Viral
Weekly Wrap: ബികെഎസ് അയ്യങ്കാറുടെ യോഗ, ഗാന്ധി ദർശൻ പുരസ്കാരം, ബ്രഹ്മപുരത്തെ തീപിടുത്തം, വനിത ദിന ഓഫാറുകൾ, രാമസിംഹന്റെ സിനിമ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ബികെഎസ് അയ്യങ്കാറുടെ പഴയ യോഗ വീഡിയോ, പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്നത് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററുകൾ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയണയ്ക്കാൻ ഉപയോഗിച്ചുവന്നതായിരുന്നു മറ്റൗരു വ്യാജ പ്രചരണം. അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതിനായി Nykaaയുടെ ഓഫറുകൾ എന്ന പേരിൽ ഒരു ചോദ്യാവലിയുടെ ലിങ്കും വ്യാജമായി വാട്ട്സ്ആപ്പിൽ ഷെയർ ചെയ്യപ്പെട്ടു.രാജ്യത്തെ മികച്ച മുഖ്യന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ പുരസ്കാരത്തിന് പിണറായി വിജയന് അര്‍ഹനായത് 2018ലാണ്. എന്നാൽ അത് ഈ അടുത്ത കാലത്ത് ലഭിച്ചതാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു.‘പുഴ മുതൽ പുഴ വരെ കാണാൻ ക്യൂ നിൽക്കുന്ന കാസ പ്രവർത്തകർ’ എന്ന പേരിൽ 2013ലെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.

Fact Check: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദർശൻ അവാര്‍ഡ് പിണറായി വിജയന് ലഭിച്ചത് 2018 ൽ
ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന് പ്രഖ്യാപിച്ച രാജ്യത്തെ മികച്ച മുഖ്യന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ പുരസ്കാരത്തിന് പിണറായി വിജയന് അര്‍ഹനായത് 2018ലാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ‘പുഴ മുതൽ പുഴ വരെ കാണാൻ ക്യൂ നിൽക്കുന്ന കാസ പ്രവർത്തകർ’ എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ 2013ലേത്
2013 ൽ റിലീസായ ആഷിഖി 2 എന്ന ചിത്രം കാണാൻ നിൽക്കുന്നവരുടെ ക്യു ആണ് ചിത്രത്തിലുള്ളത്. ഇത് പുഴ മുതൽ പുഴ വരെ കാണാൻ വന്നവരുടേത് എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററുകൾ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയണയ്ക്കാൻ ഉപയോഗിച്ചിട്ടില്ല
വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റർ അല്ല നേവിയുടെയും എയർഫോഴ്സിന്റെയും ഹെലികോപ്റ്ററാണ് ബ്രഹ്മപുരത്ത് തീപിടുത്തം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check:പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്ന വീഡിയോ അല്ലിത്
പ്രധാനമന്ത്രി നരേന്ദ്ര മോദി 26-ാം വയസ്സിൽ യോഗ ചെയ്യുന്ന വീഡിയോ അല്ലിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. യോഗാചാര്യനായിരുന്ന ബികെഎസ് അയ്യങ്കാറാണ് 1930കളിൽ നിർമിച്ച വിഡിയോയിൽ ഉള്ളത് എന്നും മനസ്സിലായി.

Fact Check: Nykaaയുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിലെ പ്രചരണത്തിന്റെ വാസ്തവം അറിയുക
ഞങ്ങളുടെ അന്വേഷണത്തിൽ Nykaa യുടെ വനിതാ ദിന ഓഫറുകൾ എന്ന പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് ബോധ്യപ്പെട്ടു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.