Viral
Weekly Wrap: വില കുറഞ്ഞ അരിയും കർഷകരുടെ മദ്യപാനം മറ്റു സമൂഹ മാധ്യമ പ്രചാരണങ്ങളും
ഭാരത് റൈസ് എന്ന പേരിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വില കുറഞ്ഞ അരിയെ പറ്റിയുള്ള പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ധാരാളമായി നടക്കുന്നുണ്ട്. കർഷക സമരമാണ് സമൂഹ മാധ്യമങ്ങളിലെ മറ്റൊരു പ്രധാന ചർച്ച വിഷയം. സമരത്തിൽ പങ്കെടുക്കുന്ന കർഷകരുടെ മദ്യപാനം കാണിക്കുന്ന വീഡിയോ എന്ന പേരിൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് അതിൽ പ്രധാനം.

Fact Check: എൻഡിഎ മുഖ്യമന്ത്രിമാരുടെ കൂടെ അമിത് ഷായുടെ വേദി പങ്കിടുന്ന പിണറായി വിജയൻ: വാസ്തവം എന്ത്?
ഇത് എൻഡിഎ മുഖ്യമന്ത്രിമാർ മാത്രം പങ്കെടുത്ത പരിപാടിയില്‍ നിന്നുള്ള ചിത്രമല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. 2022 ഒക്ടോബറില്‍ ഹരിയാനയിലെ സൂരജ്കുണ്ഡിൽ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിന്നുള്ള ചിത്രമാണ്.

Fact Check:കർഷക സമരത്തിൽ നിന്നല്ല മദ്യം വിളമ്പുന്ന വീഡിയോ
ഇതിൽ നിന്നെല്ലാം 2020-2021ലെ ആദ്യത്തെ കർഷക സമരവുമായോ ഇപ്പോഴത്തെ കർഷക സമരവുമായോ ഈ വീഡിയോയ്ക്ക് ബന്ധമില്ല എന്ന് മനസ്സിലായി. അവ രണ്ടും ആരംഭിക്കും മുൻപ് തന്നെ ഈ വീഡിയോ വൈറലായിരുന്നു.

Fact Check: ഭാരത് റൈസ് ബീഫിനൊപ്പം കഴിക്കരുത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞോ?
“ഈ വാർത്ത ട്വന്റിഫോറിന്റേതല്ല; പ്രചരിക്കുന്നത് വ്യാജ ഗ്രാഫിക്സ് കാർഡ്,” എന്ന് അവരുടെ ഫെബ്രുവരി 14, 2024ലെ എക്സ് പോസ്റ്റിൽ (മുൻപ് ട്വീറ്റർ) ട്വന്റിഫോർ ന്യൂസ് വ്യക്തമാക്കിയിട്ടുണ്ട് എന്ന് ഒരു കീവേർഡ് സെർച്ചിൽ നിന്നും മനസ്സിലായി.വാർത്ത വ്യാജമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രന്റെ മീഡിയ സെക്രട്ടറി സുവർണ്ണപ്രസാദും ഞങ്ങളോട് പറഞ്ഞു.

Fact Check: സമരക്കാർക്ക് എതിരെ പ്രതിഷേധിക്കുന്ന സ്ത്രീയുടെ വീഡിയോ പഴയത്
പ്രായമായ സ്ത്രീ കുത്തിയിരിപ്പ് സമരം നടത്തുന്നവരെ ശകാരിക്കുന്ന ഒരു പഴയ വീഡിയോ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി പങ്കിടുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.