Viral
Weekly Wrap: സുരേഷ് ഗോപിയുടെ മകളുടെ കല്യാണവും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
കഴിഞ്ഞ ആഴ്ച്ച,മാധ്യമങ്ങളിൽ എന്ന പോലെ സമൂഹ മാധ്യമങ്ങളിലും സുരേഷ് ഗോപിയുടെ മകളുടെ കല്യാണവും അതിനോട് അനുബന്ധിച്ച് നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവും വളരെ അധികം ചർച്ച ചെയ്യപ്പെട്ടു.

Fact Check: ലൂർദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാനാണോ തട്ടി താഴെയിട്ടത്?
സുരേഷ് ഗോപി ലൂർദ്ദ് പള്ളിയിൽ മാതാവിന് കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാൻ തള്ളിയിട്ടുവെന്ന അവകാശവാദം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആ പരിപാടി കൈരളി ടിവി കവർ ചെയ്തിരുന്നില്ല.

Fact Check: ₹ 500യുടെ പുതിയ നോട്ടിൽ രാമക്ഷേത്രത്തിന്റെ ഫോട്ടോ ഉണ്ടോ?
ഞങ്ങളുടെ അന്വേഷണത്തിൽ, ₹500യുടെ പുതിയ നോട്ടിൽ ചെങ്കോട്ടയുടെ പടത്തിന്റെ സ്ഥാനത്ത് രാമക്ഷേത്രത്തിന്റെ ഫോട്ടോയും, ഗാന്ധിജിയുടെ പടത്തിന്റെ സ്ഥാനത്ത് ശ്രീരാമന്റെ ഫോട്ടോയും ഉൾപ്പെടുത്താൻ തീരുമാനമെടുത്തിട്ടില്ലെന്ന നിഗമനത്തിലെത്തി. വൈറലായ പോസ്റ്റ് വ്യാജമാണ് എന്ന് ഇതിൽ നിന്നും വ്യക്തമായി.

Fact Check: എംടി വാസുദേവന്‍ നായരെ പിവി അന്‍വര്‍ ആക്ഷേപിച്ചോ?
എംടി വാസുദേവന്‍ നായരെ പിവി അന്‍വര്‍ എംഎല്‍എ ആക്ഷേപിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമായി നിർമ്മിച്ചതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ കേരളത്തിൽ വൈദ്യുതി തടസ്സമില്ല
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22-ന് സംസ്ഥാനത്തുടനീളം വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് കേരളം മാർഗരേഖ തയ്യാറാക്കിയിട്ടുണ്ടെന്നുള്ള വൈറൽ അവകാശവാദം തെറ്റാണ്.

Fact Check: കന്യാമറിയത്തിന്റെ പ്രതിമ തകർത്തത് മണിപ്പൂരിൽ അല്ല
2023ൽ മണിപ്പൂരിൽ കലാപം ആരംഭിക്കും മുൻപ് 2017 മുതൽ എങ്കിലും ഈ പടം ഇറാഖിൽ നിന്നും എന്ന പേരിൽ പ്രചരിക്കുന്നുണ്ട്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.