Viral
Fact Check: മധുപാൽ അന്തരിച്ചു എന്ന ഫ്ളവേഴ്സ് ടിവിയുടെ കാർഡ് വ്യാജം
Claim
നടനും സംവിധായകനുമായ മധുപാൽ അന്തരിച്ചു എന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. “പ്രിയപ്പെട്ട ചലച്ചിത്ര നടനും രാഷ്ട്രീയ വ്യക്തിത്വവുമായ ശ്രീ മധുപാൽ സാറിന് ആദരാഞ്ജലികൾ,” എന്ന വിവരണത്തോടെ ഫ്ളവേഴ്സ് ടിവിയുടെ കാർഡ് എന്ന പേരിലാണ് പോസ്റ്റ്.

ഇവിടെ വായിക്കുക: Fact Check: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ എംപിയാവാം?
Fact
ഞങ്ങൾ ഈ വാർത്തയുടെ നിജസ്ഥിതിയറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ വാർത്ത വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന ഫ്ളവേഴ്സ് ടിവിയുടെ ഉടമസ്ഥയിലുള്ള ന്യൂസ് ചാനൽ 24 ന്യൂസിന്റെ മാർച്ച് 5,2024ലെ വാർത്തയുടെ ഫേസ്ബുക്ക് ലിങ്ക് കിട്ടി. “കഥാകൃത്തും ചലച്ചിത്ര താരവുമായ മധുപാൽ അന്തരിച്ചെന്ന് ഫ്ലവേഴ്സിന്റെ പേരിൽ വ്യാജ കാർഡ് പ്രചരിക്കുന്നു,” എന്നാണ് വാർത്ത.

കൂടുതൽ തിരച്ചിലിൽ, ഇടയ്ക്കിടെ വ്യാജ പ്രചാരണത്തിലൂടെ കൊല്ലുന്നവരെക്കുറിച്ച് നടനും സംവിധായകനുമായ മധുപാൽ മനോരമ ഓൺലൈനിനിൽ മാർച്ച് 7,2024ൽ എഴുതിയ കുറിപ്പ് അവരുടെ ഫേസ്ബുക്ക് പേജിൽ നിന്നും കിട്ടി.

“ഹാ ദൈവമേ. ഈ മനുഷ്യൻ പെട്ടന്ന് മരിച്ചുപോയല്ലോ, ഞാൻ ഇന്നലെയും കൂടെ സംസാരിച്ചതായിരുന്നു’’ എന്ന എഴുത്തോടുകൂടെ എനിക്ക് അന്ത്യാജ്ഞലി നേർന്നുകൊണ്ട് അയാൾ പോസ്റ്റ് ഇട്ടിരിക്കുന്നു! ഞാൻ അയാളോട് തിരിച്ച് ചോദിച്ചത്, ‘നിങ്ങൾക്ക് എന്നെ വിളിച്ച് ചോദിക്കാമായിരുന്നില്ലേ’ എന്നാണ്. ഇത് ഒരു കുറിപ്പാണ്. ഇടയ്ക്കിടെ വ്യാജ പ്രചാരണത്തിലൂടെ കൊല്ലുന്നവരെക്കുറിച്ച് സഹികെട്ട് നടനും സംവിധായകനുമായ മധുപാൽ എഴുതുന്നത്,” എന്ന ആമുഖത്തോടെയാണ് കുറിപ്പ്.
ഇതിൽ നിന്നെല്ലാം നടനും സംവിധായകനുമായ മധുപാൽ അന്തരിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞു.
Result: Altered Media
ഇവിടെ വായിക്കുക: Fact Check: കുട്ടികളെ തട്ടികൊണ്ട് പോവുന്ന തമിഴ്നാട് സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം
Sources
Facebook post by 24 News on March 5,2024
Facebook post by Manorama Online on March 7,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.