Viral
ഫരീദാബാദിലെ മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു ഭീകരനെ പിടികൂടിയെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ മോക്ഡ്രിലിന്റേത്
Claim
(ഈ വീഡിയോ ആദ്യം വസ്തുത പരിശോധന നടത്തിയത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം)
ഡൽഹിയുടെ സമീപ പ്രദേശമായ ഫരീദാബാദിലെ മെട്രോ സ്റ്റേഷനിൽ നിന്ന് ഒരു ഭീകരനെ പിടികൂടിയെന്ന് അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട് .ഒരു മെട്രോ സ്റ്റേഷനിൽ കൈകൾ ഉയർത്തി മുട്ടുകുത്തി ഇരിക്കുന്ന ഒരാൾക്ക് നേരെ ചില സുരക്ഷാ സേനാംഗങ്ങൾ തോക്ക് ചൂണ്ടുന്നത് ഈ വൈറൽ വീഡിയോയിൽ കാണാം.

Fact
വീഡിയോയെക്കുറിച്ചുള്ള അന്വേഷണത്തിനിടയിൽ, 2022 ജൂൺ 26-ന് ഫരീദാബാദ് പോലീസിൽ നിന്നുള്ള ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. മെട്രോ സ്റ്റേഷനിൽ നിന്നാണ് ഭീകരനെ പിടികൂടിയതെന്ന വാദം തള്ളിയ ഫരീദാബാദ് പൊലീസ്, ഈ വീഡിയോ സിഐഎസ്എഫ് നടത്തിയ മോക്ക് ഡ്രില്ലിന്റെതാണെന്നും ട്വീറ്റിൽ പറഞ്ഞു.
ഇതേക്കുറിച്ച് സിഐഎസ്എഫ് പിആർഒ അപൂർവ പാണ്ഡെയോടും സംസാരിച്ചു. സിഐഎസ്എഫ് ഇടയ്ക്കിടയ്ക്ക് നടത്താറുള്ള മോക്ക് ഡ്രില്ലിന്റെ വീഡിയോയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫരീദാബാദിലെ പ്രാദേശിക മാധ്യമങ്ങളിൽ ഈ മോക്ക് ഡ്രില്ലിനെക്കുറിച്ച് വാർത്ത വന്നിരുന്നതായും അവർ വ്യക്തമാക്കി.
വൈറലായ ഈ വീഡിയോ മോക്ക് ഡ്രിലിന്റേതാണ് എന്ന കാര്യം പിഐബി ഫാക്റ്റ് ചെക്കും വ്യക്തമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ, ഫരീദാബാദ് മെട്രോയിൽ നിന്ന് തീവ്രവാദികളെ പിടികൂടിയതായി പരാമർശിക്കുന്ന അത്തരം വാർത്തകളൊന്നും ഞങ്ങൾക്ക് ഇന്റർനെറ്റിൽ കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇതേക്കുറിച്ച് മാധ്യമങ്ങളിൽ നിരവധി വാർത്തകൾ വരുമായിരുന്നു.
Result: False
Sources
Tweet by Faridabad police on June 27,2022
Tweet by PIB Factcheck on June 27,2022
Telephone conversation with CISF PRO Apoorva Pandey
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.