Sabloo Thomas
-

പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് 50 രൂപ യൂസർ ഫീ കൊടുക്കണം, മറിച്ചുള്ള പ്രചരണം തെറ്റ്
“ഗ്രാമ പഞ്ചായത്തുകൾ നിയോഗിച്ചവർ വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഇനി 50 രൂപ യൂസർ ഫീ കൊടുക്കേണ്ടതില്ല,” എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സുദിനം എന്ന സായാഹ്‌ന പത്രത്തിന്റെ ഒരു കട്ടിങ്ങിന്റെ ഫോട്ടോയോടൊപ്പമാണ് പ്രചരണം. “ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് വിവരാവകാശ നിയമ പ്രകാരം പുറത്തിറങ്ങി. കൊല്ലം ആശ്രാമം സ്വദേശി ധനേഷാണ് ഇതിന്റെ നിജസ്ഥിതി അറിയാൻ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.ഇതിന്റെ അടിസ്ഥാനത്തിലാണ് മറുപടിയായി പഞ്ചായത്ത് ഡപ്യൂട്ടി…
-

മക്കയിൽ മഞ്ഞുവീഴ്ച എന്ന പേരിൽ വൈറലാവുന്ന വൈറൽ വീഡിയോ എഡിറ്റഡ് ആണ്
നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ മക്കയിൽ മഞ്ഞുവീഴ്ചയിൽ അകപ്പെട്ടു പോയ ഭക്തരെ കാണിക്കുന്ന ഒരു വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. ഒരു ഉപയോക്താവ് പറയുന്നതനുസരിച്ച്, മസ്ജിദ് അൽ ഹറം മഞ്ഞുവീഴ്ച കൊണ്ട് വെള്ള നിറത്തിൽ മൂടിയെന്നാണ്. മഞ്ഞുവീഴ്ച മക്കയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് മറ്റു ചിലർ പറയുന്നു. ഇംഗ്ലീഷും മറ്റു ഭാഷയ്ക്കും പുറമേ മലയാളത്തിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. Fact check “Mecca snow”, എന്ന് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ,2 023 ജനുവരി…
-

ലയണൽ മെസ്സി വേൾഡ് കപ്പ് നേടിയ ചിത്രം പതിച്ച 1000 പെസോ നോട്ടുകൾ അർജന്റീനിയൻ സർക്കാർ അച്ചടിച്ചോ? വസ്തുത അറിയിക്കുക
മെസ്സി വേൾഡ് കപ്പ് നേടിയ ചിത്രം പതിച്ച 1000 പെസോ കറൻസി അർജന്റീന ഇറക്കുന്നുവെന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.”മെസ്സിയുടെയും അർജന്റീന ടീമിന്റെയും ചിത്രത്തിനൊപ്പം, പതിനായിരം ഡോളറിന് തുല്യമായ കറൻസിയാണ് “ആയിരം അർജന്റീന പെസോ.”ലാറ്റിനമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഫിസിക്കൽ കറൻസി,” പോസ്റ്റുകൾ പറയുന്നു. Behindwoods Malayalam എന്ന ഐഡിയിൽ നിന്നും Ink News 5. എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 192 ഷെയറുകൾ ഉണ്ടായിരുന്നു. Messi fans kerala എന്ന പോസ്റ്റിലെ പോസ്റ്റിന് 17 ഷെയറുകൾ ഞങ്ങൾ…
-

പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിലേക്ക് എന്ന പ്രചരണത്തിന്റ വാസ്തവം അറിയുക
Claim പെലെയുടെ മരണത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒരു അവകാശവാദം വൈറലാവുകയാണ്. “ഇതിഹാസ ഫുട്‌ബോൾ താരം പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിൽ സ്ഥാപിക്കും. അദ്ദേഹത്തിന്റെ കുടുംബം അത് സമ്മതിച്ചു,”എന്നാണ് അവകാശവാദം. പെലെയുടേത് എന്ന് അവകാശപ്പെടുന്ന കാലുകളുടെ ഫോട്ടോയോടൊപ്പമാണ് ഈ അവകാശവാദം പ്രചരിക്കുന്നത്. Fact “Pele museum feet FIFA എന്ന് ഞങ്ങൾ കീവേഡ് സെർച്ച് ചെയ്തു. എന്നാൽ പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളോ ഔദ്യോഗിക പ്രസ്താവനയോ കണ്ടെത്താനായില്ല. തുടർന്ന് ഞങ്ങൾ ഫിഫയുടെ ഔദ്യോഗിക…
-

മാളികപ്പുറം സിനിമയെ കുറിച്ച് കെ സുരേന്ദ്രന്റെ അഭിപ്രായമുള്ള റിപ്പോർട്ടർ ടിവി ന്യൂസ്‌കാർഡ് വ്യാജം
മാളികപ്പുറം സിനിമയുടെ കഥ ചുരുക്കത്തിൽ ഇങ്ങനെ വിവരിക്കാം: ”കല്ലു “എന്ന പെൺകുട്ടിയുടെ ശബരിമലയിൽ പോകണമെന്നും അയ്യപ്പനെ കാണണം എന്നുമുള്ള ആഗ്രഹവും അതിനായി അവൾ നടത്തുന്ന യാത്രയുമാണ്.” അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകൻ ആയ ചിത്രമാണ് മാളികപ്പുറം. ഈ സിനിമയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ ഒരു പരാമർശത്തിന്റെ റിപ്പോർട്ടർ ടിവി ലോഗോയും പേരുമുള്ള ഒരു ന്യൂസ്‌കാർഡ് പ്രചരിക്കുന്നുണ്ട് “ആർത്തവമുള്ള സ്ത്രീകൾക്കും പുലവാലായ്മ ഉള്ളവർക്കും മാളികപ്പുറം സിനിമ കാണാം.…
-

Weekly Wrap: Omicron XBB, ഇയർ ഫോൺ ഉപയോഗം, സമുദ്രങ്ങളുടെ സംഗമ സ്ഥാനം, 2000 രൂപയുടെ നോട്ടുകൾ:ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായ പോസ്റ്റുകൾ
അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനം വിഡീയോ എന്ന പേരിൽ ഒരു വീഡിയോ. റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ചപ്പോൾ വൈദ്യതാഘാതം എന്ന വീഡിയോ. ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്ന പ്രചരണം. Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്ന സന്ദേശം. ‘അരുണാചൽ പ്രദേശിലെ ഗ്രാമത്തിന്റെത്’ എന്ന പേരിൽ വൈറൽ വീഡിയോ.ഇവയൊക്കെയായിരുന്നു ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായ പോസ്റ്റുകളിൽ ചിലത്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ,…
-

Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്ന സന്ദേശം വ്യാജം
Omicron XBB, ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് അപകടകാരിയാണ് എന്നൊരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. COVID-Omicron XBB കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യത്യസ്‌തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതും ആയതിനാൽ എല്ലാവരും മാസ്‌ക് ധരിക്കാൻ നിർദ്ദേശിക്കുന്നു. COVID-Omicron XBB എന്ന പുതിയ വൈറസിന്റെ ലക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ്: 1. ചുമ ഇല്ല. 2. പനി ഇല്ല. ഇവയിൽ പരിമിതമായ എണ്ണം മാത്രമേ ഉണ്ടാകൂ: 3. സന്ധി വേദന. 4. തലവേദന. 5. കഴുത്തിൽ വേദന.…
-

അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്തിന്റെ വിഡീയോ: വാസ്തവം എന്ത്?
അറ്റ്‌ലാന്റിക് പസഫിക്ക് സമുദ്രങ്ങളുടെ സംഗമ സ്ഥാനത്തിന്റേത് എന്ന പേരിൽ ഒരു വിഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്..കടൽവെള്ളം തമ്മിൽ കലരാതെ രണ്ടു നിറങ്ങളിലാണ് വീഡിയോയിൽ. Kar Kar എന്ന ഐഡിയിൽ നിന്നുള്ള റീൽസ് ഞങ്ങൾ കാണുമ്പോൾ അതിന് 20 k ഷെയറുകളും 8.6 k ലൈക്കുകളും ഉണ്ട്. THEKKINI എന്ന യൂട്യൂബ് ചാനലിൽ ഈ വിഡിയോ 174 k ആളുകൾ ലൈക്ക് ചെയ്തതായി ഞങ്ങൾ കണ്ടു Anil CP Chemmanur എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നും പോസ്റ്റ് 7 പേർ ഞങ്ങൾ കാണുമ്പോൾ …
-

റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ചപ്പോൾ വൈദ്യതാഘാതം എന്ന വീഡിയോയുടെ യാഥാർഥ്യം
പ്ലാറ്റ്‌ഫോമിൽ “റെയിൽ ലൈനിന് സമീപം ഇയർ ഫോൺ ഉപയോഗിച്ച ഒരാൾക്ക് വൈദ്യതാഘാതം ഏൽക്കുന്ന ദൃശ്യങ്ങൾ,” എന്ന പേരിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റഫോമിൽ രണ്ട് പേർ പരസ്പരം സംസാരിച്ച് കൊണ്ട് നിൽക്കുന്നു. പെട്ടെന്ന് മുകളിൽ നിന്ന് എന്തോ വീഴുന്നു. ഒരാളുടെ ശരീരത്തിൽ നിന്ന് തീപ്പൊരി ചിതറുന്നു. ഇത്രയുമാണ് വീഡിയോയിൽ ഉള്ള ദൃശ്യങ്ങൾ. “മൊബൈൽ ഇയർ ഫോണിൽ നെറ്റ് ആക്ടിവേറ്റ് ആയതിനാൽ ട്രെയിനിന്റെ ഹൈ ടെൻഷൻ കേബിളിൽ നിന്ന് കറണ്ട് വന്നു. ചെവിയിലൂടെ മനസ്സിലെത്തി.…
-

ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്ന പ്രചരണം വ്യാജം
ജനുവരി ഒന്നാം തീയതി 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമെന്നും, അന്നുതന്നെ 1000 രൂപ നോട്ടുകൾ പുറത്തിറക്കുകയും ചെയ്യുമെന്ന അവകാശവാദത്തോടെ ഒരു ഓഡിയോ ക്ലിപ്പ് വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. ”ആർ.ബി.ഐ. ജനുവരി ഒന്നാം തീയതി മുതൽ ആയിരത്തിന്റെ പുതിയ നോട്ടുകൾ ഇറക്കുകയാണ്. ഇതേദിവസം രണ്ടായിരത്തിന്റെ നോട്ടുകൾ പിൻവലിക്കുകയും ചെയ്യും.അൻപതിനായിരം രൂപ വരെ മാത്രമാണ് രണ്ടായിരത്തിന്റെ നോട്ടുകൾ മാറ്റി വാങ്ങാൻ സാധിക്കുക.മുൻപ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കണമെങ്കിൽ എത്രയും പെട്ടെന്ന് നോട്ടുകൾ മാറുക,’ എന്നാണ്…