Sabloo Thomas
-

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു പെട്രോൾ പമ്പ് ജീവനക്കാരനായ പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി എം പ്രവർത്തകനായ മകൻ: പ്രചരണത്തിലെ വസ്തുത എന്ത്?
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചു പെട്രോൾ പമ്പ് ജീവനക്കാരനായ പിതാവിന്റെ കാൽ തല്ലിയൊടിച്ചു സി പി എം പ്രവർത്തകനായ മകൻ എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ഇത് നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള ഒരു പ്രതിഷേധമാണ് എന്ന് മകൻ പറഞ്ഞതായും പോസ്റ്റിലുണ്ട്. Fact Check/Verification രാജ്യത്ത് ദിനം പ്രതിയുള്ള ഇന്ധനവില വർദ്ധനവിനെതിരെ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് പാർട്ടികൾ എന്ന വാർത്ത വന്നതിനു പിന്നാലെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വിവിധ ആവശ്യങ്ങളുന്നയിച്ച് 16 മുതൽ 30വരെ രാജ്യവ്യാപകമായി കൊവിഡ്…
-

ഡിവൈ എഫ് ഐ ലക്ഷദ്വീപ് വളയും എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററിന്റെ വാസ്തവം
ലക്ഷദ്വീപ് ജനതയെ വേട്ടയാടാന്‍ സംഘപരിവാറിന് വിട്ടുകൊടുക്കില്ല. ഒരുലക്ഷം പ്രവര്‍ത്തകര്‍ ലക്ഷദ്വീപ് വളയുന്നു എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. ഒരു പോസ്റ്റർ ഷെയർ ചെയ്തിട്ടാണ് ഈ പ്രചരണം നടക്കുന്നത്. Fact Check/Verification ഈ പോസ്റ്റിനൊപ്പമുള്ള പോസ്റ്റർ ലക്ഷദ്വീപിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കേരളാ ഘടകത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നുള്ളതാണ്.ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികൾ പ്രതിഷേധാർഹമാണ്. സംഘപരിവാർ അജണ്ട അഡ്മിനിസ്ട്രേറ്ററിലൂടെ ലക്ഷദ്വീപിൽ നടപ്പാക്കുകയാണ്. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാനമാര്‍ഗവും…
-

ഐ എസ് ആർ ഓയുടെ തലപ്പത്ത് വീണ്ടും മലയാളിയെ നിയമിച്ചോ? വസ്തുതാന്വേഷണം
മലയാളികള്‍ക്ക് അഭിമാനമായി ഐ എസ് ആർ ഓയുടെ തലപ്പത്തേക്ക് ഒരു ആലപ്പുഴക്കാരൻ.അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്.നിരവധി പ്രൊഫൈലുകളിൽ നിന്നും ഇത് ഷെയർ ചെയ്തിട്ടുണ്ട്. ഐ എസ് ആർ ഓയുടെ തലപ്പത്ത് എത്തുന്ന അഞ്ചാമത്തെ മലയാളിയാണ് സോമനാഥ് എന്നും ആലപ്പുഴ തുറവൂർ സ്വദേശിയാണ് എന്നും പോസ്റ്റിലുണ്ട്. Fact Check/Verification ഐ എസ് ആർ ഓയുടെ തലപ്പത്ത് ഇപ്പോഴും കെ ശിവനാണ്. അദ്ദേഹം 2018ലാണ് ആ പദവിയിലേക്ക് വന്നത് എന്ന് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും മനസിലാവും. റോക്കറ്റ്…
-

ബിജെപി നേതാവ് സദാചാര പോലീസിംഗിന് വിധേയമായെന്ന വാർത്തയിലെ വാസ്തവമെന്താണ്?
ബിജെപി പ്രവർത്തകയായ ഒരു സ്ത്രീയുടെ വീട്ടിൽ എത്തിയ ബിജെപി നേതാവ് സന്ദീപ് വാര്യരെ ഒരു സംഘം ബിജെപി പ്രവർത്തകർ മർദ്ധിച്ചുവെന്ന രീതിയിൽ ഒരു പ്രചരണം ഫേസ്‌ബുക്കിൽ നടക്കുന്നുണ്ട്. വിവിധ ഐഡികളിൽ നിന്ന് അദ്ദേഹത്തിൻറെ പേര് പറഞ്ഞു പറയാതെയും ഈ പ്രചരണം നടക്കുന്നുണ്ട്. Fact Check/Verification സന്ദീപ് വാര്യരെ സഹപ്രവർത്തകർ മർദ്ദിച്ച് ആശുപത്രിയിലാക്കിയെന്ന് സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന്റെ പിറ്റേ ദിവസം മാതൃഭൂമി ന്യൂസ് സംവാദത്തിൽ അദ്ദേഹം ഉണ്ടായിരുന്നു. അതിനർത്ഥം അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ലായെന്നാണ്. ആ വീഡിയോയിൽ മർദ്ദനമേറ്റ ലക്ഷണമൊന്നും കണ്ടില്ല.…
-

ജാനകി ഓംകുമാർ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തോ? ഒരു അന്വേഷണം
തൃശൂർ ഗവർമെന്റ് മെഡിക്കൽ കോളേജിലെ വിദ്യാർഥിയായ ജാനകി ഓംകുമാർ, സഹപാഠിയായ നവീൻ കെ റസാക്കുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോറിഡോറിൽ റാസ്പുട്ടിൽ പാട്ടിന്റെ വരികൾക്കൊപ്പം നൃത്തം ചെയ്തത് വൈറലായിരുന്നു. അന്ന് ഈ നൃത്തത്തെ ലൗ ജിഹാദുമായി താരതമ്യം ചെയ്തു പ്രചരണം നടന്നു. ഇപ്പോൾ വീണ്ടും ജാനകി പങ്കെടുത്ത ഒരു പരിപാടിയുടെ പേരിൽ പ്രചരണം നടക്കുന്നു. ഈ പരിപാടി സംഘടിപ്പിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി വിഭാഗമായ എസ് ഐ ഓ ആണെന്നാണ് ആരോപണം. ജാനകിയെ ആ പരിപാടിയുടെ ബ്രാൻഡ് അംബാസഡർ ആക്കിയിട്ടുണ്ട് എന്നും പോസ്റ്റുകൾ…
-

മുസ്ലിം വനിതാ അധ്യാപകർക്ക് 15,000 രൂപ പ്രസവാനുകൂല്യം സർക്കാർ പ്രഖ്യാപിച്ചോ: ഒരു അന്വേഷണം?
സംസ്‌ഥാനത്തെ മുസ്ലിം വനിതാ അധ്യാപകർക്ക് രണ്ടു പ്രസവത്തിനു 15,000 രൂപ വെച്ച് നൽകുമെന്ന പ്രചരണം കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചില ഐഡികൾ നടത്തുന്നുണ്ട്.ക്ഷേമനിധി ബോർഡ് വഴി പെൻഷൻ മദ്രസാ അധ്യാപകർക്ക് കൊടുക്കാനുള്ള സർക്കാർ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടു പിറകേ ഈ പ്രചരണം ഉണ്ടായത്. Fact Check/Verification സംസ്ഥാനത്തെ മദ്രസ അധ്യാപകർക്ക് സർക്കാർ പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം മുടക്കുന്നതെന്നും…
-

പ്രായപൂർത്തിയായ ഒരാളുടെ തോളിൽ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് ഇൻജക്ഷൻ നൽകുന്ന നേഴ്‌സ്: സംഭവം ഇന്ത്യയിലാണോ? ഒരു അന്വേഷണം
പ്രായപൂർത്തിയായ ഒരാളുടെ തോളിൽ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് ഇൻജക്ഷൻ നൽകുന്ന ഒരു നേഴ്‌സ് എന്ന പേരിൽ ഒരു വൈറൽ വീഡിയോ വൈറലായി. കണ്ണടച്ച് തിരിഞ്ഞു ഇരിക്കരുത്. വാക്സിൻ ഇൻജക്ട് ചെയ്യുന്നുണ്ടോ എന്ന് കൂടി ശ്രദ്ധിക്കുക എന്ന് വീഡിയോ ആഹ്വാനം ചെയ്യുന്നു.ധാരാളം ഐഡികൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.സജീർ പാറക്കൽ , കൂട്ടുകാർ, നിസാമുദ്ദീൻ കുട്ടൻ,ആബിദ് കാരക്കാട്, നുഹ്മാൻ കോട്ടക്കൽ എന്നീ ഐ ഡികളിൽ നിന്നെല്ലാം ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. Fact Check/Verification വൈറൽ വീഡിയോയുടെ കീഫ്രെയിമുകളിലൊന്നിന്റെ റിവേഴ്‌സ് ഇമേജ്തി സെർച്ചിൽ…
-

ഒരു പ്രാവശ്യം കോവിഡ് വന്ന വ്യക്തി ഏത് കാരണത്താൽ മരിച്ചാലും കോവിഡ് മരണമായി കണക്കാക്കണം എന്ന് വി ഡി സതീശൻ പറഞ്ഞോ? ഈ പ്രചരണത്തിലെ സത്യേമെന്താണ്?
കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാൻ ശ്രമം. നെഗറ്റീവ് ആയ ശേഷം മരിക്കുന്നവരെ ഉൾപെടുത്തുന്നില്ല എന്ന ന്യൂസ് 18 മലയാളത്തിൽ വന്ന തലക്കെട്ട് സ്‌ക്രീൻ ഷോട്ട് എടുത്തുകാണിച്ചിട്ടാണ് ഒരു പ്രാവശ്യം കോവിഡ് വന്നാൽ, പിന്നെ ആ വ്യക്തി വണ്ടി ഇടിച്ചു മരിച്ചാലും കോവിഡ് മരണം എന്ന് രേഖപ്പെടുത്തണം എന്ന നിലയിൽ വി ഡി സതീശൻ പറഞ്ഞതായി പ്രചാരണം നടത്തുന്നത്. ആളെ മാറുന്നുള്ളൂ നിലപാടും നിലവാരവും അതങ്ങിനെ തന്നേണ്ടാവും.സതീശൻ പറയുന്നത് ഒരു പ്രാവശ്യം കോവിഡ് വന്നാൽ, പിന്നെ ആ…
-

പതഞ്‌ജലി എക്സിക്യൂട്ടീവ് ചെയർമാൻ ആചാര്യ ബാലകൃഷ്ണയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തുവെന്ന പ്രചരണത്തിലെ വാസ്തവമെന്ത്?
കൊറോണയെ തുടർന്ന് പതഞ്ജലി എക്സിക്യൂട്ടീവ് ചെയർമാൻ ആചാര്യ ബാലകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.വീഡിയോയിൽ പതഞ്ജലി എക്സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണൻ ആശുപത്രി കിടക്കയിൽ മുഖത്ത് ഓക്സിജൻ മാസ്കുമായി കിടക്കുന്നത് വ്യക്തമായി കാണാൻ കഴിയും.തൊട്ടടുത്ത് നിൽക്കുന്ന ബാബ രാംദേവ് അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും ആ ദൃശ്യത്തിൽ ഉണ്ട്.വീഡിയോയോടൊപ്പമുള്ള വിവരണം പറയുന്നത് ഇങ്ങനെയാണ്: “മറ്റുള്ളവരോട് ചാണകത്തില്‍ കുളിക്കാനും, ഗോമൂത്രം കുടിക്കാനും, പറഞ്ഞ പതജ്ഞലി ചെയര്‍മാന്‍ ആചാര്യ ബാലകൃഷ്ണ ജീവവായുവിനായി പിടയുന്നു. സനീഷ് കെ എൻ,അനിലേഷ് ഗ്രെന്മ സിഎൽടി,മൻസൂർ മംഗലാപുരം,കെ വാസുദേവൻ…
-

ബിഹാറിൽ എട്ടുവയസുകാരി, 28 വയസുള്ള ആളെ കല്യാണം കഴിച്ചെന്ന പ്രചരണത്തിലെ സത്യമെന്ത്?
ഇത് ഒരു വിവാഹ ഫോട്ടോയാണ്.വിവാഹം നടന്നത് ബിഹാറിൽ. വരന് 28 വയസ്സ് വധുവിന് 8 വയസ്സ് . ഇന്ത്യയിൽ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയെന്നും പോസ്റ്റ് പറയുന്നു . എന്നാൽ അത് ആർക്ക് വേണ്ടി എന്നു മാത്രം ചോദിക്കരുത് എന്നും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്ന പോസ്റ്റിലുണ്ട്. വീട്ടിലെ കടുത്ത ദാരിദ്ര്യമാണ് കുട്ടിയുടെ മാതാപിതാക്കളെ ഇതിന് പ്രേരിപ്പിച്ചത് എന്ന് പോസ്റ്റ് പറയുന്നു. ഈ വിവാഹത്തെ കുറിച്ച് യുക്തിവാദികൾ അടക്കമുള്ളവർ ഒന്നും പ്രതികരിക്കുന്നില്ല എന്ന വിമർശനവുമുണ്ട്.പെൺകുട്ടിയുടെ മതം അടക്കം…