Saurabh Pandey
-

ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി മോദിയെ അവഗണിച്ചോ? തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദവുമായി അപൂർണ്ണമായ വീഡിയോ വൈറലാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അവഗണിച്ച് അപമാനിച്ചുവെന്ന് അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജപ്പാനിൽ നടന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം അടുത്തിടെയാണ് പ്രധാനമന്ത്രി മോദി രാജ്യത്ത് തിരിച്ചെത്തിയത്. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ നാല് അംഗരാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, പ്രധാനമന്ത്രി മോദി എന്നിവർ പങ്കെടുത്തു. ഈ പശ്ചാത്തലത്തിലാണ് ,ക്വാഡ് ഉച്ചകോടിയ്ക്കിടയിൽ പ്രധാനമന്ത്രി…