Viral
Weekly Wrap: ഡോക്ടറുടെ കൊലപാതകം, താനൂർ ബോട്ടപകടം, കർണാടക തിരഞ്ഞെടുപ്പ്: ഈ ആഴ്ചത്തെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ചികിത്സ മുറിയിൽ പോലീസ് വേണ്ടെന്ന വിധിയാണ് കൊട്ടാരക്കരയിൽ ലേഡിഡോക്ടറുടെ കൊലപാതകം സംഭവിക്കാനുള്ള സാഹചര്യമൊരുക്കിയത് എന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല പ്രചരണങ്ങളും കണ്ട ആഴ്ച്ച കൂടിയാണിത്. താനൂർ ബോട്ടപകടമാണ് സമൂഹ മാധ്യമങ്ങളിലെ മറ്റൊരു ചർച്ച വിഷയം.

Fact Check: കർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്
തെലങ്കാനയിലെ ജങ്കാവിൽ ബിജെപി-ടിആർഎസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയെന്ന് വ്യക്തമാണ്. കർണാടകയുമായോ അവിടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായോ അതിന് ബന്ധമില്ല.

Fact Check: കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്തോ?
കർണാടക ബിജെപി വോട്ടിനായി മദ്യ കുപ്പിയും കോഴിയും വിതരണം ചെയ്യുന്നുവെന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
വീഡിയോ തെലങ്കാനയിലെ വാറങ്കലിൽ നിന്നുള്ളതാണ്. പുതിയ ദേശിയ പാർട്ടി രൂപീകരണത്തിന് മുന്നോടിയായി ടിആർഎസ് നേതാവാണ് ഇവ വിതരണം ചെയ്യുന്നത്.

Fact Check: ഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചോ?
“ബിജെപി എംഎൽഎയുടെ കാറിൽ” നിന്ന് കർണാടകയിൽ നാട്ടുകാർ ഇവിഎമ്മുകൾ പിടിച്ചെടുത്തതിന് ശേഷം അത് കേടുവരുത്തുന്നതായി കാണിക്കുന്ന വീഡിയോയിലെ അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വിജയപുരയിൽ സെക്ടർ ഓഫീസറുടെ കാർ തടഞ്ഞുനിർത്തി റിസർവ് ഇവിഎമ്മുകൾ നശിപ്പിക്കുന്നതാണ് വീഡിയോ.

Fact Check: താനൂർ ബോട്ടപകടത്തിന്റെ ദൃശ്യങ്ങൾ ആണോ പ്രചരിക്കുന്നത്?
താനൂരില്‍ അപകടത്തില്‍പ്പെട്ടത് പ്രചാരത്തിലുള്ള വീഡിയോയില്‍ കാണുന്ന ബോട്ടല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. അപകടത്തിൽ ഉൾപ്പെട്ട ബോട്ടിന്റെ പേര് ‘അറ്റ്ലാന്റിക്ക്’ എന്നാണ്. എന്നാൽ പ്രചരിക്കുന്ന ബോട്ടിന്റെ പേര്, ‘കടവ് ബോട്ട്’ എന്നാണ്.

Explainer: ചികിത്സ മുറിയിൽ പോലീസ് വേണ്ടെന്ന വിധിയാണോ ഡോക്ടർ കൊല്ലപ്പെടാൻ കാരണം?
ഡോക്ടർ-പ്രതി ആശയവിനിമയത്തിന് സ്വകാര്യത ഉറപ്പുവരുത്താനുള്ള ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് ആ വിധിയാണ് ഇന്നലെ ഡോക്ടർ കൊല്ലപ്പെട്ടാൻ കാരണമെന്ന് പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.