Pankaj Menon
-

Fact Check: കങ്കണ റണാവത്തിനെ തല്ലിയ കുൽവീന്ദർ കൗർ അല്ല രാഹുൽ ഗാന്ധിയ്‌ക്കൊപ്പം നിൽക്കുന്നത്
Claimകങ്കണ റണാവത്തിനെ തല്ലിയ വനിതാ പോലീസ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രം. Factഈ ചിത്രത്തിൽ രാഹുലിനൊപ്പം കാണുന്ന സ്ത്രീ രാജസ്ഥാൻ മുൻ എംഎൽഎ ദിവ്യ മഹിപാൽ മദേർനയാണ്. കങ്കണ റണാവത്തിനെ തല്ലിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. 2024 ജൂൺ 6-ന് ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ സി.ഐ.എസ്.എഫ് വനിതാ…
-

Fact Check: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ ആൾ മുസ്ലിം ആണോ?
Claimലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം അയോധ്യയിൽ രാമക്ഷേത്രത്തിന് പകരം പള്ളി പണിയുമെന്ന് ഭീഷണി മുഴക്കുന്ന മുസ്ലിം. Factവീഡിയോയിൽ കാണുന്നയാൾ മുസ്ലീം അല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഇസ്ലാമിക് തൊപ്പി ധരിച്ച ഒരാൾ ഒരു പ്രത്യേക മതത്തെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. “നമ്മുടെ സർക്കാർ വന്നിരുന്നെങ്കിൽ അയോധ്യയിൽ ക്ഷേത്രത്തിനുപകരം മുസ്ലീം പള്ളി പണിയുമായിരുന്നു,” എന്നാണ് ആ വ്യക്തി പറയുന്നത്. കാറിൽ ഇരിക്കുന്ന 1 മിനിറ്റ് 7 സെക്കൻഡ് നീളമുള്ള വീഡിയോയിൽ കാണുന്ന ഇസ്ലാമിക്…
-

Fact Check: ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിന്റെ ചിത്രം എഡിറ്റ് ചെയ്തതാണ്
Claimലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഒരു ദിവസത്തിന് ശേഷം, 2024 ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിസ്താര വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസ്. Fact2019ലെ ഒരു ഏവിയേഷൻ കോളമിസ്റ്റിൻ്റെ ബോർഡിംഗ് പാസിൻ്റെ മാറ്റം വരുത്തിയ ചിത്രം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം, ജൂൺ 5-ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിനുള്ള രാഹുൽ ഗാന്ധിയുടെ ബോർഡിംഗ് പാസിന്റെ ചിത്രം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. “ഉടായിപ്പ്…
-

Fact Check: ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്ന വീഡിയോ കേരളത്തിൽ നിന്നല്ല
Claimകേരളത്തിൽ ഇന്ത്യൻ പതാകയോട് അനാദരവ് കാണിക്കുന്നത്തിന്റെ വീഡിയോ.Factവൈറൽ വീഡിയോ പഴയതാണ്, പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണത്. തിരക്കേറിയ റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയുടെ ത്രിവർണ്ണ പതാകയ്ക്ക് മുകളിലൂടെ നിരവധി വാഹനങ്ങൾ ഓടിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ, സംഭവം നടന്നത് കേരളത്തിലാണെന്ന അവകാശവാദത്തോടെ വൈറലാകുന്നുണ്ട്. “ഈവീഡിയോ കേരളത്തിൽ നിന്ന്. കാണുക, ഇപ്പോൾ തന്നെ ഇത് ലോകമെമ്പാടും ഫോർവേഡ് ചെയ്യുക. 6 മാസം കഴിഞ്ഞ് ഫോർവേഡ് ചെയ്തിട്ട് കാര്യമില്ല, അലസത വിടൂ,” എന്നാണ് പോസ്റ്റിലെ വിവരണം. Aisha Mohamed എന്ന ഐഡിയിൽ പോസ്റ്റ്…
-

Fact Check: സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെ വീഡിയോ ആണോ ഇത്?
Claim സ്വാതി മലിവാളിന്റെ നേരെ നടന്ന അക്രമത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. എഎപിയുടെ എംപിയാണ് സ്വാതി മലിവാൾ. “പൊരിഞ്ഞ അടി. അത് എവിടെയാണെന്നോ? സാക്ഷാൽ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളിൽ. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് സ്വാതി മാലിവാളിന്റെ മുടിയ്ക്കു കുത്തിപിടിച്ച് പഞ്ഞിക്കിടുന്നു. തല്ലുന്നത് കെജ്രിവാളിന്റെ സ്വന്തം പിഎ കേജരിവാളിനെ തിരിച്ച് ജയിലിലോട്ട് കെട്ടിയെടുത്തു കഴിഞ്ഞാൽ ഉടൻതന്നെ മുഖ്യമന്ത്രി കസേര കൈയ്യടക്കാനുള്ള പൊരിഞ്ഞ അടി തുടങ്ങികഴിഞ്ഞു. അത് എല്ലാ മറയും നീക്കി പുറത്തു വരികയാണ്,” എന്ന പേരിലാണ് പോസ്റ്റ്.…
-

Fact Check: നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തോ?
Claim: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ നശിപ്പിച്ചു. Fact: അന്നത്തെ ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടറിൻ്റെ ഒരു പരിപാടിയിൽ നടന്ന അക്രമം കാണിക്കുന്ന 2021 വീഡിയോ. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ തകർത്തു എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്. “ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പന്തൽ കർഷകർ അടിച്ചു പൊളിക്കുന്നു!! ബിജെപിയുടെ ജനദ്രോഹ പ്രവർത്തനങ്ങൾ എക്കാലവും ജനങ്ങൾ…
-

Fact Check: റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ചെരിപ്പെറിഞ്ഞോ?
Claim: കനൗജിൽ റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ആളുകൾ ചെരിപ്പെറിഞ്ഞു. Fact: വീഡിയോയിൽ അഖിലേഷിന് നേരെ എറിയുന്നത് പൂമാലകളാണ്. എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ വീഡിയോയ്‌ക്കൊപ്പം, കനൗജിലെ റോഡ് ഷോയ്‌ക്കിടെ ആളുകൾ അദ്ദേഹത്തിന് നേരെ ചെരിപ്പുകൾ എറിഞ്ഞതായി അവകാശപ്പെടുന്ന പോസ്റ്റ് വൈറലാവുന്നുണ്ട്. ഞങ്ങൾ കാണുമ്പോൾ BJP Keralam | ബിജെപി കേരളം എന്ന ഐഡിയിലെ പോസ്റ്റിന് 168 ഷെയറുകൾ ഉണ്ടായിരുന്നു. K Jithin എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 48 ഷെയറുകൾ ഉണ്ടായിരുന്നു. ഇവിടെ വായിക്കുക:Fact Check: കെ…
-

Fact Check: അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയോ?
Claim: അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി. Fact: വൈറലായ കത്ത് വ്യാജമാണ്. അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി എന്നൊരു പ്രചരണം നടക്കുന്നുണ്ട്. “പോരാട്ടം. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയും. ഓരോ കോൺഗ്രസ് പ്രവർത്തകനും ആഗ്രഹിച്ച ഏറ്റവും സുന്ദരമായ നിമിഷം. നൂറ് ത്രിവർണ അഭിവാദ്യങ്ങൾ,” എന്നാണ് രാഹുലിനെയും പ്രിയങ്കയെയും ടാഗ് ചെയ്തു കൊണ്ടുള്ള പോസ്റ്റ് പറയുന്നത്. സമാനമായ പോസ്റ്റ്, അമേഠിയിൽ പ്രിയങ്ക ഗാന്ധിയും,റായ്ബറേലിയിൽ…
-

Fact Check: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്
Claim: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു.Fact: കാസർഗോഡിൽ നിന്നുള്ള മാപ്പിള തെയ്യത്തിലെ മുസ്ലീം കഥാപാത്രങ്ങൾ ഒരു ക്ഷേത്ര ചടങ്ങിനിടെ ഒരാൾ ബാങ്ക് വിളിക്കുന്ന വീഡിയോ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “കണ്ണൂരിലെ തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്ന പുതിയ കലാപരിപാടി. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല എന്ന് തെയ്യങ്ങളെ കൊണ്ടും പറയിക്കുന്ന അത്യന്താധുനിക പുരോഗമനം. എങ്ങോട്ടാണ് ഈ കേരളത്തിൻ്റെ പോക്ക്,”എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം. Kp Sajeevan എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 269 ഷെയറുകൾ ഉണ്ടായിരുന്നു. Sankar K R…
-

Fact Check: ഡൽഹിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലി അല്ലിത്
Claim ഡൽഹിയിലെ രാംലീല മൈതാനിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലിയിൽ വൻ ജനപങ്കാളിത്തം കാണിക്കുന്ന ഫോട്ടോ. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു ഇവിടെ വായിക്കുക: Fact Check: നരേന്ദ്രമോദിയെ പാര്‍ലമെന്റിൽ വനിത അംഗം പരിഹസിക്കുന്നതാണോ ഇത്? Fact വൈറലായ ചിത്രത്തിലെ ഗൂഗിൾ ലെൻസ് സെർച്ച്, 2019 ഫെബ്രുവരി 10ന് പീപ്പിൾസ് ഡെമോക്രസിയുടെ ഒരു ലേഖനത്തിലേക്ക് ഞങ്ങളെ നയിച്ചു. ഇപ്പോൾ വൈറലായ ഫോട്ടോയ്‌ക്കൊപ്പമുള്ള റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “പതിനായിരക്കണക്കിന് ആളുകൾ- ചില…