Viral
Weekly Wrap: പ്രധാനമന്ത്രിയുടെ ചിത്രം, നവകേരള ബസിന് നേരെ നടന്ന അക്രമവും മറ്റ് വ്യാജ പ്രചരണങ്ങളും
യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം എന്ന പേരിലൊരു വീഡിയോ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയതിനെ കുറിച്ചുള്ള തർക്കം. ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന പേരിലൊരു വീഡിയോ. പിണറായി വിജയന് സര്‍ക്കാര്‍ നിര്‍മ്മിച്ച മാര്‍ത്താണ്ഡം മേല്‍പ്പാലം അഞ്ചു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നുവെന്ന പ്രചരണം. സുഭാഷിണി അലി മോദിയെ പ്രകീർത്തിക്കുന്നവെന്ന് അവകാശപ്പെടുന്ന വീഡിയോ. ഇതൊക്കെയായിരുന്നു സമൂഹ മാധ്യമങ്ങളിൽ മലയാളത്തിൽ നടന്ന പ്രചരണങ്ങളിൽ ചിലത്.

Fact Check: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധമല്ലിത്
നവ കേരള സദസ് സംഘടിപ്പിച്ചപ്പോൾ, യാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ സഹപ്രവർത്തകരും സഞ്ചരിച്ച ബസിന് നേരെ 2023 നവംബര്‍ 29ന് മലപ്പുറം ആനക്കയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ പടമാണ് നവകേരള ബസ് യാത്രക്കാരുമായി കോഴിക്കോട് എത്തിയപ്പോള്‍ യൂത്ത് ലീഗ് നേതാക്കള്‍ നടത്തിയ പ്രതിഷേധം എന്ന പേരിൽ ഷെയർ ചെയ്യുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയത് എന്തിന്?
ഏതെങ്കിലും സർക്കാർ ഓഫീസിൽ തിരഞ്ഞെടുത്ത ജനപ്രതിനിധിയുടെ ഫോട്ടോ ഉണ്ടെങ്കിൽ,തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നത് കൊണ്ട് അത് മറയ്ക്കണം എന്നാണ് ചട്ടം.

Fact Check: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്ന വീഡിയോ അല്ലിത്
2018 -ൽ മൊറോക്കോയിൽ 30 വയസ്സുള്ള ഒരാൾ സ്വയം തീകൊളുത്തുന്ന ദൃശ്യങ്ങൾ, കണ്ണൂർ വിമാനത്താവളത്തിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്നുവെന്ന അവകാശവാദത്തോടെ ഷെയർ ചെയ്യുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം അല്ലിത്
നിതിൻ ഗഡ്കരിയുടെ പേരും ഫോട്ടോയും ഉള്ള വോട്ടർ സ്ലിപ്പും ബിജെപിയുടെ ‘താമര’ ചിഹ്നവും നാഗ്പൂരിലെ പോളിംഗ് സ്റ്റേഷന് സമീപം മെഷീൻ ഉപയോഗിച്ച് അച്ചടിക്കുന്നതായുള്ള ആരോപണം ഉന്നയിക്കുന്ന വീഡിയോയാണ്, ബിജെപിക്ക് മാത്രം വോട്ട് രേഖപ്പെടുത്തുന്ന ഇവിഎം എന്ന സൂചനയോടെ ഷെയർ ചെയ്യപ്പെടുന്നത്.

Fact Check: മാര്‍ത്താണ്ഡം മേല്‍പ്പാലം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരാണ്
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് കേന്ദ്ര സര്‍ക്കാർ നിർമ്മിച്ച മേൽപ്പാലത്തിലാണ് ഒരു കുഴി രൂപപ്പെട്ടത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഇത് കേരള സര്‍ക്കാരിന്റെ പദ്ധതിയല്ല.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.