Viral
Fact Check: പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യാനെത്തിയ ആളല്ല ഫോട്ടോയിൽ
Claim
“പര്‍ദ്ദ ധരിച്ച് മരിച്ച സ്ത്രീയുടെ വോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകനെ കൈയോടെ പിടികൂടി. കോഴിക്കോട് കൊടുവള്ളി ബൂത്തിൽ വെച്ചാണ് പിടിയിലായത്. അസ്മ മൻസിൽ റഫീഖാണ് പിടിയിലായത്. യൂത്ത് ലീഗിൻറ്റെ സജീവ പ്രവർത്തകനാണ് റഫീഖ്,” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.

ചില പോസ്റ്റുകളിൽ പിടിയിലായ ആൾ ഡിവൈഎഫ്ഐ പ്രവർത്തകനാണ് എന്ന് പറയുന്നു.
ഇവിടെ വായിക്കുക:Fact Check: വയോധികനെ മകൻ മർദ്ദിക്കുന്ന വീഡിയോ പേരാമ്പ്ര നിന്നാണോ?
Fact
ഏപ്രിൽ 26,2024ൽ കേരളത്തിൽ വോട്ടെടുപ്പ് നടന്ന പശ്ചാത്തലത്തിലാണ് പ്രചരണം. ഞങ്ങൾ ഫോട്ടോ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഈ ഫോട്ടോ ഉൾകൊള്ളുന്ന 2023 ഓഗസ്റ്റ് 17ന് ഇന്ത്യ ടുഡേ നൽകിയ വാര്‍ത്ത കണ്ടെത്തി.

വാർത്തയിൽ പറയുന്നത്, കൊച്ചി ലുലുമാളില്‍ നിന്ന് അറസ്റ്റിലായ ലുലുമാളിലെ സ്ത്രീകളുടെ വാഷ് റൂമില്‍ ഒളിക്യാമറ വയ്ക്കാന്‍ ശ്രമിച്ചതിന് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത അഭിമന്യുവാണ് ചിത്രത്തിൽ എന്നാണ്.
ലുലു മാളിൽ ഒളിക്യാമറ വെച്ച അഭിമന്യു എന്ന ടെക്കി അറസ്റ്റ് ചെയ്യപ്പെടുന്ന പടമാണിത് എന്ന് 2023 ഓഗസ്റ്റ് 18ലെ ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയും പറയുന്നു.

കൊച്ചി സിറ്റി പോലിസിന്റെ 2023 ഓഗസ്റ്റ് 17ലെ ഫേസ്ബുക്ക് പോസ്റ്റ് പ്രകാരം, ഇൻഫോപാർക്കിലെ പ്രമുഖ ഐറ്റി സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന കണ്ണൂർ, ഓണക്കുന്ന്, കരുവള്ളൂർ, മുല്ലേഴിപ്പാറ വീട്ടിൽ, അർജുൻ ദാസ് മകൻ അഭിമന്യു എം എ എന്ന ബിടെക്ക് ബിരുദധാരിയായ യുവാവിനെയാണ് പർദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയിൽ കയറി മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ പകർത്തിയതിന് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

Result: False
ഇവിടെ വായിക്കുക: Fact Check: തൃശൂരിലും തിരുവനന്തപുരത്തും സിപിഐ ചിഹ്നത്തിൽ കുത്തുന്ന വോട്ടുകൾ പോകുന്നത് ബിജെപിക്ക് എന്ന ന്യൂസ്കാർഡ് വ്യാജം
Sources
Report by India Today on August 17, 2023
Report by Hindustan Times on August 18, 2023
Facebook Post by Kochi City Police on August 17, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.