Viral
Weekly Wrap:ഹരിത കർമ്മ സേന, കെ സുരേന്ദ്രൻ, മെസ്സിയും പെലെയും, മെക്ക:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ഹരിത കർമ്മ സേന,കെ സുരേന്ദ്രൻ,ഫുട്ബോൾ താരങ്ങളായ മെസ്സിയും പെലെയും, പുണ്യനഗരമായ മെക്ക കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ചെയ്ത വ്യാജ പ്രചരണങ്ങളുടെ വിഷയങ്ങളിൽ ചിലത് ഇവയായിരുന്നു.

മാളികപ്പുറം സിനിമയെ കുറിച്ച് കെ സുരേന്ദ്രന്റെ അഭിപ്രായമുള്ള റിപ്പോർട്ടർ ടിവി ന്യൂസ്കാർഡ് വ്യാജം
മാളികപ്പുറം സിനിമയെ കുറിച്ചുള്ള കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ റിപ്പോർട്ടർ ടിവി ന്യൂസ്കാർഡ് വ്യാജമായി ഉണ്ടാക്കിയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് 50 രൂപ യൂസർ ഫീ കൊടുക്കണം, മറിച്ചുള്ള പ്രചരണം തെറ്റ്
ഗ്രാമ പഞ്ചായത്തുകൾ നിയോഗിച്ചവർ വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് 50 രൂപ യൂസർ ഫീ ഈടാക്കാൻ ഹരിത കർമ്മ സേനയ്ക്ക് അധികാരം ഉണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിലേക്ക് എന്ന പ്രചരണത്തിന്റ വാസ്തവം അറിയുക
പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളോ ഔദ്യോഗിക പ്രസ്താവനയോ കണ്ടെത്താനായില്ല.

ലയണൽ മെസ്സി വേൾഡ് കപ്പ് നേടിയ ചിത്രം പതിച്ച 1000 പെസോ നോട്ടുകൾ അർജന്റീനിയൻ സർക്കാർ അച്ചടിച്ചോ? വസ്തുത അറിയിക്കുക
മെസ്സിയുടെയും വേൾഡ് കപ്പ് വിജയികളായ ടീമിന്റെയും ഫോട്ടോ പതിച്ച കറൻസികൾ അർജന്റീനിയൻ സർക്കാർ അച്ചടിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.

മക്കയിൽ മഞ്ഞുവീഴ്ച എന്ന പേരിൽ വൈറലാവുന്ന വൈറൽ വീഡിയോ എഡിറ്റഡ് ആണ്
മക്കയിൽ മഞ്ഞുവീഴ്ചയിൽ അകപ്പെട്ട ഭക്തരെ കാണിക്കുന്ന വീഡിയോ ഡിജിറ്റലായി മാറ്റം വരുത്തിയ ക്ലിപ്പാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.