Viral
Weekly Wrap: ശശി തരൂർ, സുധാകരൻ, വിജയ് ചിത്രം ബീസ്റ്റ്, പെട്രോൾ, കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പോസ്റ്റുകൾ
ശശി തരൂർ, സുധാകരൻ, വിജയ് ചിത്രം ബീസ്റ്റ്, പെട്രോൾ, വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള തെറ്റായ വാർത്ത കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിൽ വൈറലായിരുന്നു.

ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറയുന്ന വീഡിയോ എഡിറ്റ് ചെയ്തു നിർമിച്ചത്
മീഡിയവണ്‍ ചാനല്‍ വ്യൂപോയന്റ് പരിപാടി എഡിറ്റ് ചെയ്താണ്, “ബിജെപിയിൽ ചേരണമെന്ന് തോന്നിയാൽ ഞാൻ ചേരും” എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പറയുന്നതായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

ബിജെപി നേതാവ് എ പി അബ്ദുള്ളകുട്ടിക്കൊപ്പം ശശി തരൂർ പങ്കെടുത്തത് ഇഫ്താർ വിരുന്നിലാണ്
ശശി തരൂര്‍ അബ്ദുള്ളക്കുട്ടിയോടൊപ്പം കേരള മുസ്ലിം വെൽഫയർ അസോസിയേഷൻ ഡൽഹി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. പൊതുപരിപാടിയിൽ അല്ല. ഏതെങ്കിലും പാർട്ടി പരിപാടില്ലാത്തത് കൊണ്ട് ഈ പരിപാടിയിൽ വിലക്കില്ല.

വിജയ് ചിത്രം ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത് IUML അല്ല
കേരളത്തിൽ മുസ്ലിം ലീഗ് എന്ന പേരിൽ അറിയപ്പെടുന്ന IUML അല്ല, തമിഴ്നാട്ടിൽ ഉള്ള വേറെ ഒരു പ്രാദേശിക പാർട്ടിയാണ് വിജയ് നായകനായ തമിഴ് സിനിമ ബീസ്റ്റിന്റെ (Beast) പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

വേനൽക്കാലത്ത് വാഹനത്തിൽ പരമാവധി പരിധിയില്‍ പെട്രോൾ നിറയ്ക്കരുത് എന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ മുന്നറിയിപ്പ് നൽകിയിട്ടല്ല
വേനൽക്കാലത്ത് ഫുൾ ടാങ്ക് അടിച്ചാൽ സ്ഫോടന സാധ്യത എന്ന പേരിൽ പ്രചരിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ മുന്നറിയിപ്പ് വ്യാജമാണ് എന്ന് ഐഒസി തന്നെ ഫേസ്ബുക്കിലും ട്വീറ്ററിലും വ്യക്തമാക്കിയതാണ്. ഇത്തരം സ്ഫോടനങ്ങൾക്കുള്ള സാധ്യത ഒഴിവാക്കിയാണ് വാഹന നിർമ്മാതാക്കൾ ഇന്ധന ടാങ്ക് രൂപ കല്പന ചെയ്തിരിക്കുന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.