Claim: ബംഗാളിലെ ഒൻപത് മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേർന്നു.
Fact: കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയിൽ ചേർന്ന ചിത്രമാണിത്.
“ബംഗാളിലെ ഒൻപത് മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേർന്നു. കൂടെ ആയിരക്കണക്കിന് അണികളും. ഇന്നത്തെ സഖാവ് നാളത്തെ സംഘി,” എന്ന അവകാശവാദത്തോടെ ഒരുപോസ്റ്റർ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: പ്രചരണത്തിനിടയിൽ എംവി ജയരാജൻ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാട്ടിയോ?
Fact Check/Verification
പ്രചരിക്കുന്ന പോസ്റ്ററിലെ ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, “കൊൽക്കത്ത: മുൻ കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ പാർട്ടി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു,” എന്ന അടികുറിപ്പോടെ SocialNews.XYZ എന്ന വെബ്‌സൈറ്റ് ഈ ചിത്രങ്ങൾ 2024 മാർച്ച് 7 ന് പ്രസീദ്ധീകരിച്ചിട്ടുണ്ട് എന്നും ഞങ്ങൾക്ക് മനസ്സിലായി. ഈ പോസ്റ്ററിലെ എല്ലാ ചിത്രത്തിലും ഉള്ളത് ഒരേ ആളുകളാണ് എന്ന് പോസ്റ്റർ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മനസ്സിലായി.

Photo gallery published by SocialNews XYZ
“മുൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ബിജെപി പശ്ചിമ ബംഗാൾ പ്രസിഡൻ്റ് സുകാന്ത മജുംദാറിൻ്റെയും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെയും സാന്നിധ്യത്തിൽ മാർച്ച് 7 ന് കൊൽക്കത്തയിലെ ബിജെപി ഓഫീസിൽ ബിജെപിയിൽ ചേർന്നു,” എന്ന പേരിൽ പോസ്റ്ററിലെ ഒരു ചിത്രം പിടിഐയ്ക്ക് ക്രെഡിറ്റ് നൽകി ഹിന്ദുസ്ഥാൻ ടൈംസ് 2024 മാർച്ച് 7 ന് പ്രസീദ്ധീകരിച്ചിട്ടുണ്ട്.

2024 മാർച്ച് 7 ന്, “കൊൽക്കത്ത, പശ്ചിമ ബംഗാൾ: കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ, സംസ്ഥാന പാർട്ടി അധ്യക്ഷൻ സുകാന്ത മജുംദാർ, സുവേന്ദു അധികാരി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു,” എന്ന കുറിപ്പിനൊപ്പം ഈ പോസ്റ്ററിലെ ചിത്രങ്ങൾ അടങ്ങുന്ന വീഡിയോ എഎൻഐ അവരുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതും ഞങ്ങൾ കണ്ടെത്തി.

പശ്ചിമ ബംഗാളിലെ സിപിഎമ്മിന്റെ മുൻ എംപിമാർ അടുത്തിടെ ബിജെപിയിൽ ചേർന്നിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ കീ വേർഡ് സേർച്ച് നടത്തി. എന്നാൽ ഈ അടുത്ത കാലത്തൊന്നും ഒരു സിപിഎം നേതാവും ബംഗാളിൽ ബിജെപി ചേർന്നത് സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ഞങ്ങൾക്ക് ലഭിച്ചില്ല.
Conclusion
പശ്ചിമ ബംഗാളിലെ മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേരുന്ന ചിത്രമല്ലിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ചിത്രത്തിലുള്ളത് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയിൽ ചേരുന്ന രംഗമാണെന്നും ഞങ്ങൾക്ക് മനസ്സിലായി.
Result: False
ഇവിടെ വായിക്കുക: Fact Check: കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Sources
Photo gallery published by SocialNews XYZ on March 7, 2024
Report by Hindustan Times on March 7, 2024
Tweet by ANI on March 7, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.