Viral
Fact Check: ഗുസ്തി താരം സാക്ഷി മല്ലിക് സമരത്തില്‍ നിന്നും പിന്മാറിയോ?
Claim
“പീഡന കേസിൽ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ സമരത്തില്‍ നിന്നും ഒളിമ്പിക്സ് മെഡല്‍ ജേതാവായ ഗുസ്തി താരം സാക്ഷി മല്ലിക് പിന്മാറി. താരം നോര്‍ത്തേണ്‍ റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു.” എന്നാണ് പ്രചരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. മനോരമ, 24 ന്യൂസ് തുടങ്ങിയ മാധ്യമങ്ങളും ചില ഫേസ്ബുക്ക് പ്രൊഫൈലുകളും ഈ സന്ദേശം ഷെയർ ചെയ്യുന്നുണ്ട്.

Fact
“കഴിഞ്ഞ ദിവസം സാക്ഷി മലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സമരത്തില്‍ നിന്നുള്ള പിന്മാറ്റം,” എന്നാണ് അവകാശവാദം. സാക്ഷി മല്ലിക് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളിൽ സെര്‍ച്ച് ചെയ്തപ്പോൾ, ജൂൺ5, 2023ലെ അവരുടെ ട്വീറ്റ് ലഭിച്ചു.

“ഈ വാർത്ത തീർത്തും തെറ്റാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങളാരും പിന്നോട്ട് പോയിട്ടില്ല. ഞാൻ പിന്മാറിയിട്ടില്ല. സത്യാഗ്രഹത്തോടൊപ്പം നിൽക്കുമ്പോഴും റെയിൽവേയിലെ എന്റെ ഉത്തരവാദിത്തവും ഞാൻ നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്,” എന്നാണ് ഹിന്ദിയിലുള്ള ട്വീറ്റിന്റെ മലയാള പരിഭാഷ.
ജൂൺ5. 2023 ലെ ദി ഹിന്ദുവിന്റെ റിപ്പോർട്ടിലും സമരത്തിൽ നിന്നും സാക്ഷി പിന്മാറിയെന്നത് തെറ്റാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിൽ നിന്നും സാക്ഷി റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു എന്ന ഭാഗം ശരിയാണെങ്കിലും സമരത്തിൽ നിന്നും പിന്മാറിയെന്നത് തെറ്റാണ് എന്ന് വ്യക്തമായി.
Result: Partly False
ഇവിടെ വായിക്കുക: Fact Check: സ്വീഡൻ സെക്സിനെ ഒരു കായിക വിനോദമായി അംഗീകരിച്ചോ?
അപ്ഡേറ്റ്: പീഡന കേസിൽ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരായ അന്വേഷണം ജൂൺ 15,2023നകം പൂർത്തിയാക്കുമെന്ന കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ ഉറപ്പിൽ താരങ്ങൾ ജൂൺ 7,2023 മുതൽ സമരം താത്കാലികമായി നിർത്തി വെച്ചു.
(ഈ ലേഖനം ജൂൺ ജൂൺ 8,2023ൽ പുതിയ വിവരങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്തതിട്ടുണ്ട്.)
Sources
Tweet by @SakshiMalik on June 5,2023
News report by The Hindu on June 5,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.