Viral
Fact Check:സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചിട്ടില്ല
Claim: സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു.
Fact: വാർത്ത വ്യജമാണെന്ന് കൊച്ചിൻ മെട്രോ അധികാരികൾ വ്യക്തമാക്കി.
സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചുവെന്നൊരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്.
“ലാവ്ലിൻ കേസ് വെള്ളിയാഴ്ച്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പിണറായി വിജയന്റെ സംഘി വിധേയത്വം വീണ്ടും. ബിജെപി എംപി സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചിൻ മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു,” എന്നാണ് പോസ്റ്റ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: ബംഗാളിലെ മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേരുന്ന ചിത്രങ്ങളല്ലിത്
Fact Check/Verification
സുപ്രീം കോടതിയിൽ നടന്നു കൊണ്ടിരിക്കുന്ന ലാവ്ലിൻ കേസിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയെ എൽഡിഎഫ് സർക്കാർ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചത്, എന്നാണ് പോസ്റ്റുകൾ പറയുന്നത്. പോസ്റ്റിൽ പറയുന്നത് പോലെ ഈ അടുത്ത വെള്ളിയാഴ്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്നുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചു. ഈ കേസ് മെയ് രണ്ടാം തീയതിയാണ് വീണ്ടും പരിഗണിക്കുക എന്ന് മനസ്സിലായി.
പോരെങ്കിൽ പോസ്റ്റിൽ അവകാശപ്പെടുന്ന പോലെ സുരേഷ് ഗോപി ഇപ്പോൾ രാജ്യസഭ എംപിയല്ല. 2022 അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചു.
തുടർന്ന് സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡർ ആക്കിയോ എന്നറിയാൻ ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ഫെബ്രുവരി 21,2019ലെ ഒരു ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കിട്ടി.
“സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡറാക്കിയ നടപടി മണിക്കൂറുകൾക്കുള്ളിൽ തിരുത്തി കെ.എം.ആര്.എൽ അധികൃതര്‍. ബിജെപി രാജ്യസഭാംഗത്തെ ബ്രാന്റ് അംബാസിഡർ ആക്കിയത് വൻ വിവാദമായതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ച് വിശദീകരണ കുറിപ്പ് ഇറക്കിയത്,” എന്നാണ് വാർത്ത.
“മെട്രോ യാത്രക്കാരുടെ വിവര ശേഖരണത്തിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയപ്പോഴാണ് വിവാദമായ പ്രഖ്യാപനം നടന്നത്. പരിപാടിയുടെ അധ്യക്ഷനായ കെ.എം.ആർ.എൽ എംഡി മുഹമ്മദ് ഹനീഷ്, മെട്രോയുടെ ബ്രാന്റ് അംബാസിഡർ ആകണമെന്ന് സുരേഷ് ഗോപിയോട് ആഭ്യർത്ഥിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ മെട്രോയുടെ ആവശ്യം സുരേഷ്ഗോപി അംഗീകരിക്കുകയും ചെയ്തു,” എന്നാണ് വാർത്ത തുടർന്ന് പറയുന്നത്.
“ഇതിന് പിന്നാലെ ബിജെപി രാജ്യസഭാംഗത്തെ കൊച്ചി മെട്രോ ബ്രാൻറ് അംബാസിഡർ ആക്കി പ്രഖ്യാപിച്ച സംഭവം വൻ വിവാദമായി. ബിജെപി എംപിയായ സുരേഷ് ഗോപിയെ എന്ത് അടിസ്ഥാനത്തിലാണ് കൊച്ചി മെട്രോയുടെ ബ്രാന്റ് അംബാസിഡര്‍ ആക്കുന്നതെന്ന വിമര്‍ശനവുമായി കോൺഗ്രസ് എംഎൽഎ വിടി ബൽറാം അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. തൊട്ടുപിറകെയാണ് കൊച്ചി മെട്രോ അധികൃതര്‍ തീരുമാനം തിരുത്തിയത്. സുരേഷ് ഗോപി ഒദ്യോഗിക ബ്രാന്റ് അംബാസിഡർ അല്ലെന്നും മെട്രോയുടെ ജനോപകാര പദ്ധതികളുടെ ഭാഗമായി സഹകരിപ്പിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും കെഎംആർഎൽ അറിയിച്ചു,” എന്നും വാർത്തയിൽ പറയുന്നു.

ഫെബ്രുവരി 21,2019ലെ ഈ വിഷയത്തിലെ കൊച്ചി മെട്രോയുടെ പോസ്റ്റും ഞങ്ങൾക്ക് കിട്ടി.
“കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു,” എന്നാണ് പോസ്റ്റ് പറയുന്നത്.

കൊച്ചി മെട്രോയുടെ പി.ആർ.ഒ ഷെറിൻ വിത്സനോട് സംസാരിച്ചു. “സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡർ ആക്കിയെന്ന പ്രചരണം വ്യാജമാണ്,” അവർ വ്യക്തമാക്കി.
ഇവിടെ വായിക്കുക: Fact Check: ഉണ്ണി മുകുന്ദൻ സത്യഭാമയ്ക്ക് പിന്തുണ നൽകുന്ന ന്യൂസ്കാർഡ് എഡിറ്റാണ്
Conclusion
സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡർ ആക്കിയിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Result: False
ഇവിടെ വായിക്കുക: Fact Check: കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Sources
Report by Asianet News on February 21, 2019
Facebook post by Kochi Metro on February 21, 2019
Telephone conversation with Kochi Metro PRO
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.