Viral
Weekly Wrap: നവകേരള വണ്ടി, സിപിഎം തല്ല്, മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള 1.05 കോടിയുടെ നവകേരള വണ്ടിയെ കുറിച്ചുള്ള പ്രചരണം ഈ ആഴ്ചയിലെ ഫേസ്ബുക്കിലെ ഒരു സജീവ ചർച്ച വിഷയമായിരുന്നു.
അത് കൂടാതെ വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ തല്ലിയെന്ന പേരിൽ പ്രചരിച്ച വീഡിയോയും ധാരാളം പേർ ഷെയർ ചെയ്തു. ഗാസയിലെ ഹമാസിന്റെ ടണൽ,അയോധ്യയിൽ രാമക്ഷേത്ത്രതിന് ഭൂമി പൂജ ചെയ്ത ദിവസം കോൺഗ്രസ് എംപിമാർ കറുത്ത വസ്ത്രം അണിഞ്ഞുവെന്ന പ്രചരണം തുടങ്ങി ധാരാളം വ്യാജ പ്രചരണങ്ങൾ ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.

Fact Check: ₹1.05 കോടിയുടെ നവകേരള സദസിന് വേണ്ടിയുള്ള ബസാണോയിത്?
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസിന് വേണ്ടിയുള്ള ആഡംബര ബസിന്റെ ചിത്രമല്ല വൈറൽ പോസ്റ്റിനൊപ്പമുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോസ്റ്റിൽ ഉള്ളത് ഫർണിച്ചർ, മരപ്പണി, കരകൗശല വസ്തുക്കൾ എന്നിവയിലെ ക്രിയാത്മകമായ ആശയങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വെബ്സൈറ്റിൽ നിന്നുള്ള പടമാണ്.

Fact Check: സിപിഎം പ്രവർത്തകർ തമ്മിൽ അടിക്കുന്ന വീഡിയോയാണോയിത്?
വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ അടി എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ പഴയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. മാനന്തവാടിയില്‍ 2016ല്‍ നടന്ന സിപിഎം സിപിഐ സംഘര്ഷത്തിന്റെതാണ് വീഡിയോ.

Fact Check: കോണ്‍ഗ്രസ് എംപിമാർ കറുത്ത വസ്ത്രങ്ങള്‍ ധരിച്ചത് എന്തിന്?
വൈറലായ പടം 2022ല്‍ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ഗാസയിലെ ഹമാസിന്റെ ടണലാണോ ഇത്?
ഇസ്രേയൽ- ഹമാസ് യുദ്ധം തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ്, ഓഗസ്റ്റിൽ വെസ്റ്റ് ബാങ്കിലെ റാമല്ലയിൽ നിന്നാണ് ഈ വീഡിയോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അത് കൊണ്ട് യുദ്ധ സമയത്ത് ഇസ്രായേൽ സേന ഗാസയിലെ ഹമാസിന്റെ ഒരു ടണലിൽ കയറിയപ്പോൾ കണ്ട കാഴ്ചയാണിത് എന്ന അവകാശവാദം തെറ്റാണ് എന്ന് ബോധ്യപ്പെട്ടു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.