Viral
Fact Check: ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞോ?
Claim
“ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് അങ്ങനെ കഴിക്കുന്നവരെ കണ്ടെത്താൻ സംഘം ജാഗ്രത പാലിക്കുക കെ.സുരേന്ദ്രൻ,” എന്ന പേരിൽ ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ്കാർഡ്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന പിണറായി വിജയൻ: വാസ്തവം എന്ത്?
Fact
പൊതുവിപണിയിൽ കിലോയ്ക്ക് ₹29 നിരക്കിൽ ’ഭാരത് അരി’ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 5 കിലോ, 10 കിലോ പായ്ക്കറ്റുകളിലാണ് അരി വിപണിയില്‍ വിൽക്കുന്നത്. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍ ആണ് ഭാരത് അരി ഔദ്യോഗികമായി പുറത്തിറക്കിയത്. ഈ പശ്ചാത്തലത്തിലാണ് പ്രചരണം.
“ഈ വാർത്ത ട്വന്റിഫോറിന്റേതല്ല; പ്രചരിക്കുന്നത് വ്യാജ ഗ്രാഫിക്സ് കാർഡ്,” എന്ന് അവരുടെ ഫെബ്രുവരി 14, 2024ലെ എക്സ് പോസ്റ്റിൽ (മുൻപ് ട്വീറ്റർ) ട്വന്റിഫോർ ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട് എന്ന് ഒരു കീവേർഡ് സെർച്ചിൽ നിന്നും മനസ്സിലായി.

വാർത്ത വ്യാജമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്റെ മീഡിയ സെക്രട്ടറി സുവർണ്ണപ്രസാദും ഞങ്ങളോട് പറഞ്ഞു.
Result: Altered Media
ഇവിടെ വായിക്കുക: Fact Check: നിറയ്ക്കാൻ പണമില്ലാത്തതിനാൽ എൽപിജി സിലിണ്ടറുകൾ നദിയിൽ ഒഴുക്കുന്ന ദൃശ്യങ്ങളല്ലിത്
Sources
X post by 24 news on February 14, 2024
Whatsapp chat with Suvarna Prasad, Media Secretary, K Surendran
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.