Viral
Weekly Wrap: ഉണ്ണി മുകുന്ദനും എം വി ജയരാജനും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
സിനിമ നടൻ ഉണ്ണി മുകുന്ദനും സിപിഎം നേതാവും കണ്ണൂരിലെ സ്ഥാനാർഥിയുമായ എം വി ജയരാജനും അടക്കമുള്ളവർ കഴിഞ്ഞ ആഴ്ച്ച വ്യാജ പ്രചരണങ്ങൾക്കിടയായി.
വരാൻ പോവുന്ന പാർലമെൻറ് തിരഞ്ഞെടുപ്പും അതിനു അനുബന്ധമായ പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ മുൻ ആഴ്ചയിലെ പോലെ കഴിഞ്ഞ ആഴ്ചയും നിറഞ്ഞു നിന്നത്.

Fact Check: പ്രചരണത്തിനിടയിൽ എംവി ജയരാജൻ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാട്ടിയോ?
പ്രചരിക്കുന്ന വീഡിയോ 2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂര്‍ പഞ്ചായത്തില്‍ നടന്ന സംഭവത്തിന്റേതാണ്.

Fact Check: കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
വീട്ടിന്റെ മുറ്റത്ത് നിന്നും കുട്ടിയെ തട്ടികൊണ്ട് പോവുന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ, സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: ഉണ്ണി മുകുന്ദൻ സത്യഭാമയ്ക്ക് പിന്തുണ നൽകുന്ന ന്യൂസ്കാർഡ് എഡിറ്റാണ്
കലാമണ്ഡലം സത്യഭാമയ്ക്ക് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്താ കാർഡ് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: സിപിഎം സഥാനാർത്ഥി ടി ശിവദാസമേനോന്റെ പ്രചാരണത്തിൽ ജന സംഘം നേതാവ് എൽ കെ അദ്വാനി; വാസ്തവം എന്ത്?
1977 മാർച്ച് 3ന് അദ്വാനി പാലക്കാട് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും CPM സ്ഥാനാർഥി ശിവദാസമേനോനായി വോട്ട് ചോദിച്ചെന്നത് യാഥാര്‍ഥ്യമാണ് . അന്ന് കോൺഗ്രസ് വിരുദ്ധ ചേരിയിൽ മുഖ്യ പ്രതിപക്ഷമായ ജനതാ പാർട്ടിക്കൊപ്പമായിരുന്നു സിപിഎം. അന്ന് ജനതാ പാര്‍ട്ടി നേതാവായിരുന്നു അദ്വാനി. അന്ന് അദ്ദേഹം ജനസംഘത്തിൽ അല്ല.

Fact Check: ബംഗാളിലെ മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേരുന്ന ചിത്രങ്ങളല്ലിത്
പശ്ചിമ ബംഗാളിലെ മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേരുന്ന ചിത്രമല്ലിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ചിത്രത്തിലുള്ളത് കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയിൽ ചേരുന്ന രംഗമാണെന്നും ഞങ്ങൾക്ക് മനസ്സിലായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.