അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ എത്തിയ ശേഷമുള്ള സംഭവ വികാസങ്ങളാണ് കഴിഞ്ഞ ആഴ്ച്ച വൈറലായ പോസ്റ്റുകളിൽ ഏറ്റവും അധികം വിഷയമായത്.
ഈ വിഷയത്തിലുള്ള ധാരാളം പോസ്റ്റുകൾ അതിനെ പറ്റി സമൂഹ മാധ്യമങ്ങളിൽ കണ്ടെത്തി.മെസ്സി ബാർസിലോണ വിട്ട് പി എസ് ജിയിൽ ചേർന്നതും കശ്‍മീരിൽ തീവ്രവാദികളെ പിടിക്കുന്നത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയും ആഴ്ച വൈറലായിരുന്നു.

Srinagarൽ ഭീകരരെ പിടിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം
Srinagarലെ ഭീകരരെ ഏറ്റുമുട്ടലിലൂടെ പോലീസ് കീഴടക്കുന്ന തത്സമയ വീഡിയോ എന്ന പേരിൽ പങ്കിടുന്ന ഈ ദൃശ്യം യഥാർത്ഥത്തിൽ ബ്രസീലിൽ നിന്നാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നു.

Messi യ്ക്ക് പത്താം നമ്പർ ജേഴ്സി കിട്ടിയില്ല,യുവാവ് ആത്മഹത്യ
മനോരമ ന്യൂസിന്റെ ഈ സ്ക്രീൻ ഷോട്ട് വ്യാജമാണ്. ജി സുധാകരൻ കവിത എഴുതി പാർട്ടിയോടുള്ള തന്റെ പ്രതിഷേധം പരോക്ഷമായി അറിയിക്കുന്ന വാർത്തയുടെ ദൃശ്യങ്ങൾ എടുത്ത് ചേർത്താണ് ഇത് സൃഷ്‌ടിച്ചിരിക്കുന്നത്.

സ്ത്രീകളെ പരസ്യമായി കൊല്ലുന്ന ദൃശ്യം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല
ഈ വീഡിയോയിലുള്ളത് അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ സ്ത്രീകളെ കൊല്ലുന്ന ദൃശ്യങ്ങൾ അല്ല. 2015ൽ സിറിയയിൽ നടന്നതാണ് വീഡിയോയിലെ സംഭവം.

Ashraf Ghani കാബൂൾ വിട്ടുന്ന വീഡിയോ പഴയതാണ്
തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെയാണ് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടിരിക്കുന്നത്.
തലസ്ഥാന നഗരമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കുന്നതിന് ഒരു മാസം മുമ്പ് ജൂലൈ മുതൽ വീഡിയോ ഓൺലൈനിൽ ഉണ്ട്.

അഭയാർഥി കുട്ടിയുടെ പടം അഫ്ഗാനിസ്ഥാനിലേത് അല്ല
ഈ പടം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല. 2016ൽ ഗ്രീസിലെ അഭയാർഥി ക്യാമ്പിൽ നിന്നും എടുത്തതാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.