Viral
ഫുട്ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റ് വ്യാജം
Claim
ഫുട്ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റ്.

Fact
ഫുട്ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി കീ വേർഡ് സേർച്ച് ചെയ്തു .അപ്പോൾ,ഡിസംബർ മൂന്നിന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആശുപത്രി പുറത്തിറക്കിയിരുന്ന മെഡിക്കൽ ബുള്ളറ്റിൻ പെലെയുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി അറിയിക്കുന്ന പോസ്റ്റിൽ തന്റെ ചികിത്സ പുരോഗമിക്കുന്നത് കൊണ്ട് താൻ ഏറെ പ്രതീക്ഷയിലാണെന്ന് അദ്ദേഹം പറയുന്നു.
“കാൻസർ രോഗബാധിതനായ പെലെയെ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ചികിത്സകളോട് അനുകൂലമായി പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വഷളായിട്ടില്ല എന്നാണ്,” മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്.
ഡിസംബർ 5 2022 ലെ ഫ്രീ പ്രസ് ജേർണൽ വാർത്തയിൽ,ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ രണ്ട് പെൺമക്കളെയും ഒരു ചെറുമകനെയും ഉദ്ധരിക്കുന്നുണ്ട്.

മൂന്ന് തവണ ലോകകപ്പ് ജേതാവായ അദ്ദേഹത്തെ കോവിഡ് -19 വഷളാക്കിയ ശ്വാസകോശ സംബന്ധമായ അണുബാധയെ ചികിത്സിക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാൻസറിനെതിരായ പോരാട്ടത്തിൽ കീമോതെറാപ്പിക്ക് വിധേയനായ പെലെ, ശ്വാസകോശ സംബന്ധമായ അണുബാധയിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിച്ചു കഴിഞ്ഞാൽ സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രി വിടുമെന്ന് പ്രതീക്ഷിക്കുന്നതായി കെലിയും ഫ്ലാവിയ നാസിമെന്റോയും ആർതർ അരാന്റസ് ഡോ നാസിമെന്റോയും ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിൽ പറഞ്ഞതായി ഫ്രീ പ്രസ് ജേർണൽ വാർത്തയിൽ പറയുന്നു. ഫുട്ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റ് വ്യാജമാണ് എന്ന് ഇതിൽ നിന്നും വ്യക്തം.
Result:False
Update: സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രി 30/12/2022 ന് പെലെ ഒന്നിലധികം അവയവങ്ങൾ തകരാറായതിനെ തുടർന്ന് 3:27PM ന് മരിച്ചുവെന്ന് സ്ഥിരീകരിച്ചു.
Sources
Instagram post of Pele on December 3, 2022
Newsreport of Free Press Journal on December 5,2022
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.