാപിതാക്കൾ അത് സൈബർ ഡോമിനെ അറിയിക്കുക എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
പോസ്റ്റിനൊപ്പം ഒരു മൊബൈൽ നമ്പർ കൂടി ഷെയർ ചെയ്താണ് ഇത് പ്രചരിപ്പിക്കുന്നത്.
സെലിബ്രിറ്റിയായ അറിയപ്പെടുന്ന റേഡിയോ ജോക്കി കിടിലൻ ഫിറോസ് ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫൈലിൽ നിന്നും വന്ന ഈ പോസ്റ്റിനു 1.7 k റിയാക്ഷൻസും 1.9 k ഷെയറുകളുമുണ്ട്.
കുട്ടികളുടെ അമിതമായ ഫോൺ / കമ്പ്യൂട്ടർ ഉപയോഗം, അസമയത്തെ ഒറ്റയ്ക്കുള്ള ഉപയോഗം,
കുട്ടികളിലെ സ്വഭാവത്തിലെ മാറ്റം,
അരിശം, ഏകാന്തത, ഭക്ഷണ വിയോജിപ്പ്, ക്രമംതെറ്റിയ ഭക്ഷണ രീതി,
മാതാപിതാക്കന്മാർ വിഷമിക്കണ്ട; ഒന്നും മൂടി വെച്ച് സങ്കീർണ്ണമാക്കരുത്.
സൈബർ വിഭാഗത്തെ വിളിച്ച് കുട്ടികളുടെ നമ്പർ സഹിതം കൊടുത്താൽ അവർ നിരീക്ഷിക്കും, ഇടപെടും, ആരും അറിയാതെ പ്രശ്നങ്ങളിൽ നിന്ന് #കുട്ടികളെ #രക്ഷിക്കാം,എന്നാണ് പോസ്റ്റ് പറയുന്നത്.

വായിക്കുക:Fidel Castro യുടെ ഫോട്ടോ waste binൽ:Cubaയിലെ ഇപ്പോഴത്തെ കലാപവുമായി ഇതിന് ബന്ധമുണ്ടോ?
Fact Check/Verification
ഈ പോസ്റ്റ് ഫേക്കാണ് എന്ന് പോലീസ് ഇൻഫോർമേഷൻ സെന്റർ പറയുന്നു.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ്കുമാറിനെ ഞങ്ങൾ ബന്ധപ്പെട്ടു.
ഇത്തരം ഒരു ഒരു സംവിധാനം പോലീസിനില്ല.പോരെങ്കിൽ സൈബറിടത്തിലെ ഒരാളുടെ വ്യക്തിപരമായ ഇടപെടലുകളെ നിരീക്ഷിക്കാൻ പൊലീസിന് നിയമപരമായി കഴിയില്ല.
ആ പോസ്റ്റിന്റെ കൂടെയുള്ള നമ്പർ പോലീസിന്റെതാണ്.എന്നാൽ അത് മാനസിക സമ്മർദ്ദം മൂലം ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് കൗൺസലിംഗ് ഏർപ്പെടുത്തി കൊടുക്കാനുള്ള പോലീസ് മുൻകൈയിലുള്ള ഒരു സംവിധാനത്തിന്റെ നമ്പറാണ്.
ഇടുക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ പോർട്ടൽ ഈ വാർത്ത ആദ്യം കൊടുത്തു. അതിനെ തുടർന്നാണ് പലരും ഇത് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്, അദ്ദേഹം പറഞ്ഞു.
റേഡിയോ ജോക്കി കിടിലൻ ഫിറോസിനെ ഞങ്ങൾ ബന്ധപ്പെട്ടു. ഞാനിപ്പോൾ ഫേസ്ബുക്കിൽ സജീവമല്ല. പേജിനു അഡ്മിൻസ് ഉണ്ട്.അവരോടു അന്വേഷിക്കാം, അദ്ദേഹം പറഞ്ഞു.
Conclusion
കുട്ടികളിലെ അമിതമായ ഫോൺ / കമ്പ്യൂട്ടർ ഉപയോഗം നിരീക്ഷിക്കുന്ന ഒരു ഒരു പദ്ധതി നിലവിൽ പൊലീസിനില്ല. പോസ്റ്റിനൊപ്പമുള്ള ഫോൺ നമ്പർ കുട്ടികൾക്ക് വേണ്ടിയുള്ള കൗൺസലിംഗ് സംവിധാനത്തിന്റെ നമ്പറാണ്.
Result: Misleading
Our Sources
സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ്കുമാറിനോടുള്ള സംഭാഷണം
കിടിലൻ ഫിറോസിനോടുള്ള വാട്ട്സ്ആപ്പ് ചാറ്റ്
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.