Viral
Weekly Wrap:കെഎസ്ആർടിസി,ഗൗരി ലങ്കേഷിൻ്റെ കൊലപാതകം, ജി 7 ഉച്ചകോടി: കഴിഞ്ഞ ആഴ്ചയിലെ പ്രധാന മാധ്യമ പ്രചരണങ്ങൾ

Fact Check: ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടോ?
ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ സ്വകാര്യ ബസുകളിൽ നിന്നും ഏറ്റെടുത്ത റൂട്ടുകളിൽ 30 ശതമാനം ഇളവ് ഉണ്ട്.

Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?
ഗൗരി ലങ്കേഷിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ തെരുവുനാടകമാണ് കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Fact Check: ജി 7 ഉച്ചകോടിയിൽ നരേന്ദ്ര മോദിയെ ലോക നേതാക്കൾ അവഗണിച്ചോ?
അടുത്തിടെ ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയെ ലോക നേതാക്കൾ അവഗണിക്കുന്നത് കാണിക്കാൻ ദൈർഘ്യമേറിയ വീഡിയോയുടെ ക്ലിപ്പ് ചെയ്ത പതിപ്പ് ഷെയർ ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ബിജെപി പതാകയ്ക്ക് മുകളിൽ കർണാടകയിൽ പശുവിനെ കശാപ്പ് ചെയ്തോ?
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് ശേഷം കർണാടകയിൽ ബിജെപി പതാകയ്ക്ക് മുകളിൽ ആളുകൾ പശുവിനെ കശാപ്പ് ചെയ്യുന്നത് എന്ന പേരിൽ പ്രചരിക്കുന്നത് മണിപ്പൂരിൽ നിന്നുള്ള ഒരു വർഷത്തിലേറെ പഴക്കമുള്ള ഫോട്ടോയാണ്.

Fact Check:₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചോ?
₹ 500 വിലയിൽ ഗ്യാസ് സിലിണ്ടർ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചുവെന്ന അവകാശവാദം തെറ്റെന്ന് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.