Viral
ഗ്ലോബൽ ടെററിസം ഇൻഡക്സ് അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 12മതായി കൊടുത്തിരിക്കുന്നത് സിപിഐ അല്ല
Claim
ഏറ്റവും മാരകമായ 20 തീവ്രവാദ ഗ്രൂപ്പുകളിൽ 12മതായി ‘കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ.’
Fact
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പട്ടികയിലെ തെറ്റ് തിരുത്തി,പുതുക്കിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ഗ്ലോബൽ ടെററിസം ഇൻഡക്സ്. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 12മതായി കൊടുത്തിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) ആണ് എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ചില പോസ്റ്റുകളിൽ സിപിഐ എന്നതിന് പകരം സിപിഐഎം എന്നും പറയുന്നുണ്ട്.
“ലോക സമാധാനത്തിനായി പ്രവർത്തിക്കുന്ന, ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ ടെററിസം ഇൻഡക്സ്. അവരുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്. പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി!” എന്നാണ് പോസ്റ്റ് പറയുന്നത്.
പ്രശസ്ത സാമൂഹ്യ നിരീക്ഷകനും മലയാളം ടെലിവിഷൻ ചർച്ചകളിൽ സ്ഥിര സാന്നിധ്യവുമായ Sreejith Panickarടെ വെരിഫൈഡ് പ്രൊഫൈലിൽ നിന്നടക്കം ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.ഞങ്ങൾ കണ്ടപ്പോൾ പണിക്കരുടെ പോസ്റ്റിന് 5.1 k ഷെയറുകൾ ഉണ്ടായിരുന്നു.

The Article19 എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിന് 15 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.

സിപിഎഎം ആണ് ഗ്ലോബൽ ടെററിസം ഇൻഡക്സിൽ ഉൾപ്പെട്ട സംഘടന എന്നാരോപിക്കുന്ന Binoy Sebastianന്റെ പോസ്റ്റിൽ ഞങ്ങൾ കാണും വരെ 15 ഷെയറുകൾ ഉണ്ടായിരുന്നു,
Fact Check/Verification
ഈ പോസ്റ്റ് ഷെയർ ചെയ്ത ഐഡികളിൽ പ്രമുഖമായ ശ്രീജിത്ത് പണിക്കരുടെ പ്രൊഫൈൽ പരിശോധിച്ചപ്പോൾ മാര്ച്ച് 17,2023 ലെ ഒരു പോസ്റ്റ് കണ്ടു. “എനിക്കൊരു നന്ദിയൊക്കെ പറഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് 2022ലെ ഭീകര സംഘടനകളുടെ പേര് തിരുത്തിയിട്ടുണ്ട് കേട്ടോ. സഖാക്കളേ, നിങ്ങളുടെ മാനം രക്ഷിച്ചതിന് വേണമെങ്കിൽ നിങ്ങൾക്കും എന്നോട് നന്ദി പറയാം. നിങ്ങൾക്ക് ശീലമില്ലെന്ന് അറിയാം, എന്നാലും പറഞ്ഞെന്നേയുള്ളൂ.” എന്നാൽ അദേഹം തെറ്റായ വിവരം ഉൾകൊള്ളുന്ന തന്റെ ആദ്യ പോസ്റ്റ് തിരുത്തിട്ടില്ലെന്നും മനസിലായി. അത് കൊണ്ട് തന്നെ അദ്ദേഹം ആദ്യം ഗ്ലോബൽ ടെററിസം ഇൻഡക്സിന്റെ പോസ്റ്റ് തെറ്റിദ്ധരിച്ചതാണോ അതോ അവർക്ക് തെറ്റ് ചൂണ്ടികാണിച്ചു കൊടുത്തതാണോ എന്ന് വ്യക്തമല്ല.

പണിക്കരുടെ പോസ്റ്റിൽ അദ്ദേഹത്തിന്റെ ട്വീറ്റിനുള്ള മറുപടിയായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് കൊടുത്ത വിശദീകരണ ട്വീറ്റിന്റ ലിങ്ക് കണ്ടു. ”സിപിഐ അല്ല സിപിഐ (മാവോയിസസ്റ്റ്) ആണ് ലിസ്റ്റിലുള്ളത് എന്നാണ് ആ മറുപടി. അവർക്ക് ആദ്യം വന്ന തെറ്റ് കൊണ്ടാണ് സിപിഐ എന്ന് കൊടുത്തത് എന്നും മറുപടിയിലുണ്ട്.

സിപിഐ എന്നത് തിരുത്തി സിപി ഐ (മാവോയിസ്റ്റ്) എന്ന് കൊടുത്തിരിക്കുന്ന പുതിയ ലിസ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് വെബ്സൈറ്റിൽ നിന്നും കണ്ടെത്തി.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസിനെ ഉദ്ദരിച്ച് കൊണ്ട് സിപിഐ എന്നത് തെറ്റി ചേർത്തതാണ് എന്നും യഥാർഥത്തിൽ സിപിഐ (മാവോയിസ്റ്റ്) ആണ് ലിസ്റ്റിലുള്ളത് എന്നും വ്യക്തമാക്കുന്ന ടൈംസ് ഓഫ് ഇന്ത്യ 2023 മാർച്ച് 17ന്റെ റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി.

വായിക്കുക: Fact Check: ഏപ്രിൽ 1 മുതൽ വെള്ള കാർഡുകൾ ക്യാൻസലായി പോകും എന്ന പ്രചരണം വ്യാജം
Conclusion
‘സിപിഐ അല്ല സിപിഐ (മാവോയിസസ്റ്റ്) ആണ് ഗ്ലോബൽ ഗ്ലോബൽ ടെററിസം ഇൻഡക്സ് ലിസ്റ്റിലുള്ളത്. ലിസ്റ്റ് തയ്യാറാക്കിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് ആദ്യം വരുത്തിയ തെറ്റ് കൊണ്ടാണ് സിപിഐ എന്ന് കൊടുത്തത് എന്നും അന്വേഷണത്തിൽ ബോധ്യമായി.
Result: Missing Context
Sources
Facebook Post by Sreejith Panicker on March 17,2023
Tweet by IEP Global Peace Index on March 17,2023
www.economicsandpeace.org
News report by Times of India on on March 17,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.