Viral
Weekly Wrap:മൂരിയുമായി ലൈംഗീകബന്ധം, ടൊയോട്ടയിൽ നിന്ന് സമ്മാനം, ആല്‍ബന്‍ഡസോള്‍ മരുന്ന്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി,ലോറി ഡ്രൈവറുടെ അപകടകരമായ പ്രകടനം:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ

മൂരിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട ആളുടെ ലിംഗം മൂരി കടിച്ചു എന്ന ന്യൂസ് കാർഡ് വ്യാജമാണ്
മൂരിയുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട സിപിഐഎം പ്രവർത്തകന്റെ ലിംഗം മൂരി കടിച്ചു” എന്ന ന്യൂസ് കാർഡ് വ്യാജമായി നിർമിച്ചതാണ് എന്ന് വ്യക്തമായി. എന്നാൽ പോസ്റ്റിൽ കൊടുത്തിരിക്കുന്നത് ആരുടെ ഫോട്ടോയാണ് എന്ന് വ്യക്തമല്ല.

‘ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം’ എന്ന പ്രചരണത്തിന്റെ വസ്തുത അറിയുക
ടൊയോട്ടയിൽ നിന്ന് നിങ്ങളുടെ സ്വപ്ന കാർ സമ്മാനം എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

കഴിഞ്ഞ വർഷം യുകെയിൽ വെച്ച് മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ നിർമ്മാതാവിനെ രാഹുൽ ഗാന്ധി കണ്ടുവെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം അറിയുക
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററിയുടെ നിർമ്മാതാവിനെ രാഹുൽ ഗാന്ധി കണ്ടുവെന്ന അവകാശവാദത്തോടെ വൈറലാവുന്നത്,2022-ൽ ജെറമി കോർബിനൊപ്പം അദ്ദേഹം നിൽക്കുന്ന ഫോട്ടോയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

വിര നശീകരണത്തിന് ഉപയോഗിക്കുന്ന ആല്‍ബന്‍ഡസോള്‍ മരുന്നിനെതിരെയുള്ള പ്രചരണത്തിന്റെ വാസ്തവം അറിയുക
വിര നശീകരണത്തിന് ഉപയോഗിക്കുന്ന ആല്‍ബന്‍ഡസോള്‍ എന്ന മരുന്നിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍: വീഡിയോയുടെ യാഥാർഥ്യം അറിയുക
ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവറുടേത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ എടുത്തതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
ചരക്ക് ലോറികൾ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോറോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയുടെ ദൃശ്യമാണ് അത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.