Viral
Fact Check: കൈരളി ടിവി സർവേയുടെ ന്യൂസ് കാർഡ് വ്യാജം
Claim
എല്‍ഡിഎഫ്-16, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നിങ്ങനെ സീറ്റ് നില പ്രവചിക്കുന്ന കൈരളി ടിവി സർവേയുടെ ഫലം എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “4 സീറ്റ് യുഡിഎഫിന് നൽകിയ ആ മഹാമനസ്കത,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്.

ഇവിടെ വായിക്കുക: Fact Check: ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്ന വീഡിയോ അല്ലിത്
Fact
ഞങ്ങള്‍ ആദ്യം കൈരളിയുടെ ഫേസ്ബുക്ക് പേജില്‍ പരിശോധിച്ചപ്പോള്‍ ഏപ്രിൽ 22,2024ലെ ഒരു പോസ്റ്റ് ലഭിച്ചു.
“കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല, ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം; നിയമ നടപടി ആരംഭിച്ചു,” എന്നാണ് പോസ്റ്റ് പറയുന്നത്.

2024 ഏപ്രില്‍ 11ന് 24 ന്യൂസ് അവരുടെ ഫേസ്ബുക്ക് പേജിൽ കൊടുത്ത തെരഞ്ഞെടുപ്പ് സര്‍വേ ഫലമാണ് ഇപ്പോൾ പ്രചരിക്കുന്ന കാർഡിൽ എന്ന് ഒരു റിവേഴ്സ് ഇമേജ് സെർച്ചിൽ മനസ്സിലായി.
“ട്വന്റിഫോര്‍ ഇലക്ഷന് അഭിപ്രായ സര്‍വേ അന്തിമ ഫലം” എന്നുള്ള കുറിപ്പിനൊപ്പം എന്നാണ് കാർഡ്.ഇപ്പോൾ പ്രചരിക്കുന്ന കാര്‍ഡിൽ കാണുന്ന അക്ഷരങ്ങളും പശ്ചാത്തലവുമാണ് 24 ന്യൂസിന്റെ കാര്‍ഡിലുമുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. . 24 ന്യൂസ് കാര്‍ഡില്‍ സർവേ ഫലം കാണിക്കുന്നത് യുഡിഎഫ്-13, എല്‍ഡിഎഫ് -7, എന്‍ഡിഎ-0 എന്നാണ്. ഈ ഭാഗം എഡിറ്റ് ചെയ്ത് എല്‍ഡിഎഫ്-16, യുഡിഎഫ്-4, എന്‍ഡിഎ-0 എന്നാക്കിയിട്ടുണ്ട്.

ഇതിൽ നിന്നും കൈരളി ടിവി തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല എന്ന് ഇതിൽ നിന്നും വ്യക്തമാണ്.
Result: Altered Photo
ഇവിടെ വായിക്കുക: Fact Check: ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയെ മുസ്ലിങ്ങൾ അക്രമിക്കുന്ന ദൃശ്യമല്ലിത്
Sources
Facebook post by Kairali news on April 22, 2024
Facebook post by 24 News on April 11, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.