Claim: വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ അടി.
Fact: 2016ല്‍ നടന്ന സിപിഎം സിപിഐ സംഘര്‍ഷത്തിന്‍റെതാണ് വീഡിയോ.
വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ അടി കൂടുന്ന രംഗം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കേരളീയം പരിപാടി വിവാദമായ പശ്ചാത്തലത്തിലാണ് പോസ്റ്റുകള്‍.
“വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ “കേരളീയം” അടി. പ്രവർത്തകർ നേതാക്കളെ ഓടിച്ചിട്ട് തല്ലി. മിക്കവാറും നാളെ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്,” എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
Santhosh Kumar എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 79 ഷെയറുകൾ ഉണ്ടായിരുന്നു.

Ajeesh Neymar Tanoor എന്ന ഐഡി KPCC (Kerala Pradesh Congress Committee) എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത വീഡിയോയ്ക്ക് 64 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ Mathai Moolayil എന്ന ഐഡിയിൽ നിന്നും 26 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഇവിടെ വായിക്കുക:Fact Check: വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലിയ്ക്ക് അറസ്റ്റിലായ ഉദ്യോഗസ്ഥനാണോ ഇത്?
Fact Check/Verification
ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകൾ ആക്കി. എന്നിട്ട് കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഇതേ ദൃശ്യങ്ങൾ അടങ്ങുന്ന ഒരു വീഡിയോ നവംബർ 4,2016ൽ Sabith എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്തത് ഞങ്ങൾ കണ്ടു.
“മാനന്തവാടി നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തിയ CPI കാർക്ക് CPM കാരുടെ വക ഉശിരൻ തല്ല്,” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ഈ സംഭവത്തെ കുറിച്ച് നവംബർ 3,2016ൽ കൊടുത്ത വാർത്തയും ഞങ്ങൾക്ക് കിട്ടി. ഈ വാർത്തയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങളും ഉണ്ട്. വയനാട്ടിലെ മാനന്തവാടിയില്‍ 2016 നവംബര്‍ മൂന്നിന് സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

“മാനന്തവാടി നഗരത്തിൽ ഫുട്‌പാത്തുകള്‍ കയ്യേറി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭ തീരുമാനിച്ചു. എന്നാല്‍ എല്ലാ കച്ചവടക്കാരെയും ഒഴിപ്പിക്കാന്‍ നഗരസഭ തയ്യാറാവുന്നില്ലെന്ന് ആരോപിച്ച് സിപിഐ നഗരസഭയിലേയ്‌ക്ക് നടത്തിയ മാര്‍ച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് സിപിഎം സിപിഐ സംഘര്‍ഷത്തിന് കാരണമായി,” വീഡിയോയ്‌ക്കൊപ്പമുള്ള വിവരണമിങ്ങനെ പറയുന്നു.
മീഡിയവൺ നവംബർ 3,2016ൽ കൊടുത്ത വാർത്തയിലും ഈ വീഡിയോയിലെ ദൃശ്യങ്ങളുണ്ട്. “വയനാട് മാനന്തവാടിയില്‍ സിപിഐ – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ നടത്തിയ നഗരസഭ മാര്‍ച്ച് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. മൂന്ന് എസ്ഐമാരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു,” എന്ന അടിക്കുറിപ്പ് വീഡിയോയ്‌ക്കൊപ്പം കൊടുത്തിട്ടുണ്ട്.

ഇവിടെ വായിക്കുക: Fact Check: മിസൈൽ ആക്രമണത്തിൽ കുട്ടികളെല്ലാം മരിച്ച ഗാസയിലെ സ്ക്കൂളാണോയിത്?
Conclusion
വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ അടി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ പഴയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. മാനന്തവാടിയില്‍ 2016ല്‍ നടന്ന സിപിഎം സിപിഐ സംഘര്‍ഷത്തിന്‍റെതാണ് വീഡിയോ.
Result: False
ഇവിടെ വായിക്കുക: Fact Check: ഓട്ടോക്കാർ വിളിച്ചാൽ വന്നില്ലെങ്കിൽ പരാതിപ്പെട്ടാനുള്ള നമ്പറാണോ ഇത്?
Sources
Facebook Post by Sabith on November 4, 2016
Youtube video by Asianet News on November 3, 2016
Youtube video by Mediaone on November 3, 2016
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.