Viral
World cadet wrestling ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പ്രിയ മാലിക്കിന്റെ ഫോട്ടോ എന്ന പേരിൽ പങ്കിടുന്ന പടത്തിന്റെ വാസ്തവം
World cadet wrestling ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ ജേതാവായ പ്രിയ മാലിക്കിന്റെ ഫോട്ടോ എന്ന പേരിൽ ഒരു പടം സമുഹ മാധ്യമ സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട്.
ഈ ലേഖനം എഴുതുന്ന സമയത്ത് ത്രയംബകം കേരളം എന്ന പേജിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു 5.1k റീയാക്ഷനും 1.1 k ഷെയറുകളും ഉണ്ട്.
ടോക്കിയോ ഒളിമ്പിക്സിന്റെ അതേ സമയത്ത് ഇപ്പോൾ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ലോക കേഡറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പ് നടക്കുകയാണ്. ഈ ചാമ്പ്യൻഷിഷിപ്പിൽ 73 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ പ്രിയ മാലിക് സ്വർണം നേടിയിരുന്നു.
സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പ്രിയ മാലിക്കിനെ അഭിനന്ദിച്ചതിനാൽ വാർത്ത മാധ്യമങ്ങൾ ഇത് പ്രധാനവാർത്തയാക്കി.
തുടർന്ന് നിരവധി പേർ പ്രിയ മാലിക്കിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ അറിയിച്ചു. എന്നാൽ ഈ പോസ്റ്റുകളിൽ പ്രിയ മാലിക്കിന്റെ പഫോട്ടോയ്ക്ക് പകരം മറ്റൊരു ഗുസ്തി താരത്തിന്റെ പടവും ചിലർ പങ്കിട്ടു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോകളുടെ ആധികാരികത അറിയാൻ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ തിരയാൻ ഞങ്ങൾ തീരുമാനിച്ചു.
Fact Check/Verification
ഞങ്ങൾ യഥാർത്ഥ പ്രിയ മാലിക്കിനായി ഇൻറർനെറ്റിൽ തിരഞ്ഞു. ഞങ്ങളുടെ തിരയലിൽ പ്രിയ മാലിക്കിനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.
കേന്ദ്ര ഗവൺമെന്റിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പ്രിയ മാലിക്കിന്റെ ഫോട്ടോ പോസ്റ്റു ചെയ്തിട്ടുണ്ട്.
ട്വിറ്ററിലെ പടം നോക്കിയപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് പ്രിയ മാലിക്കല്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി.
അത് കൊണ്ട്, പ്രിയ മാലിക് എന്ന പേരിൽ പ്രചരിക്കുന്ന പടത്തിലുള്ളത് ആരാണെന്ന് കണ്ടെത്താൻ ഞങ്ങൾ ഇൻറർനെറ്റിൽ തിരഞ്ഞു.
അത് സോനം മാലിക് എന്ന ഗുസ്തി താരമാണ് എന്ന് മനസിലായി. സോനം ഹരിയാന സ്വദേശിയാണ്. ഇപ്പോൾ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ സോനം ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്.
ഞങ്ങളുടെ തമിഴ് ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
Conclusion
ഫോട്ടോയിലുള്ളത് പ്രിയ മാലിക്കല്ല. അത് സോനം മാലിക് എന്ന ഗുസ്തി താരമാണ് എന്ന് മനസിലായി. സോനം ഹരിയാന സ്വദേശിയാണ്.
ഇപ്പോൾ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ സോനം ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്.
വായിക്കുക:എം എം മണി ലോക്ക്ഡൗൺ മാനദണ്ഡം ലംഘിച്ചു restaurantൽ: ഫോട്ടോയുടെ വാസ്തവം
Result: False Connection
Our Sources
My Gov India
She The People
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.