Viral
Weekly Wrap: കഴിഞ്ഞ ആഴ്ച്ച വൈറലായ പോസ്റ്റുകൾ
കഴിഞ്ഞ ആഴ്ച്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച അവകാശവാദങ്ങളിൽ ചിലത് ഇവിടെ ചേർക്കുന്നു: ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം എന്ന നിയമം,തമിഴ്നാട്ടിൽ പെട്രോൾ വില കുറച്ചെന്ന അവകാശവാദം,യു പി മുഖ്യമന്ത്രി യോഗിയുടെ സഹോദരന് എന്ന പേരിൽ ഒരു പടം,കോടിയേരി ഷാരൂഖ് ഖാന്റെ മകനെ കുറിച്ച് പറഞ്ഞത് എന്ന പേരിൽ ഒരു കാർഡ്,പ്രിയങ്ക സ്വന്തം പാർട്ടി ചിഹ്നം മായ്ച്ചുവെന്ന പോസ്റ്റ്.
കഴിഞ്ഞ ആഴ്ച്ച സമൂഹ മാധ്യമങ്ങളിൽ വൈറലായ പോസ്റ്റുകളിൽ അധികവും സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് എന്ന് ഇത് വ്യക്തമാക്കുന്നു.

ഇത് യു പി മുഖ്യമന്ത്രിയുടെ സഹോദരനാണോ?
ഞങ്ങളുടെ അന്വേഷണത്തിൽ ഈ പടം യു പി മുഖ്യമന്ത്രിയുടെ സഹോദരന്റേതല്ല എന്ന് മനസിലായി. യോഗി ആദിത്യനാഥിനെ പോലെ ഇരിക്കുന്ന സുരേഷ് താക്കൂർ എന്ന വ്യക്തിയുടെ ഫോട്ടോയുമായി ഇതിന് സാമ്യം ഉണ്ട്. എന്നാൽ ഫോട്ടോയിൽ ഉള്ളത് സുരേഷ് താക്കൂർ ആണോ എന്ന കാര്യം ഞങ്ങൾക്ക് തീർച്ചപ്പെടുത്താനായിട്ടില്ല.

തമിഴ്നാട്ടിൽ പെട്രോൾ വില 65 രൂപ അല്ല
ഇന്ന് അർധരാത്രി മുതൽ തമിഴ്നാട്ടിൽ പെട്രോൾ വില 65 രൂപ മാത്രമാണെന്ന് പ്രചരിപ്പിക്കുന്ന വാർത്താ കാർഡ് എഡിറ്റ് ചെയ്തതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

ഗ്ലാസുകളിലും നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കണം എന്ന നിയമം MVD കൊണ്ട് വന്നോ?
കേരളത്തിൽ വാഹനങ്ങളുടെ ഗ്ലാസിൽ നമ്പർ എഴുതണം എന്ന ഒരു നിയമം ഇല്ല. ഇത് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഷാരൂഖ് ഖാന്റെ മകനെ കുറിച്ച് കോടിയേരി ഒന്നും പറഞ്ഞിട്ടില്ല
ഇത്തരം ഒരു പ്രസ്താവന കോടിയേരി ബാലകൃഷ്ണൻ നടത്തിയിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണം തെളിയിക്കുന്നു.

പ്രിയങ്ക ഗാന്ധി പോലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ തറ തുത്തുവാരുന്ന വീഡിയോ എഡിറ്റഡ് ആണ്
വൈറലാകുന്ന വീഡിയോ എഡിറ്റു ചെയ്തതാണെന്ന് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും കോൺഗ്രസിന്റെ ഔദ്യോഗിക സ്രോതസ്സുകളിൽ അപ്ലോഡുചെയ്ത വീഡിയോകളിൽ നിന്നും വ്യക്തമാണ്. പ്രിയങ്ക ഗാന്ധി സ്വന്തം പാർട്ടി ചിഹ്നത്തിന്റെ ചിത്രം തറയിൽ നിന്നും തൂത്തുമായ്ക്കുന്ന ദൃശ്യം വീഡിയോയിൽ എഡിറ്റ് ചെയ്തു ചേർത്തതാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.