Viral
Weekly Wrap:ലുപ്പോ കേക്ക് മുതൽ കുടക് കളക്ടർ വരെ കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചാരണങ്ങൾ
”’ലുപ്പോ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന് കണ്ടെത്തിയെന്ന് പ്രചരണം.കുടകിൽ കളക്ടറായ മലയാളിയുടേത് എന്ന പേരിൽ ഒരു വീഡിയോ.അടല്‍ ബിഹാരി വാജ്പേയ് ഒഴിവാക്കിയ സെന്റ്.ജോര്‍ജ് കുരിശ് അധികാരത്തില്‍ തിരിച്ച് വന്ന കോണ്‍ഗ്രസ് വിണ്ടും ചേര്‍ത്തു എന്ന പ്രചരണം.എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ അന്തരിച്ച ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയെ വിമർശിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ്.”ഇവയൊക്കെ ആയിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന സാമൂഹ്യ മാധ്യമ പ്രചരണങ്ങളിൽ ചിലത്.

ലുപ്പോ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല
‘ലുപ്പോ’ എന്ന ചോക്ലേറ്റ് കേക്കിൽ ലഹരി മരുന്ന് കണ്ടെത്തിയെന്ന വൈറൽ വീഡിയോ യഥാർത്ഥത്തിൽ 2019 ഒക്ടോബർ മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിടുന്നുണ്ട്. ഈ ചോക്ലേറ്റ് ബാറുകൾ ഇന്ത്യയിൽ വിൽക്കുന്നതിനെക്കുറിച്ച് നിലവിൽ റിപ്പോർട്ടുകളൊന്നുമില്ല. ഈ സംഭവം 2019-ൽ നടന്നതാണ്. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി വീഡിയോ വിവിധ രാജ്യങ്ങളിൽ ഒന്നിലധികം തവണ വൈറലായിട്ടുണ്ട് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

വീഡിയോയിൽ കാണുന്നത് കുടകിൽ കളക്ടറായ മലയാളിയല്ല
സാമൂഹ്യ മാധ്യമ പ്രചരണങ്ങളിൽ ചിലത്.
കുടകിൽ കളക്ടറായ മലയാളി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ സേഫ് ഷോപ്പിലെ ഏറ്റവും നേട്ടം ഉണ്ടാക്കിയ ജീവനക്കാരിലൊരാളായ നാസിയ ബീഗമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

നാവികസേന പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്റ് ജോര്‍ജ് കുരിശ് തിരിച്ചു കൊണ്ടുവന്നപ്പോൾ വാജ്പേയ് ആയിരുന്നു പ്രധാനമന്ത്രി
ഞങ്ങളുടെ അന്വേഷണത്തിൽ 2004ന് നാവികസേന പതാകയില്സെന്റ് ജോര്‍ജ് കുരിശ് തിരിച്ചു കൊണ്ടുവന്നപ്പോൾ വാജ്പേയ് ആയിരുന്നു പ്രധാനമന്ത്രി എന്ന് കണ്ടെത്തി.

ഫാത്തിമ തഹ്ലിയ സിഎച്ച് മുഹമ്മദ് കോയയെ വിമർശിക്കുന്ന ന്യൂസ് കാർഡ് എഡിറ്റഡ് ആണ്
എ.എന്‍.ഷംസീറിന് സ്പീക്കര്‍ സ്ഥാനം നല്കിയ സിപിഎം നടപടിയെ പരിഹസിച്ച് ഫാത്തിമ തെഹ്ലിയ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ്കാർഡ് എഡിറ്റ് ചെയ്തതാണ് സി.എച്ച്.മുഹമ്മദ് കോയക്കെതിരെ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.