Sabloo Thomas
-

Weekly Wrap: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ, ഇസ്രായേലി ചലച്ചിത്ര സംവിധായകൻ, ഫുട്ബോൾ ഇതിഹാസം പെലെ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരൻ ആസിഫ് മുഹമ്മദ് ഖാൻ, ഇസ്രായേലി ചലച്ചിത്ര സംവിധായകൻ നദവ് ലാപിഡ്, ബിജെപി സംസ്‌ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ,ആലപ്പുഴയിൽ നിലവിലില്ലാത്ത അശോക ഹോട്ടൽ, ഫുടബോൾ ഇതിഹാസം പെലെ തുടങ്ങി കഴിഞ്ഞ ആഴ്ച വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങിയ വ്യക്തികളും സ്ഥാപനങ്ങളും ധാരാളമുണ്ട്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക…
-

ബ്ലഡ് ക്യാൻസർ ഭേദമാക്കുന്ന സൗജന്യ മരുന്ന് നൽകുമെന്ന പഴയ വ്യാജ പ്രചരണം വീണ്ടും ഷെയർ ചെയ്യപ്പെടുന്നു
Claim ചെന്നൈയിലെ ക്യാൻസർ റിസർച്ച് സെന്ററിൽ നിന്നും ബ്ലഡ് ക്യാൻസർ പൂർണമായും ഭേദമാക്കാനുള്ള Imitinef Mercilet എന്ന മരുന്ന് സൗജന്യമായി നൽകുമെന്ന പോസ്റ്റ്. Fact Imitinef Mercilet എന്ന മരുന്നിനായി കീ വേർഡ് സെർച്ച് ചെയ്തപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ഒക്ടോബർ 9,2021 ൽ പ്രസീദ്ധീകരിച്ച അടയാർ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ പേരിൽ പ്രചരിക്കുന്ന ഇതേ സന്ദേശം പൂനയിലെ ഒരു ആശുപത്രിയുടെ പേരിൽ നടന്നതിനെ കുറിച്ചുള്ള റിപ്പോർട്ട് കിട്ടി. TOI യുടെ ടൈംസ് വെരിഫൈഡ് വിദഗ്ധ സമിതി പരിശോധിച്ചപ്പോൾ, സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയെന്നും വ്യത്യസ്ത സ്ഥലങ്ങളിൽ…
-

മോദിയെ കുനിഞ്ഞു വണങ്ങുന്ന കെജ്‌രിവാളിന്റെ ഫോട്ടോ എഡിറ്റഡാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുനിഞ്ഞു വണങ്ങുന്ന ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ കെജ്‌രിവാളിന്റെ ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്. ഗുജറാത്തിൽ 182 അംഗ സഭയിൽ 156 മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. തുടർച്ചയായി ഏഴാം തവണയാണ് ഗുജറാത്തിൽ ബിജെപി വിജയിക്കുന്നത്. 2017 ൽ 77 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസ് 17 സീറ്റുകളിൽ ഒതുങ്ങി. ആദ്യമായി ഗുജറാത്തിൽ തങ്ങളുടെ സ്വാധീനം തെളിയിച്ച ആം ആദ്മി പാർട്ടി അഞ്ച് സീറ്റ് നേടി.…
-

ബംഗാളിലെ കള്ളവോട്ട് വീഡിയോ ഗുജറാത്തിൽ നിന്നെന്ന പേരിൽ ഷെയർ ചെയ്യുന്നു
Claim ഗുജറാത്തിൽ നിന്നെന്ന പേരിൽ പ്രചരിക്കുന്ന ഒരു വിഡീയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബിജെപി ജയിച്ചത് കള്ളവോട്ട് നേടിയാണ് എന്നാണ് വീഡിയോ പറയുന്നത്.’ഇങ്ങനെ ആണെങ്കിൽ ഗുജറാത്തിൽ എല്ലാ സീറ്റും മോങ്ങിജി തന്നെ നേടും,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം. മോങ്ങിജി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയെയാണ്. Fact ഇന്ന് ഡിസംബർ 8,2022 ഗുജറാത്തിൽ വോട്ടെണ്ണൽ നടക്കുമ്പോൾ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും എന്ന തീർച്ചയായ ഘട്ടത്തിലാണ് ഇത് വൈറൽ ആവുന്നത്. വീഡിയോയെ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ…
-

കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ലെന്ന് കെ സുരേന്ദ്രന്റെ പേരിലുള്ള സ്ക്രീൻഷോട്ട് വ്യാജം
‘കേരളത്തിലെ ബിജെപിയുടെ ഒരു സീറ്റ് പോലും നഷ്ടപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ല, വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍,’ എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടർ ടിവിയുടെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടായും അല്ലാതെയും ബിജെപി സംസ്‌ഥാന പ്രസിഡന്റായ സുരേന്ദ്രന്റെ പ്രസ്താവനയെന്ന രീതിയിൽ ഇത് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.“ഇതിലും വലിയ ആത്മവിശ്വാസം സ്വപ്നങ്ങളിൽ മാത്രം. ഇതിലേറെ മണ്ടത്തരം പറയാൻ കെ സുധാകരനെ പറ്റു. കേരളത്തിൽ ബിജെപിയുടെ ഒരു സീറ്റ് പോലും കുറയ്ക്കാൻ സിപിഎമ്മിന് കഴിയില്ല,കെ സുരേന്ദ്രൻ. ഒന്നുമില്ലാത്തവനും വെല്ലുവിളികൾ ആകാമെന്നു തെളിയിച്ചു ഉള്ളി സുര,” എന്നാണ്…
-

ഭാരത് ജോഡോ യാത്രയിൽ പാകിസ്താന് ജയ് വിളിച്ചുവെന്ന പ്രചരണം വ്യാജം
“ഭാരത് ജോഡോ യാത്രയിൽ പാകിസ്താന് ജയ് വിളിക്കുന്നത് തടഞ്ഞ പോലിസ് ഓഫീസറോടുള്ള കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം കാണുക,” എന്ന പേരിൽ ഒരു വീഡിയോ വൈറാവുന്നുണ്ട്.“ഭാരത് ജോഡോ യാത്രയിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുന്നു. വിലക്കിയ പോലീസുകാരനെ എങ്ങനെയാണ് കോണ്ഗ്രസ് അനുകൂലികൾ കൈകാര്യം ചെയ്യുന്നതെന്ന് കാണൂകോണ്ഗ്രസ് ഇപ്പോഴും ഭരണത്തിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു രാജ്യത്തിന്റെ അവസ്ഥ,” എന്നാണ് വീഡിയോ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര മുന്നേറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക്…
-

ആലപ്പുഴയിലെ അശോക ഹോട്ടലിൽ നിന്നും പട്ടിയിറച്ചി പിടിച്ചു എന്ന പ്രചരണം വ്യാജം
Claim ആലപ്പുഴയിലെ അശോക ഹോട്ടലിൽ നിന്നും പട്ടിയിറച്ചി പിടിച്ചു. Fact ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു വാർത്ത കിട്ടി.’ നഗരത്തിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ പട്ടിയിറച്ചി പിടി കൂടിയെന്ന് വ്യാജ പ്രചരണം.വാട്സ് ആപ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ചിത്രങ്ങൾ സഹിതം പ്രചരണം. സംഭവം വൈറലയാതോടെ നഗരസഭ ഓഫിസിലേക്കും ആരോഗ്യ വിഭാഗത്തിലേക്കും നിരവധി…
-

ഇസ്രായേലി ചലച്ചിത്ര സംവിധായകൻ ‘നദവ് ലാപിഡ്’ ‘ദി കാശ്മീർ ഫയൽസിന്’ എതിരെയുള്ള നിലപാട് മാറ്റിയോ?വസ്തുത അറിയുക
നടൻ അനുപം ഖേറും മറ്റ് പല ട്വിറ്റർ ഹാൻഡിലുകളും ഉൾപ്പെടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇസ്രായേലി ചലച്ചിത്ര സംവിധായകൻ നദവ് ലാപിഡ് ‘ദി കശ്മീർ ഫയൽസി’നെക്കുറിച്ചുള്ള തന്റെ നിലപാട് മാറ്റി, അതിനെ ഒരു മികച്ച സിനിമയാണെന്ന് വിശേഷിപ്പിച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഐഎഫ്എ) ജൂറി ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ച ലാപിഡ്, ഒമ്പത് ദിവസത്തെ ചലച്ചിത്രമേളയുടെ സമാപന രാത്രിയായ നവംബർ 28ന് ഗോവയിൽ അവാർഡ് ദാന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ “ദി…
-

ഫുട്‌ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റ് വ്യാജം
Claim ഫുട്‌ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റ്. Fact ഫുട്‌ബോൾ ഇതിഹാസം പെലെ നിര്യാതനായി എന്ന പോസ്റ്റിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി കീ വേർഡ് സേർച്ച് ചെയ്തു .അപ്പോൾ,ഡിസംബർ മൂന്നിന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ആശുപത്രി പുറത്തിറക്കിയിരുന്ന മെഡിക്കൽ ബുള്ളറ്റിൻ പെലെയുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി അറിയിക്കുന്ന പോസ്റ്റിൽ തന്റെ ചികിത്സ പുരോഗമിക്കുന്നത് കൊണ്ട് താൻ ഏറെ പ്രതീക്ഷയിലാണെന്ന് അദ്ദേഹം പറയുന്നു. “കാൻസർ രോഗബാധിതനായ പെലെയെ കീമോതെറാപ്പിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശ അണുബാധയും…
-

ക്ലിഫ് ഹൗസ് 2 നിലയുള്ള കെട്ടിടമാണ്; പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നത്
”ഒരു നിലയുള്ള ക്ലിഫ് ഹൗസ് എന്ന കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് പുതിയ ലിഫ്റ്റ് നിർമ്മിക്കുന്നതിനായി 25.50 ലക്ഷം അനുവദിച്ച് സർക്കാർ,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. നേരത്തെ ക്ലിഫ് ഹൗസില്‍ ചുറ്റുമതിലും കാലിത്തൊഴുത്തും നിര്‍മ്മിക്കാനായി 42.90 ലക്ഷം രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാനുള്ള തീരുമാനം. ഇതാണ് ഈ പ്രചാരണത്തിന്റെ കാരണം.ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ…