Viral
Fact Check: ചന്ദനക്കുറിയിട്ട വിഎസ്: പടം എഡിറ്റഡാണ്
Claim
ചന്ദനക്കുറിയിട്ട വിഎസ് അച്യുതാനന്ദന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “വിഎസിന് കുടുംബ ക്ഷേത്രത്തിൽ പ്രത്യേക പൂജ” എന്ന പത്രവാർത്തക്കൊപ്പമാണ് ഫോട്ടോ പ്രചരിക്കുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: ഇത് കേരളത്തിലെ ഫ്ളൈഓവർ ആണോ?
Fact
കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഒക്ടോബർ 20,2023 ന് നൂറ് വയസ്സ് തികയും. “വിഎസിന് കുടുംബക്ഷേത്രത്തിൽ പ്രത്യേക പൂജ” അന്ന് നടക്കും എന്ന് പത്രങ്ങൾ വാർത്ത കൊടുത്തിരുന്നു. എന്നാൽ ആ വാർത്തയോടൊപ്പം പോസ്റ്റുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ശരിയാണോ എന്ന് ഞങ്ങൾ പരിശോധിച്ചു. റിവേഴ്സ് ഇമേജ് സെർച്ചിൽ ഒക്ടോബർ 20,2023ൽ വിഎസിന് 99 തികഞ്ഞപ്പോൾ കേരള കൗമുദി ഇംഗ്ലീഷ് വെബ്സൈറ്റ് ഈ പടം പ്രസിദ്ധീകരിച്ചത് കണ്ടെത്തി. അതിൽ വിഎസ് ചന്ദനക്കുറിയിട്ടിട്ടില്ല.

ഇപ്പോൾ പ്രചാരത്തിലുള്ള ഫോട്ടോയുടെ മറ്റൊരു പതിപ്പ് 2020 ഒക്ടോബർ 20ന് വിഎസ്സിന് 97 വയസ്സ് തികഞ്ഞപ്പോൾ മകൻ വിഎ അരുൺകുമാർ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. അതിലും അദ്ദേഹത്തിന് ചന്ദനക്കുറിയില്ല. അതിൽ നിന്നും ചിത്രം എഡിറ്റഡ് ആണെന്ന് മനസ്സിലായി.

Result: Altered Photo
ഇവിടെ വായിക്കുക:Fact Check: മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് ഓസ്ട്രേലിയ പുറത്തിറക്കിയോ?
Sources
Newsreport in Kerala Kaumudi on October 20,2022
Facebook post by Arun Kumar V A on October 20,2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.