Viral
Fact Check: കെഎസ്യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ എന്ന ന്യൂസ്കാർഡ് വ്യാജം
Claim
“സിദ്ധാർത്ഥന്റെ മരണം പ്രധാന പ്രതി കെഎസ്യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ,” എന്ന റിപ്പോർട്ടർ ടിവിയുടെ പേരിൽ ഒരു ന്യൂസ്കാർഡ്.

ഇവിടെ വായിക്കുക: Fact Check: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവർത്തകർ പിടിയിലായോ?
Fact
ആദ്യം ഞങ്ങൾ ഇത്തരം ഒരു ന്യൂസ് കാർഡ് വന്നിട്ടുണ്ടോ എന്നറിയാൻ റിപ്പോർട്ടർ ടിവിയുടെ സമൂഹം മാധ്യമ അക്കൗണ്ടുകൾ സേർച്ച് ചെയ്തു. അപ്പോൾ,മാർച്ച് 2,2024 ലെ റിപ്പോർട്ടർ ടിവിയുടെ ഫേസ്ബുക്ക് പോസ്റ്റ് കിട്ടി. “‘സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ പ്രധാന പ്രവര്ത്തകന് കെഎസ്യു പ്രവര്ത്തകന് സിന്‍ജോ ജോണ്സണ് അറസ്റ്റില്‍’ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പേരില്‍ പ്രചരിക്കുന്ന ഗ്രാഫിക് കാര്‍ഡ് വ്യാജമാണ്. വ്യാജ കാര്‍ഡ് പ്രചരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.” എന്നാണ് ന്യൂസ്കാർഡ് പറയുന്നത്.

ഞങ്ങൾ ഈ കാർഡിന്റെ സത്യാവസ്ഥ അറിയാൻ റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ ന്യൂസ് എഡിറ്റർ അൻസിഫ് കെകെയെ വിളിച്ചു.’സിദ്ധാർത്ഥിന്റെ മരണം പ്രധാന പ്രതി സിൻജോ ജോൺസൺ അറസ്റ്റിൽ,” എന്നൊരു ന്യൂസ്കാർഡ് ഞങ്ങൾ ടിവിയിൽ കൊടുത്തിരുന്നു. അതിൽ കെഎസ്യു പ്രവർത്തകൻ എന്ന വാക്ക് ചേർത്താണ് ഇപ്പോൾ ഒരു കാർഡ് പ്രചരിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു. അതിൽ നിന്നെല്ലാം,“പ്രധാന പ്രതി കെ.എസ്.യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ,” എന്ന പേരിൽ പ്രചരിക്കുന്ന ന്യൂസ്കാർഡ് വ്യാജമാണെന്ന് മനസ്സിലായി.
Result: Altered Media
ഇവിടെ വായിക്കുക: Fact Check: വിഘ്നേഷ് എന്ന യുവാവ് പറന്നത് യോഗാഭ്യാസം കൊണ്ടല്ല
Sources
Facebook post by Reporter TV On March 4, 2024
Telephone Conversation with Anshif KK, News Editor, Reporter TV Digital
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.