Viral
Weekly Wrap: മോദി മുതൽ ചാണ്ടി ഉമ്മൻ വരെ: ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ ചാണ്ടി ഉമ്മൻ വരെയുള്ള വ്യക്തിത്വങ്ങൾ ഈ ആഴ്ച വ്യാജ സമൂഹ മാധ്യമ പ്രചരണങ്ങളിൽ ഇടം പിടിച്ചു. സാംസങിന്റെ സമ്മാന പദ്ധതിയാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച മറ്റൊരു വ്യാജ പ്രചരണം.

Fact Check: മോദിയുടെ സ്വർണ്ണ പ്രതിമ സൗദിയിലേതല്ല
വൈറലായ മോദിയുടെ സ്വർണ്ണത്തിലുള്ള പ്രതിമ നിർമ്മിച്ചത് ഗുജറാത്തിൽ ആണ്, സൗദി അറേബ്യയിൽ അല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: രാജ്ഞിയെ ആർഎസ്എസുകാർ സല്യൂട്ട് ചെയ്യുന്ന എഡിറ്റഡാണ്
വൈറലായ ഫോട്ടോ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ സൂപ്പർഇമ്പോസ് ചെയ്ത് സൃഷ്ടിച്ചതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ദീർഘകാലമായി ഇന്റർനെറ്റിൽ പ്രചരിക്കുന്നതാണ് ഇതിലുള്ള ആർഎസ്എസ് അംഗങ്ങളുടെ സ്റ്റോക്ക് ഫോട്ടോ. എലിസബത്ത് രാജ്ഞിയുടെ ഫോട്ടോ 1956ൽ നൈജീരിയയിൽ നിന്നുള്ളതാണ്.

Fact Check: വ്യാജ സമ്മാന പദ്ധതി സാംസങിന്റെ പേരിൽ പ്രചരിക്കുന്നു
സാംസങിന്റെ സമ്മാന പദ്ധതിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Fact Check: മോദിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തിരഞ്ഞെടുത്തോ?
രാഷ്ട്രീയ നേതാക്കളുടെ പ്രകടനത്തിന് യുനെസ്കോ റാങ്കിംഗ് സ്ഥാപിക്കുകയോ അവർക്ക് ‘മികച്ച പ്രധാനമന്ത്രി’ പോലെയുള്ള അംഗീകാരങ്ങൾ നൽകുകയോ ചെയ്യുന്നില്ല.

Fact Check: ചാണ്ടി ഉമ്മൻ ബിജെപി നേതാവിനൊപ്പം ക്ഷേത്ര ദർശനം നടത്തിയോ?
തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമിക്കുന്ന ദേവലോകത്തിന്റെ ആധാരശിലാസ്ഥാപന ചടങ്ങിൽ ചാണ്ടി ഉമ്മനും ബിജെപി നേതാവായ ആശാനാഥും മാത്രമല്ല, സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ് പ്രേം ഉള്‍പ്പടെയുള്ളവർ പങ്കെടുത്തിരുന്നു എന്ന് പരിപാടിയുടെ മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.