Viral
Weekly Wrap: ദീപികയുടെ ഷൂ, സ്വന്തം മകളെ വിവാഹം കഴിച്ച 62 വയസുകാരൻ, പുലി, നാടോടി പെൺകുട്ടി, അൽഗോരിതം:കഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
സ്വന്തം മകളെ വിവാഹം കഴിച്ച 62 വയസുകാരൻ.ഫേസ്ബുക്കിന്റെ പുതിയ അൽഗോരിതം. യുവജനോത്സവം കാണുന്ന നാടോടിപെൺകുട്ടി. ശബരിമലയിലെ ഇറങ്ങിയ പുലി. ദീപികയുടെ പുതിയ ഷൂകഴിഞ്ഞ ആഴ്ചയിലെ സമൂഹ മാധ്യമങ്ങളിലെ പ്രധാന വ്യാജ പ്രചരണങ്ങളിൽ ചിലത് ഇവയായിരുന്നു.

62 വയസുള്ള ഒരു ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു: പ്രചരണത്തിന്റെ സത്യാവസ്ഥ അറിയുക
62 വയസ്സുളള ഹിന്ദു പണ്ഡിറ്റ് സ്വന്തം മകളെ വിവാഹം കഴിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

‘ഫേസ്ബുക്ക് അൽഗോരിതം 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത്’ എന്ന പ്രചരണത്തിന്റെ വസ്തുത അറിയുക
ഫേസ്ബുക്ക് അൽഗോരിതം 25 ആളുകളെ മാത്രമാണ് പോസ്റ്റുകൾ കാണിക്കുന്നത് എന്ന പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

യുവജനോത്സവം കാണുന്ന നാടോടി പെൺകുട്ടി എന്ന പ്രചരണം:വസ്തുത അറിയുക
നാടോടി പെൺകുട്ടിയുടെ വീഡിയോ യുവജനോത്സവത്തിൽ നിന്നുള്ളതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നിന്നുള്ള വീഡിയോ ആണിത്. പാട്ട് കേട്ട് നിൽക്കുന്ന രാജസ്ഥാൻ സ്വദേശിയായ കുട്ടി രണ്ടാം ക്ളാസ് വിദ്യാർഥിനിയാണ്.

‘ദീപികയുടെ പുതിയ ഷൂ’ എന്ന അവകാശവാദത്തിന്റെ വസ്തുത അറിയുക
പത്താൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിൽ ദീപികയുടെ പുതിയ ഷൂ എന്ന പേരിൽ വൈറലായിരിക്കുന്ന ഈ ചിത്രം 2019-ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ശബരിമല അരവണ പ്ലാന്റിൽ പുലിയിറങ്ങി എന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക
ശബരിമല അരവണ പായസം നിർമാണ കേന്ദ്രത്തിൽ പുള്ളിപ്പുലി കയറി എന്ന വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി. തെലങ്കാനയിലെ ഹെറ്ററോ ഫാർമ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിക്കകത്താണ് സംഭവം നടന്നത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.