Sabloo Thomas
-

TT എടുത്ത ഉടനെ Covid vaccine എടുത്താൽ മരിക്കുമോ?
TT (Tetanus) കുത്തിവെപ്പെടുത്ത് ഉടനെ Covid vaccine എടുത്താൽ മരിക്കുമെന്ന ഒരു പ്രചാരണം വാട്ട്സാപ്പിൽ നടക്കുന്നുണ്ട്. എല്ലാവര്‍ക്കും വാക്‌സിനേഷന്‍ എത്തിക്കാൻ സര്‍ക്കാരും ആരോഗ്യ പ്രവർത്തകരും എല്ലാം ശ്രമിക്കുന്നതിനിടയിലാണ് ഇത്തരം ഒരു പ്രചാരണം നടക്കുന്നത്. 55 സെക്കന്‍ഡ് വരുന്ന ഒരു ഓഡിയോ സന്ദേശമായാണ് അത് പ്രചരിക്കുന്നത്. അത് ഞങ്ങളുടെ കൈവശം ഉണ്ടെങ്കിലും ദുരുപയോഗ സാധ്യത കണക്കിലെടുത്ത് അത് ഇവിടെ ചേർക്കുന്നില്ല. Fact Check/Verification മറ്റൊരു വാക്സിൻ എടുത്തതിനു ശേഷം കൊവിഡ് വാക്സിൻ എടുക്കുമ്പോൾ 14 ദിവസത്തെ ഇടവേള വേണമെന്ന് WHO…
-

Tipu Sultan’s Real Photo എന്ന് അവകാശപ്പെടുന്ന വൈറൽ ഫോട്ടോയുടെ യാഥാർത്ഥ്യം
Real Photo of Tipu Sultan എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. CASA Thiruvananthapuram എന്ന ഐഡിയിൽ നിന്നും ”മലബാറിൽ സുറിയാനി ക്രിസ്ത്യാനികളെയും നായന്മാരെയും തിയന്മാരെയും കൊന്നൊടുക്കിയ ക്രൂരനായ ടിപ്പു സുൽത്താന്റെ ചരിത്രം വിവരിക്കുന്നു” എന്ന് അവകാശപ്പെടുന്ന വീഡിയോയ്ക്ക് ഒപ്പമാണ് ഈ പടം പ്രചരിപ്പിക്കുന്നത്. ”പാഠപുസ്തകങ്ങളിൽ കൊടുത്തിരിക്കുന്ന ടിപ്പു സുൽത്താന്റെ പടം തെറ്റാണ് എന്ന് വാദിച്ചാണ്” ഈ പടം കൊടുത്തിരിക്കുന്നത്. ഈ ലേഖനം എഴുതുന്ന സമയത്ത് ആ പോസ്റ്റിനു 433 ലൈക്സും 9k വ്യൂസും ഉണ്ട്. ആർക്കൈവ്ഡ് ലിങ്ക്: ”നമ്മൾ…
-

Weekly Wrap: ഈ ആഴ്ച മലയാളത്തിൽ വൈറലായ രാഷ്ട്രീയ സാമൂഹ്യ പോസ്റ്റുകൾ:
കൊടകര കുഴൽ പണ കേസിന്റെ പശ്ചാത്തലത്തിൽ പിണറായി വിജയനും നരേന്ദ്ര മോദിയും സൗഹൃദ സംഭാഷണം നടത്തുന്ന ഒരു പഴയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംസ്ഥനത്ത് രണ്ടിടത്ത് പക്ഷി പനി സ്ഥിരീകരിച്ചുവെന്നു അവകാശപ്പെടുന്ന പോസ്റ്റ്.‘LPG :സംസ്ഥാനം 55% നികുതി ഈടാക്കുന്നുവന്നു പ്രചരിപ്പിക്കുന്ന പോസ്റ്റ്,കേരളത്തിലേത് എന്ന് പറഞ്ഞു ഷെയർ ചെയ്യപ്പെടുന്ന ഒരു വളഞ്ഞ വരയുള്ള റോഡിന്റെ ചിത്രം,,ഇടുക്കിയിലെ ഒരു പുരോഹിതൻ സൗജന്യമായി Cabin Houseകൾ നിർമിച്ചു നൽകുന്നുവെന്ന പോസ്റ്റ് തുടങ്ങിയവയും വൈറലായിരുന്നു.
-

മണ്ണാറശാല അമ്മ ആരോഗ്യവതിയാണ്
മണ്ണാറശാല അമ്പലത്തിലെ മുഖ്യ പൂജാരി മരിച്ചതായി വ്യഖ്യാനിക്കാവുന്ന തരത്തിൽ ഒരു പ്രചാരണം നടക്കുന്നുണ്ട്. സ്നേഹത്തിന്റെയും.. സഹനത്തിന്റെയും. വിശ്വാസത്തിന്റെയും പര്യായം.. അമ്മ…. മണ്ണാറശാല അമ്മ. പ്രാർത്ഥനയോടെ….. സമർപ്പണം,എന്ന വരികളുള്ള പോസ്റ്റിൽ നിന്നാണ് പ്രചാരണത്തിന്റെ തുടക്കം. അഷ്ടമൻ സുകുമാരൻ അഷ്ടമൻ എന്ന ഐഡിയിൽ നിന്നും ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത പോസ്റ്റിനു 750 റിയാക്ഷനുകളുണ്ട്. ആർക്കൈവ്ഡ് ലിങ്ക് മണ്ണാറശാല അമ്പലത്തിന്റെ പ്രത്യേകതകൾ ആലപ്പുഴയിലെ ഏറ്റവും വിസ്തൃതിയുള്ള, ജൈവവൈവിധ്യം നിറഞ്ഞ കാവ്. സർപ്പമുത്തച്ഛനും കൂട്ടരും ഉണ്ടുറങ്ങുന്ന നിലവറ.നിലവറയിൽ വിഷ്ണു സർപ്പമായ…
-

സൗജന്യ Cabin House:യാഥാർഥ്യം എന്ത്?
വീടില്ലാത്തവർക്ക് എല്ലാം സൗജന്യ ക്യാബിൻ ഹൗസ് (Cabin House) ഇടുക്കിയിലെ ഒരു പുരോഹിതൻ നിർമിച്ചു നൽകും എന്ന രീതിയിൽ Online Malayalam News എന്ന വെബ്‌സൈറ്റ് ഒരു വാർത്ത കൊടുത്തിട്ടുണ്ട്. അവരുടെ ഫേസ്ബുക്ക് പേജിലും ആ വാർത്ത ഷെയർ ചെയ്തിട്ടുണ്ട്. ആ പോസ്റ്റിനു 1.7k റീയാക്ഷനും 996 ഷെയറുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്. ആ വാർത്ത പറയുന്നത് ഇങ്ങനെയാണ്: സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്ത ആളുകൾ നമുക്ക് ചുറ്റും ധാരാളം ഉണ്ടായിരിക്കും. വീട് എന്ന് പറയുന്നത് ഒരു…
-

വളഞ്ഞ വരയുള്ള Road:ചിത്രം കേരളത്തിലേതാണോ ?
Roadൽ ഒരു തെങ്ങോല കിടക്കുന്നതും അത് കിടക്കുന്ന ഭാഗത്ത് റോഡിലെ വെളുത്ത വര വളച്ചു വരച്ചതായും കാണിക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. നേരിനൊപ്പം നാടിനൊപ്പം എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഇതുവരെ 76 ഷെയറുകളുണ്ട്. പോസ്റ്റിനൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: “ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കേരളത്തിന്റെ ഇതുപോലെ ഉള്ള വികസന മാതൃകകൾ കണ്ടു പഠിക്കാൻ വൻ വ്യവസായികൾ വരാൻ സാധ്യത ഉണ്ട്.എന്റെ കേരളം എത്ര സുന്ദരം” ആർക്കൈവ്ഡ് ലിങ്ക് Fact Check/Verification ഈ ചിത്രത്തിന്…
-

‘LPG :സംസ്ഥാനം 55% നികുതി ഈടാക്കുന്നു’: വാസ്തവമെന്ത്?
ഇന്ധന വിലവർധനയ്ക്കിടയിൽ, LPG സിലിണ്ടറുകൾക്ക് കേന്ദ്രസർക്കാർ 5% നികുതി ചുമത്തുമ്പോൾ സംസ്ഥാന സർക്കാർ 55 ശതമാനം നികുതി ഈടാക്കുന്നുവെന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബി ജെപി കരീലാക്കുളങ്ങര എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 119 ഷെയറുകളുണ്ട്. ആർക്കൈവ്ഡ് ലിങ്ക് അടിസ്ഥാന വില, ഡീലറുടെ കമ്മീഷൻ, ഗതാഗത ചിലവ്, കേന്ദ്ര സർക്കാർ നികുതി, സംസ്ഥാന സർക്കാർ നികുതി മുതലായവ തരം തിരിച്ചെഴുതിയാണ് പോസ്ട്ടിരിക്കുന്നത്. പോസ്റ്റ് പറയുന്നു, “കേന്ദ്ര സർക്കാർ നികുതി 5%, സംസ്ഥാന സർക്കാർ നികുതി 55%.”…
-

കൊടകര കുഴൽപ്പണ (Hawala) കേസ്: പിണറായി-മോദി ഫോട്ടോയുടെ വാസ്തവം
കൊടകര കുഴൽപ്പണക്കേസ് (Hawala) അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ പണം നഷ്ടമായതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ തെളിവില്ലെന്ന വാർത്ത വന്നതിനു ശേഷം പിണറായി വിജയനും മോദിയും തമ്മിൽ സൗഹൃദം പങ്ക് വെക്കുന്ന ഒരു ഫോട്ടോ പ്രചാരത്തിലുണ്ട്. ഈ കേസിൽ പണം നഷ്ടമായതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ തെളിവില്ലെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്ത വന്നതിനു ചുവട് പിടിച്ചാണ് പ്രചാരണം. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ കൊടകര കേസുമായി ബന്ധപ്പെട്ടു ഈ ചിത്രം പങ്ക് വെച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിനു 8.1 k റിയാക്ഷനും 1.4…
-

സംസ്ഥനത്ത് രണ്ടു സ്ഥലങ്ങളിൽ പക്ഷി പനി (Avian Flu) സ്ഥിരീകരിച്ചു:വാസ്തവമെന്ത്?
സംസ്ഥാനത്ത് വീണ്ടും പക്ഷി പനി (Avian Flu) എന്ന ഒരു പ്രചാരണം നടക്കുന്നുണ്ട്.ബക്രീദ് പ്രമാണിച്ച് ചിക്കൻ വില്പന പാരമ്യത്തിൽ നിൽക്കുന്ന സമയമാണിത്. അത് കൊണ്ട് തന്നെ ചിക്കൻ വില്പനയെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രചാരണമാണിത്. സംസ്ഥനത്ത് രണ്ടിടത്ത് പക്ഷി പനി സ്ഥിരീകരിച്ചു:കോഴിക്കോട് ജില്ലയിലെ മുക്കം കൊടിയത്തൂർ എന്നിവിടങ്ങളിലാണ് പക്ഷിപനി സ്ഥിരീകരിച്ചത് എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്. നേരിന്റെ കാരശ്ശേരി എന്ന ഗ്രൂപ്പിൽ വന്ന ഈ പോസ്റ്റിനു 240 ഷെയറുകൾ ഉണ്ടായിട്ടുണ്ട്. ആർക്കൈവ്ഡ് ലിങ്ക് എന്താണ് പക്ഷി പനി (Avian Flu)?…
-

Weekly Wrap: കഴിഞ്ഞ ആഴ്ചയിലെ വൈറൽ പോസ്റ്റുകൾ
കഴിഞ്ഞ ആഴ്ചയിലെ വൈറൽപോസ്റ്റുകൾ കാശ്മീരിലെ ഭീകരരെ പോലീസ് വധിച്ചത്,ക്യൂബയിലെ സർക്കാർ വിരുദ്ധ കലാപം,ഹിമാചലിൽ ഉണ്ടായ മിന്നൽ പ്രളയം,കോവിഡ് കാലത്ത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്, കുട്ടികളുടെ അമിതമായ കമ്പ്യൂട്ടർ ഉപയോഗം എല്ലാം കഴിഞ്ഞ ആഴ്ച വൈറലായ ഫേസ്ബുക്ക് പോസ്റ്റുകളിൽ ചിലതാണ്. കാശ്മീരിൽ കൊല്ലപ്പെട്ട Hizbul തീവ്രവാദി MehrajuDin Halwai ആണോ ഫേസ്ബുക്കിൽ വൈറൽ ആയ ചിത്രത്തിലുള്ളത്? ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വസ്തുതകൾ പ്രകാരം, Hizbul തീവ്രവാദി MehrajuDin Halwai അല്ല വൈറൽ ചിത്രത്തിലുള്ളത്. വൈറൽ ഫോട്ടോയിലുള്ളത് സിറിയൻ തീവ്രവാദിയായ ഒമർ ഹുസൈനാണ്.…