Viral
Weekly Wrap: ഗാസയിലെ പോരാട്ടം, കഴിഞ്ഞ ആഴ്ചയിലെ മറ്റ് പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങളും
ഇസ്രേയേൽ പലസ്തീനും തമ്മിൽ നടക്കുന്ന ഗാസയിലെ പോരാട്ടം ആയിരുന്നു കഴിഞ്ഞ ആഴ്ച്ച സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോയും കഴിഞ്ഞ ആഴ്ച വൈറലായിരുന്നു. ആർഎസ്എസ് ക്യാമ്പിൽ കുട്ടിയെ മർദ്ദിക്കുന്നുവെന്ന പേരിലൊരു വീഡിയോയും വൈറലായിരുന്നു.

Fact Check: ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ അല്ലിത്
ഗാസയിൽ ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ എന്ന പേരിൽ ഷെയർ ചെയ്യുന്നത്, അൾജീരിയൻ ഫുട്ബോൾ ക്ലബിന്റെ വെടിക്കെട്ട് ആഘോഷത്തിന്റേത് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Fact Check: ഇസ്രായേൽ അക്രമത്തിന്റെ വീഡിയോ 5 മാസം പഴയത്
ഈ വർഷം മേയിൽ ഗാസ മുനമ്പിലെ ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോയാണിത്

Fact Check: ഇസ്രായേലി ഹെലികോപ്റ്ററുകൾ ഹമാസ് വെടി വെച്ചിട്ടുന്ന വീഡിയോ ആണോ ഇത്?
വൈറൽ ക്ലിപ്പ് ഒരു വീഡിയോ ഗെയിമിന്റെ ഫൂട്ടേജാണ്

Fact Check:ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ആര്‍എസ്എസ് ക്യാമ്പിലല്ല
ആർഎസ്എസ് ക്യമ്പിലല്ല ഒരു വിദ്യാലയത്തിലാണ് സംഭവം നടന്നത്.

Fact Check: കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ തല്ലുന്ന ദൃശ്യമല്ലിത്
ആന്ധ്രപ്രദേശിലെ ഒരു കോളേജിൽ വിദ്യാർത്ഥികളെ അദ്ധ്യാപകൻ തല്ലുന്ന ദൃശ്യങ്ങൾ ആണ് കല്ലടി ഹൈസ്കൂളിലെ പ്രിൻസിപ്പാൾ വിദ്യാർത്ഥികളെ മർദ്ദിക്കുന്നുവെന്ന തെറ്റായ വിവരണത്തോടെ വൈറലാവുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.