Sabloo Thomas

  • ഷാരൂഖ് ഖാൻ  (SRK) ലതാ മങ്കേഷ്‌കറുടെ മരണസമയത്ത് അനുഷ്‌ഠിച്ചത് ഒരു ഇസ്ലാമിക  ആചാരം  

    ഷാരൂഖ് ഖാൻ  (SRK) ലതാ മങ്കേഷ്‌കറുടെ മരണസമയത്ത് അനുഷ്‌ഠിച്ചത് ഒരു ഇസ്ലാമിക  ആചാരം  

    ലതാ മങ്കേഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമയിലെ സൂപ്പർ താരം ഷാരൂഖ് ഖാനെതിരെ (SRK) വ്യാപകമായി ഒരു പ്രചരണം നടക്കുന്നണ്ട്. 2022 ഫെബ്രുവരി 6-ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ചാണ്  ലതാ മങ്കേഷ്‌കർ ആരാധകരോടും കുടുംബാംഗങ്ങളോടും വിട പറഞ്ഞത്. 8 പതിറ്റാണ്ടുകൾ നീണ്ട സപര്യയ്ക്ക് ശേഷമുള്ള ലതാ മങ്കേഷ്കറുടെ  മരണവാർത്ത ഇന്ത്യയിലുടനീളമുള്ള സംഗീത പ്രേമികളെ  ദുഃഖത്തിൽ ആഴ്ത്തി. ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും സിനിമാ ലോകത്തുള്ളവരും  ഉൾപ്പെടെ നിരവധി പ്രമുഖർ മുംബൈയിലെ ശിവാജി പാർക്കിൽ എത്തിയിരുന്നു.…

  • ബീഹാറിൽ നിന്നുള്ള  ഋതു രാജ് ചൗധരി എന്ന വിദ്യാർഥി ഗൂഗിൾ ഹാക്ക് ചെയ്‌തിനെ തുടർന്ന് ആ കമ്പനിയിൽ  ജോലി ലഭിച്ചോ?

    ബീഹാറിൽ നിന്നുള്ള  ഋതു രാജ് ചൗധരി എന്ന വിദ്യാർഥി ഗൂഗിൾ ഹാക്ക് ചെയ്‌തിനെ തുടർന്ന് ആ കമ്പനിയിൽ  ജോലി ലഭിച്ചോ?

    ബീഹാറിലെ ബെഗുസാരായിയിൽ നിന്നുള്ള ഋതു രാജ് ചൗധരി എന്ന വിദ്യാർഥി “വെറും 51 സെക്കൻഡിനുള്ളിൽ” ഗൂഗിൾ ഹാക്ക് ചെയ്യുകയും തുടർന്ന് കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നുണ്ട്. മണിപ്പൂരിലെ ഐഐടിയിലെ വിദ്യാർത്ഥിയായ ഋതു രാജിനെ 3.66 കോടിയുടെ ശമ്പള പാക്കേജ് നൽകിയാണ് നിയമിച്ചതെന്നും അദ്ദേഹം അമേരിക്കയിലേക്ക് ഒരു സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുമെന്നും വൈറലായ പോസ്റ്റ് കൂട്ടിച്ചേർക്കുന്നു. “നിങ്ങളുടെ കഴിവുകളെ ഞങ്ങൾ അഭിനന്ദിക്കുന്നു, നിങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കുക. നിങ്ങളെ സ്വീകരിക്കാൻ ഞങ്ങളുടെ ഉദ്യോഗസ്ഥർ…

  • യുഎഇയിൽ  പ്രവാസികൾ പിണറായിയ്ക്ക് അഭിവാദ്യം അർപ്പിക്കുന്ന വീഡിയോ 2018ലേത് 

    യുഎഇയിൽ  പ്രവാസികൾ പിണറായിയ്ക്ക് അഭിവാദ്യം അർപ്പിക്കുന്ന വീഡിയോ 2018ലേത് 

    അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞു മടങ്ങുന്ന വഴി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിച്ചിരുന്നു .യുഎഇ സർക്കാരിന്റെ  ഔദ്യോഗിക ക്ഷണിതാവായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. കേരള പവലിയൻ ഉദ്‌ഘാടനത്തിനും മറ്റു പരിപാടികളിൽ പങ്കെടുക്കുന്നതിനായിരുന്നു അത്.  ദുബായ് വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയേയും ഭാര്യ കമലയെയും  ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോക്ടർ അമൻ പുരി സ്വീകരിച്ചു. ഫെബ്രുവരി 4,5, 6 തിയ്യതികളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം ഏഴിന് അദ്ദേഹം  നാട്ടിലേക്കു മടങ്ങി. ദുബായ് എക്സ്പോയിലെ കേരള പവലിയൻ 4ന് ഉദ്‌ഘാടനം ചെയ്തു.…

  • Weekly Wrap: യോഗി മുതൽ കുഞ്ചാക്കോ ബോബൻ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമങ്ങളിലെ വൈറൽ പോസ്റ്റുകൾ

    Weekly Wrap: യോഗി മുതൽ കുഞ്ചാക്കോ ബോബൻ: കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമങ്ങളിലെ വൈറൽ പോസ്റ്റുകൾ

    യോഗി ആദിത്യനാഥ്, സ്‌മൃതി ഇറാനി, കുഞ്ചാക്കോ ബോബൻ,  പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എംഎൽഎയായ എ എൻ ഷംസീർ എന്നിവരെല്ലാം കഴിഞ്ഞ ആഴ്ച സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾക്ക് ഇരയായിട്ടുണ്ട്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം…

  • കുഞ്ചാക്കോ ബോബൻ  പോസ്റ്റ്മാന്റെ വേഷത്തിലുള്ള പടം വന്നത് കർണ്ണാടക  സംസ്‌ഥാന സിലബസ് സ്‌കൂൾ പാഠപുസ്തകത്തിലല്ല

    കുഞ്ചാക്കോ ബോബൻ  പോസ്റ്റ്മാന്റെ വേഷത്തിലുള്ള പടം വന്നത് കർണ്ണാടക  സംസ്‌ഥാന സിലബസ് സ്‌കൂൾ പാഠപുസ്തകത്തിലല്ല

    കർണ്ണാടക സംസ്‌ഥാന സിലബസ്  സ്‌കൂൾ പാഠപുസ്തകത്തിൽ നടൻ കുഞ്ചാക്കോ ബോബൻ  പോസ്റ്റ്മാന്റെ വേഷത്തിൽ വരുന്ന പടം പ്രസിദ്ധീകരിച്ചു   എന്ന തരത്തിലുള്ള ഒരു പ്രചരണം  ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. Troll Mollywood 2.0 എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 65 ഷെയറുകൾ ഉണ്ടായിരുന്നു. Geetha Thomas എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 56 ഷെയറുകൾ ഉണ്ടായിരുന്നു. Mollywood News എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങളുടെ പരിശോധനയിൽ  20 ഷെയറുകൾ കണ്ടു. Cinegear…

  •  എരഞ്ഞോളി പുതിയ പാലം  ഉദ്‌ഘാടനം: വാസ്തവമിതാണ്

     എരഞ്ഞോളി പുതിയ പാലം  ഉദ്‌ഘാടനം: വാസ്തവമിതാണ്

    തലശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം നാടിന് സമർപ്പിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എംഎൽഎയായ എ എൻ ഷംസീറിനൊപ്പം ഇരുചക്ര വാഹന യാത്ര നടത്തി വ്യത്യസ്തമായ രീതിയിൽ  ഉദ്ഘാടനം നിർവഹിച്ചത് വാർത്തയായിരുന്നു. എരഞ്ഞോളി പഴയപാലത്തിന് സമാന്തരമായായാണ് പുതിയ പാലം നിർമിച്ചത്. പാലത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും നാടമുറിച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് മന്ത്രി ഒരറ്റത്തു നിന്നും പാലത്തിന്റെ മറ്റേയറ്റത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിപുലമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. ഇതിനെ…

  • യുപി മുഖ്യമന്ത്രി യോഗിയുടെ ഫോട്ടോ ഷൂട്ട് എന്ന പേരിൽ വൈറലാവുന്ന പടം കിസാൻ കല്യാൺ മിഷൻ ഉദ്ഘാടനത്തിൽ നിന്നുള്ളത്

    യുപി മുഖ്യമന്ത്രി യോഗിയുടെ ഫോട്ടോ ഷൂട്ട് എന്ന പേരിൽ വൈറലാവുന്ന പടം കിസാൻ കല്യാൺ മിഷൻ ഉദ്ഘാടനത്തിൽ നിന്നുള്ളത്

    യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നും വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ്. പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്നത് യുപി നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് തന്നെയാണ്. അത് കൊണ്ട് തന്നെ യോഗി വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും ചർച്ച വിഷയമാവുന്നുണ്ട്. യുപിയില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന് തുടങ്ങും. മാർച്ച് ഏഴിന് അവസാനിക്കും.  ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌പൂരിൽ നിന്നുമാണ് ജനവിധി തേടുന്നത്.…

  • സ്‌മൃതി ഇറാനിയെ  ജനങ്ങൾ തടയുന്ന  വീഡിയോ  1 വർഷം പഴക്കമുള്ളതാണ്

    സ്‌മൃതി ഇറാനിയെ ജനങ്ങൾ തടയുന്ന വീഡിയോ  1 വർഷം പഴക്കമുള്ളതാണ്

    കേന്ദ്ര വനിതാ- ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി യുപി തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനർമാരിൽ ഒരാളാണ്. യുപിയില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന് തുടങ്ങും. മാർച്ച് ഏഴിന് അവസാനിക്കും. അത് കൊണ്ട് തന്നെ യുപി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാരാളം അവകാശവാദങ്ങൾ ഫേസ്ബുക്കിൽ സജീവമാണ്. സ്റ്റാർ ക്യാമ്പയിനറായ സ്‌മൃതി ഇറാനിയും ഇത്തരം പ്രചരണങ്ങളിൽ പരാമർശിക്കപ്പെട്ടാറുണ്ട്. അത്തരത്തിലൊന്നാണ്, സ്‌മൃതി ഇറാനി വോട്ടിനായി തന്റെ നിയോജകമണ്ഡലത്തിൽ എത്തിയപ്പോൾ രോഷാകുലരായ തദ്ദേശവാസികൾ കരിങ്കൊടി കാണിക്കുന്ന ദൃശ്യം എന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയെ…

  • 7 വയസ്സുള്ള കുട്ടിയുടെ ദേഹത്ത് ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കുന്ന ദൃശ്യം Iraqൽ നിന്ന്  2017ൽ  എടുത്തത്

    7 വയസ്സുള്ള കുട്ടിയുടെ ദേഹത്ത് ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കുന്ന ദൃശ്യം Iraqൽ നിന്ന്  2017ൽ  എടുത്തത്

    ഒരു കുട്ടിയുടെ ദേഹത്ത്  ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കുന്ന ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “7വയസുള്ള പത്ത് കുട്ടികളുടെ ശരീരത്തിൽ പിടിപ്പിച്ച ബോംബുകൾ നിർവീര്യമാക്കുന്ന ഇറാൻ പട്ടാളക്കാരനാണ്,” ദൃശ്യത്തിൽ ഉള്ളത് എന്നാണ് അവകാശവാദം. Soldiers Of Cross എന്ന ഐഡിയിൽ നിന്നും ഉള്ള പോസ്റ്റിനു 1.1 k ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു.  ഞങ്ങൾ പരിശോധിക്കുമ്പോൾ, Sajeev S Maloor എന്ന ഐഡിയിൽ നിന്നും  ഇത് 93 പേർ ഷെയർ ചെയ്തിരുന്നു. Prakash Sivarajan എന്ന ഐഡി ഭാരതീയ ജനതാ പാർട്ടി (BJP) കേരള എന്ന ഗ്രൂപ്പിൽ…

  • Weekly Wrap: റാണി സോയമോയി,മൊബൈൽ ഫോൺ നിരോധനം,റിപ്പബ്ലിക്ക് ദിനത്തിലെ ഫ്ളോട്ടുകൾ,ബാർബർ ഷോപ്പിന്റെ പ്രവർത്തനം തുടങ്ങിയവയെ കുറിച്ചൊക്കെയുള്ള വ്യാജ പ്രചാരണങ്ങൾ

    Weekly Wrap: റാണി സോയമോയി,മൊബൈൽ ഫോൺ നിരോധനം,റിപ്പബ്ലിക്ക് ദിനത്തിലെ ഫ്ളോട്ടുകൾ,ബാർബർ ഷോപ്പിന്റെ പ്രവർത്തനം തുടങ്ങിയവയെ കുറിച്ചൊക്കെയുള്ള വ്യാജ പ്രചാരണങ്ങൾ

    മലപ്പുറം ജില്ലാ കളക്ടർ  റാണി സോയമോയി എന്ന പേരിലെ ഒരു സാങ്കല്പിക കഥാപാത്രം, റിപ്പബ്ലിക്ക് പരേഡിലെ ഫ്ളോട്ടുകൾ, അഫ്‌ഗാനിസ്ഥാനിലെ മൊബൈൽ ഫോൺ നിരോധനം, മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന വാർത്ത. ഈ വ്യക്തികളോ സംഭവങ്ങളോ തമ്മിൽ ബന്ധമൊന്നുമില്ല. എന്നാൽ ഇവയെല്ലാം  കഴിഞ്ഞ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിലെ `വ്യാജ  വാർത്തകളിൽ” ഒരു പോലെ ഇടം പിടിച്ചവയാണ്. ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക്…