Viral
Weekly Wrap: കേരളത്തിലെ നരബലി മുതൽ ഗുണ്ടുരിലെ ദർഗ വരെ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
കേരളത്തിലെ നരബലി മുഖ്യധാര വാർത്ത മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ പ്രധാന വാർത്തകൾ ആയിരുന്നു. അതിന്റെ ചുവട് പിടിച്ച് സമൂഹ മാധ്യമങ്ങളും കേരളത്തിലെ നരബലി ചർച്ച ചെയ്തിരുന്നു.
കേരളത്തിലെ നരബലിയെ കുറിച്ചുള്ള വാർത്ത വന്ന പശ്ചാത്തലത്തിൽ നെഹ്റു നരബലിയിൽ നിന്നും രക്ഷിച്ച പെൺകുട്ടിയെ കുറിച്ചൊരു കഥ സമൂഹ മാധ്യമങ്ങളിൽ ഈ ആഴ്ച പ്രചരിച്ചിരുന്നു.ഗുണ്ടുരിൽ ദർഗ പൊളിച്ചത് വർഗീയമായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടതും ഈ ആഴ്ചയാണ്.ഹിന്ദു ക്ഷേത്രങ്ങൾക്ക് മറ്റ് ആരാധനാലയങ്ങളേക്കാൾ അധിക വൈദ്യുതി ചാർജ്ജ് എന്ന പ്രചരണം നടന്നതും ഈ ആഴ്ചയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഫോട്ടോ ഭ്രമം,’രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നിവയും ഈ ആഴ്ച സമൂഹമാധ്യമങ്ങളിൽ ചർച്ച ആയി.

നെഹ്റു നരബലിയിൽ നിന്നും രക്ഷിച്ച പെൺകുട്ടിയാണോ ഇത്:വാസ്തവം അറിയുക
കേരളത്തിലെ നരബലിയെ കുറിച്ചുള്ള വാർത്ത വന്ന പശ്ചാത്തലത്തിൽ നെഹ്റു നരബലിയിൽ നിന്നും രക്ഷിച്ച പെൺകുട്ടി എന്ന പേരിലൊരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പ്രധാനമന്ത്രി നെഹ്റുവിന്റെ സാന്നിദ്ധ്യത്തിൽ പദ്ധതിയിലെ ജോലിക്കാരിയായ ബുധ്നി മെജാൻ എന്ന ആദിവാസി പെൺകുട്ടി 1959 ഡിസംബർ ആറിന് ദാമോദർ വാലിയുടെ ഭാഗമായ പാഞ്ചേത് അണക്കെട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുന്ന ചിത്രമാണത്.

ഗുണ്ടുരിൽ ദർഗ പൊളിച്ചത് വർഗീയമായ വിവരണത്തോടെ ഷെയർ ചെയ്യപ്പെടുന്നു
ഗുണ്ടുരിൽ നാഗ ക്ഷേത്രം അല്ല ഒരു ദർഗയാണ് പൊളിച്ചത്. ഈ സംഭവമാണ് വർഗീയമായ വിവരണത്തോടെ ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാവുന്നത്.

ഹിന്ദു ക്ഷേത്രങ്ങൾക്ക് മറ്റ് ആരാധനാലയങ്ങളേക്കാൾ അധിക വൈദ്യുതി ചാർജ്ജ് എന്ന പ്രചരണം തെറ്റാണ്
എല്ലാ ആരാധനാലയങ്ങള്ക്കും ബാധകമായ LT-6A കാറ്റഗറിയിലാണ് ക്ഷേത്രങ്ങളിലും വൈദ്യുതി നിരക്ക് കണക്കാക്കുന്നത്,എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ മുസ്ലിം പുരോഹിതർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നുമില്ല.

പ്രധാനമന്ത്രി മോദിയുടെ ‘ഫോട്ടോ ഭ്രമത്തെ’ കളിയാക്കാൻ പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ വാസ്തവം അറിയുക
ഞങ്ങളുടെ അന്വേഷണത്തിൽവ്യക്തമാകുന്നത് പ്രധാനമന്ത്രി മോദിയുടെ ‘ഫോട്ടോ ഭ്രമത്തെ’ കളിയാക്കുന്ന രീതിയിൽ ഇപ്പോൾ വൈറലായിരിക്കുന്ന ഈ ചിത്രം, ഗുരുദ്വാരയിൽ നിന്ന് എടുത്തതാണെന്നാണ്. ചിത്രത്തിലുള്ളത് ഗുരുദ്വാരയ്ക്ക് പുറത്ത് പൊതുജനങ്ങൾക്ക് കൈ കഴുകാനുള്ള വാഷ് ബേസിൻ ആണ്. അല്ലാതെ ടോയ്ലറ്റിലെയോ വാഷ് റൂമിലെയോ വാഷ്ബേസിൻ അല്ല.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

ഭാരത് ജോഡോ യാത്ര: നൈജീരിയയിൽ നിന്നുള്ള പഴയ ചിത്രം ബല്ലാരിയിൽ കോൺഗ്രസ് മെഗാ റാലി എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നു
അടുത്തിടെ ബല്ലാരിയിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന്ന കോൺഗ്രസ് മെഗാ റാലിയുടെ ആകാശ ദൃശ്യം എന്ന തരത്തിലുള്ള വൈറലായ പോസ്റ്റിലെ അവകാശവാദം തെറ്റാണ്. ഫോട്ടോയിൽ കാണുന്നത് നൈജീരിയയിൽ നിന്നുള്ള പഴയ ദൃശ്യങ്ങളാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.