Sabloo Thomas
-

Fact Check: ഉണ്ണി മുകുന്ദൻ സത്യഭാമയ്ക്ക് പിന്തുണ നൽകുന്ന ന്യൂസ്‌കാർഡ് എഡിറ്റാണ്
Claim: കലോത്സവ വേദികളിൽ സത്യഭാമ ടീച്ചർ ഒറ്റയ്ക്കല്ല: ഉണ്ണി മുകുന്ദൻ എന്ന അഴിമുഖത്തിന്റെ ന്യൂസ്‌കാർഡ്. Fact: അഴിമുഖം ന്യൂസ്‌കാർഡ് എഡിറ്റാണ്. നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനു നേരെ കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയ പശ്ചാത്തലത്തിൽ അവരെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് വന്നതായി ഒരു പ്രചരണം നടക്കുന്നുണ്ട്. ഓൺലൈൻ പോർട്ടലായ അഴിമുഖത്തിന്റെ ന്യൂസ്‌കാർഡ് വെച്ചാണ് പ്രചരണം. കലോത്സവ വേദികളിൽ സത്യഭാമ ടീച്ചർ ഒറ്റയ്ക്കല്ല! ഉണ്ണി മുകുന്ദൻ എന്നാണ് കാർഡ് പറയുന്നത്. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ ആക്ഷേപം.…
-

Fact Check: സിപിഎം സഥാനാർത്ഥി ടി ശിവദാസമേനോന്റെ പ്രചാരണത്തിൽ ജന സംഘം നേതാവ് എൽ കെ അദ്വാനി; വാസ്തവം എന്ത്?
Claim:1977ലെ തെരഞ്ഞെടുപ്പിൽ സിപിഎം സഥാനാർത്ഥി ടി ശിവദാസമേനോന്റെ പ്രചാരണത്തിൽ ജന സംഘം നേതാവ് എൽ കെ അദ്വാനി. Fact: എൽ കെ അദ്വാനി അന്ന് ജനസംഘത്തിൽ അല്ല. 1977 മാർച്ച് 3 ന് സിപിഎം സഥാനാർത്ഥിയായിരുന്നു ടി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലക്കാട് ഗൗഡർ തീയറ്ററിൽ എൽ കെ അദ്വാനി ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രം സഹിതമുള്ള വാർത്തയുടെ പഴയ ചിത്രം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. അദ്വാനിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്യുന്ന ഒ രാജഗോപാലും ചിത്രത്തിലുണ്ട്. 1977ൽ CPM ജനസംഘത്തിന്റെ സഹായത്തോടെ…
-

Fact Check: കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Claim: വീട്ടിന്റെ മുറ്റത്ത് നിന്നും കുട്ടിയെ തട്ടികൊണ്ട് പോവുന്ന വീഡിയോ.Fact: വീഡിയോ സ്ക്രിപ്റ്റഡ് ആണ്. വീട്ടിന്റെ മുറ്റത്ത് നിന്നും കുട്ടിയെ തട്ടികൊണ്ട് പോവുന്നത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “എത്ര തിരക്കിൽ ആണെങ്കിലും ഏത് ആഘോഷവേളയിലാണേലും കുട്ടികളെ ശ്രദ്ധിക്കുക. മുറ്റത്ത് ആണെങ്കിലും വീടിന്‍റെ അകത്ത് ആണെങ്കിലും ഒരു നിമിഷം മതി ആറ്റു നോറ്റ് കിട്ടിയ കുഞ്ഞിനെ നഷ്ടപ്പെടാന്‍,” എന്നാണ് വീഡിയോയുടെ കൂടെയുള്ള വിവരണം പറയുന്നത്. Vivek Kulanada എന്ന ഐഡിയിൽ നിന്നുമുള്ള വീഡിയോയ്ക്ക് 803 ഷെയറുകൾ…
-

Weekly Wrap: പാർലമെൻറ് തിരഞ്ഞെടുപ്പും മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും
വരാൻ പോവുന്ന പാർലമെൻറ് തിരഞ്ഞെടുപ്പും അതിനു അനുബന്ധമായ പ്രചരണങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ആഴ്ച നിറഞ്ഞു നിന്നത്. ശോഭ സുരേന്ദ്രന്റെ പോസ്റ്റർ ഒട്ടിച്ചതിന് ഹോട്ടൽ അടിച്ചു തകർത്തുവെന്ന പ്രചരണം. കെ മുരളീധരൻ കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും മത്സരിച്ചപ്പോൾ ഉള്ള വീഡിയോ വർഗീയമായ ഉള്ളടക്കത്തോടെ ഷെയർ ചെയ്യുന്നത്. പുൽവാമ സംഭവത്തിന് ശേഷം പാക്കിസ്ഥാൻ കമ്പനി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ ഇലക്ട്രൽ ബോണ്ട് വാങ്ങി എന്ന ആരോപണം. പാലത്തായി കേസിലെ പ്രതി പി ജയരാജനുമായി നിൽക്കുന്നവെന്ന പേരിൽ…
-

Fact Check: തെലങ്കാനയിൽ അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിക്കപ്പെട്ട ആൾ മുസ്ലീമല്ല
Claim: തെലങ്കാനയിൽ, ഒരു മുസ്ലീം ഐസ്ക്രീം വ്യാപാരി അശ്ലീല പ്രവൃത്തി നടത്തി ഐസ്ക്രീം മലിനമാക്കി.Fact: വൈറലായ അവകാശവാദം തെറ്റാണ്. ഒരു വണ്ടിയുടെ മുന്നിൽ നിൽക്കുന്ന ഒരാൾ പരസ്യമായി അശ്ലീല പ്രവൃത്തി ചെയ്തുവെന്ന ആരോപിച്ച് കൊണ്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാന്നുണ്ട്. തെലങ്കാനയിലെ ഒരു മുസ്ലീം ഐസ്ക്രീം വിൽപനക്കാരൻ അശ്ലീലം കാണിച്ച് ഐസ്ക്രീം മലിനമാക്കിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഏകദേശം 22 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഷെയർ ചെയ്യുന്ന ഉപഭോക്താക്കൾ വണ്ടിയുടെ മുന്നിൽ നിൽക്കുന്ന ഒരാൾ…
-

Fact Check: ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ; ചിത്രത്തിന്റെ വസ്തുത ഇതാണ്
Claim: പിറന്നാള്‍ ആഘോഷത്തിന് ദുബായില്‍ കൊണ്ടുപോവാത്ത ഭര്‍ത്താവിനെ ഇടിച്ചു കൊന്ന് ഭാര്യ.Fact: ചിത്രത്തിലുള്ളത് മറ്റൊരു ഭാര്യയും ഭർത്താവുമാണ്. “പിറന്നാളിന് ദുബായില്‍ കൊണ്ടുപോയില്ല, ഭാര്യയുടെ ഇടിയേറ്റ് ഭര്‍ത്താവ് മരിച്ചു” എന്ന അടികുറിപ്പോടെ ഒരു ചിത്രം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഒരു പത്ര വാർത്തയുടെ ചിത്രത്തിനൊപ്പമാണ് ഈ ചിത്രം പ്രചരിക്കുന്നത്. “റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന നിഖിൽ ഖന്ന(36) ആണു ഭാര്യ രേണുകയുടെ ഇടി കൊണ്ട് മരിച്ചത്,” എന്നാണ് പത്ര കട്ടിങ്ങിൽ കാണുന്ന റിപ്പോർട്ട്. ” സെപ്റ്റംബര്‍ 18ന് പിറന്നാള്‍ ആഘോഷത്തിന് ഭര്‍ത്താവ് ദുബായില്‍ കൊണ്ടുപോകുമെന്ന് രേണുക…
-

Fact Check: പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചോ?
Claim: പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചു. Fact: വീഡിയോ എഡിറ്റഡാണ്. പിണറായി വിജയൻ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “അടിമകളെ അടങ്ങൂ. നോം എന്താണീ കേൾക്കുന്നത്. പിണറായി വിജയൻ പറയുന്നു കോൺഗ്രസ് ജയിച്ച് വരണമെന്നും ഇപ്രാവശ്യം രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്നും,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്. Samad Choonur എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 38 ഷെയറുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കാണും വരെ…
-

Fact Check: മുരളീധരന്റെ പ്രചരണത്തിന്റെ വീഡിയോ 2019ലേത്
Claim തൃശ്ശൂരിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി അന്തരിച്ച കെ കരുണാകരണന്റെ മകനുമായ മുരളീധരന്റെ പ്രചരണത്തിന്റെ ഒരു വീഡിയോ വർഗീയമായ ഉള്ളടക്കത്തോടെ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. “പാക്കിസ്ഥാനിലെ കറാച്ചി ലോക്‌സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന, മതേതര ജനാധിപത്യ കോൺഗ്രസ്സ് സ്ഥാനാർത്ഥി കണ്ണോത്ത് കരുണാകരൻ മകൻ കെ മുരളീധരൻ (പച്ചപ്പട അസ്രപ്പ്), 26വരെ പേരിതാണ്,” എന്നാണ് വീഡിയോയുടെ കൂടെ കൊടുത്തിട്ടുള്ള വിവരണം. ഇവിടെ വായിക്കുക: Fact Check: ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിനാണോ ഹോട്ടൽ തകർത്തത്? Fact പ്രകടനത്തിൽ, പാക്കിസ്ഥാൻ്റെ പതാകയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന…
-

Fact Check: ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിനാണോ ഹോട്ടൽ തകർത്തത്?
Claim ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിനാണ് കരുനാഗപ്പള്ളിയിലെ ഹോട്ടൽ തകർത്തത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “ശോഭ സുരേന്ദ്രന്റെ പോസ്റ്റർ പതിച്ചതിന് പാവം പിടിച്ച ഒരുത്തന്റെ ഹോട്ടൽ തല്ലിപൊളിച്ചു. അവരെ ക്രൂരമായി തല്ലുന്നു. കരുനാഗപ്പള്ളിയിലെ രംഗം.*നരേന്ദ്ര മോദി എന്തുകൊണ്ട് അധികാരത്തിൽ വരണമെന്ന് ഈ രംഗം പറയും. താലിബാൻ മോഡൽ കേരളത്തിൽ എല്ലായിടത്തും വരും,” എന്നാണ് വീഡിയോയ്ക്കൊപ്പം കൊടുത്തിട്ടുള്ള വിവരണം. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ്…
-

Fact Check: പാക്ക് പവർ കമ്പനി ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയില്ല, ഞങ്ങളുടെ ഗ്രൗണ്ട് റിപ്പോർട്ട് പറയുന്നതിങ്ങനെ
Claim: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹബ് പവർ കമ്പനി ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. അതുവഴി ഇന്ത്യൻ രാഷ്ട്രീയ പാർട്ടിക്ക് ധനസഹായം നൽകി. Fact: പാകിസ്ഥാൻ ആസ്ഥാനമായുള്ള സ്ഥാപനം ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി എന്ന വാർത്ത നിഷേധിച്ചു. സുപ്രീം കോടതിയുടെ ഉത്തരവുകളെത്തുടർന്ന്, മാർച്ച് 14 ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, എസ്ബിഐ ലഭ്യമാക്കിയ ഇലക്ടറൽ ബോണ്ടുകളെ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടു. താമസിയാതെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ബോണ്ടുകൾ വാങ്ങിയവരുടെ പട്ടികയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു കമ്പനിയെ കണ്ടെത്തിയതായി അവകാശപ്പെട്ടു. അതുവഴി…