Sabloo Thomas
-

വനിതാ കമ്മീഷൻ:രഹ്നയെ റഹിം നിർദ്ദേശിച്ചോ?
വനിതാ കമ്മീഷൻ ചെയർപേഴ്സണായി ജോസഫൈനിനു പകരം രഹ്ന ഫാത്തിമ വേണമെന്ന് റഹിം പറഞ്ഞതായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വനിതാ കമ്മീഷൻ:ജോസഫൈനിനു പകരം രഹ്ന ഫാത്തിമ വേണമെന്ന് റഹിം ഏഷ്യാനെറ്റിന്റെ ഒരു വീഡിയോ ഷെയർ ചെയ്തിട്ടാണ് പ്രചരണം. അതിൽ വനിതാ കമ്മീഷൻ:ജോസഫൈനിനു പകരം രഹ്ന ഫാത്തിമ വേണമെന്ന് റഹിം പറഞ്ഞെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ടുന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. വനിത കമ്മിഷന്‍ അധ്യക്ഷയുടെ രാജിക്ക് പിന്നിൽ വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈൻ കഴിഞ്ഞ ദിവസം രാജി വെച്ചു. പരാതി പറയാൻ വിളിച്ച…
-

ബീവറേജസ് മതിൽ: ലോക്ക്ഡൗണിനു ശേഷം വീണോ?
ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കമുള്ള മദ്യശാലകള്‍ സംസ്ഥാനത്ത് ജൂൺ 17നു ലോക്ക്ഡൗണിനു ശേഷം തുറന്നു. അതിനു ശേഷം പലയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനു മുന്‍പുതന്നെ ആളുകള്‍ ക്യൂ നിൽക്കുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യത കണക്കിലെത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയാണ് മദ്യശാലകൾ തുറന്നത്. സാമൂഹിക അകലം പാലിച്ച് ആളുകള്‍ വരിനില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്.എന്നാൽ ചിലയിടങ്ങളിൽ ഇത് ലംഘിക്കപ്പെട്ടു. ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് തുറന്നത്. ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍…
-

ബ്രണ്ണൻ വീരസങ്ങൾ കാണുന്ന കുട്ടനാടൻ കുടുംബമാണോ ഇത്?
മുഖ്യമന്ത്രിയുടെ ബ്രണ്ണൻ കോളേജ് വീരസങ്ങൾ ടിവിയിൽ കാണുന്ന കുട്ടനാടിലെ കുടുംബം എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഫേസ്ബുക്കിൽ മലയാളികൾക്കിടയിൽ ധാരാളം റീച്ചുള്ള സംഘപരിവാർ അനുകൂല പേജായ ഓട്ട്സ്പോക്കൺ അടക്കം ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിൽ സേവ് കുട്ടനാട് ഹാഷ്ടാഗ് തരംഗമാവുന്ന സമയത്താണ് ഈ ചിത്രം പങ്കുവെക്കപ്പെട്ടത്. ബ്രണ്ണൻ കോളേജ് വീരസങ്ങളും കുട്ടനാടൻ കുടുംബവും ബ്രണ്ണൻ കോളേജ് പഠനകാലത്തെ കുറിച്ചുള്ള പിണറായി- സുധാകരൻ വാക്ക് പോരിനോടൊപ്പം കുട്ടനാടിലെ പ്രളയ ദുരിതത്തെ ചേർത്തുവെക്കാനാണ് ഈ ഫോട്ടോ വഴി…
-

വയോധികയെ മാസ്ക് ധരിക്കാത്തതിന് ഫൈൻ ചെയ്തോ?
മാസ്ക് ധരിക്കാത്തതിന് മലപ്പുറത്ത് വയോധികയ്ക്ക് പോലീസ് ഫൈൻ അടിച്ചുവെന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.വീടിന് 200 മീറ്ററോളം അകലെയുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ക്വാഡ് ആയിഷയോട് മാസ്ക് ധരിക്കാത്തതിനെക്കുറിച്ച് സംസാരിക്കുന്നുവെന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നവർ പറയുന്നത്.പോലീസ് ആണ് ഇത് ചെയ്യുന്നത് എന്നും വീഡിയോ ആരോപിക്കുന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 5000 രൂപ വരെ പിഴ ഈടാക്കാൻ പൊലീസിന് വകുപ്പുണ്ട്. 2011 ലെ കേരള പോലീസ് ആക്ടിലെ 129ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചു കൊണ്ട് സംസ്ഥാന…
-

ബിവറേജസ് തുറന്നതിനു ശേഷം ഉള്ളത് എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം കേരളത്തിൽ നിന്നുള്ളതോ?
ഒരുമാസം നീണ്ട ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ആഴ്ച മുതൽ സർക്കാർ നിയന്ത്രങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.തുടർന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നു. ഇതിനെ തുടർന്ന് മദ്യപന്മാർ റോഡിലും വാഹനത്തിലും മറ്റും വീണു കിടക്കുന്ന ധാരാളം പടങ്ങൾ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിക്കുന്നുണ്ട്. അതിൽ ഒരു പടം ആദ്യഫലങ്ങൾ വന്നു തുടങ്ങി എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നതാണ്. ഒരു മനുഷ്യൻ ഓട്ടോയിൽ പുറത്തേക്ക് മറിഞ്ഞു വീണുകിടക്കുന്ന ചിത്രമാണ് അത്. Fact Check/Verification ഈ പടം പരിശോധിച്ചാൽ ഓട്ടോയില്‍ തമിഴില്‍ എന്തോ എഴുതിയിരിക്കുന്നുണ്ട് എന്ന്…
-

Weekly Wrap:കേരളത്തിൽ വൈറലായ വിവിധ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളെ കുറിച്ചുള്ള വിശകലനം
മലയാളത്തിൽ കഴിഞ്ഞ ആഴ്ച വൈറലായ വ്യാജ പ്രചാരണങ്ങളിൽ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രറ്ററെ മാറ്റുന്നതിന് വേണ്ടിയുള്ള സമരം മുതൽ പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അഫ്ഗാനിസ്ഥാനിൽ തടവിലായ മലയാളി യുവതികളെ കുറിച്ച് നടത്തിയ പരാമർശം വരെയുണ്ട്. പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ പ്രവർത്തകൻ പെട്രോൾ പമ്പ് തൊഴിലാളിയെ പിതാവിന്റെ കാൽ തല്ലിയൊടിച്ചു,ഐഷ സുൽത്താന ബംഗ്ലാദേശുകാരിയാണ്,പിണറായി വിജയൻ ഐഎസ് ഭീകരരെ പോരാളികൾ എന്ന് വിളിച്ചു,കാശ്മീരിൽ അനധികൃത കയ്യേറ്റക്കാരായ രോഹിൻഗ്യകൾ ഒഴിപ്പിച്ചു തുടങ്ങി എന്നൊക്കെയുള്ള പ്രചാരങ്ങൾ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ഐ…
-

സി പി എം നേതാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നു ഐഷാ സുൽത്താന പറഞ്ഞോ? ഒരു വസ്തുതാന്വേഷണം
ലക്ഷദ്വീപിലെ വിവാദ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നല്കുന്ന ആളാണ് സംവിധായികയും ദ്വീപിലെ സാമൂഹ്യ പ്രവർത്തകയുമായ ഐഷ സുൽത്താന.ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ജൈവായുധം എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു.ഈ സംഭവത്തിൽ ഐഷ സുൽത്താനയെ ഏറ്റവും അധികം പിന്തുണച്ച ഒരു പാർട്ടിയാണ് സിപിഎം. സിപിഎം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടി അവരെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഐഷ സുൽത്താന സിപിഎമ്മിലെ ചില നേതാക്കൾ അവരോടു ലൈംഗിക…
-

മുഖ്യമന്ത്രി ഐ എസ് ഭീകരരെ പോരാളികൾ എന്ന് വിശേഷിപ്പിച്ചോ: വസ്തുതാന്വേഷണം
കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനില്‍ പോയി ഐ. എസില്‍ ചേര്‍ന്ന ആൾക്കാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോരാളികള്‍ എന്ന അർഥം വരുന്ന ഫൈറ്റേഴ്സ് എന്ന് വിളിച്ചതായി ഒരു പ്രചരണം ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രചരിക്കുന്നുണ്ട്. ഓപ് ഇന്ത്യ എന്ന പേജിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. Fact Check/Verification ഞങ്ങൾ ഈ പ്രചാരണത്തിന്റെ വസ്തുത പരിശോധിച്ചു. പി ടി ഐയുടെ ട്വിറ്ററിൽ അവരാണ് ആദ്യമായി മുഖ്യമന്ത്രി ഐ എസ് ഭീകരരെ പോരാളികൾ (Fighters) എന്ന് വിശേഷിപ്പിച്ചതായി ആദ്യമായി പറഞ്ഞത്.അത് മുഖ്യമന്ത്രി ഈ തിങ്കളാഴ്ച്…
-

ജമ്മു – കാശ്മീരിൽ റോഹിംഗ്യൻ മുസ്ലീമുകളുടെ വീടുകൾ തകർത്തോ? ഒരു അന്വേഷണം
ജമ്മു – കാശ്മീരിൽ അനധികൃത കടന്നുകയറ്റക്കാരായ റോഹിംഗ്യൻ മുസ്ലീമുകൾ പൊതു സ്ഥലം കയ്യേറി നിർമ്മിച്ച വീടുകളും അവർക്ക് മാത്രമായി നിർമ്മിച്ച റോഡുകളും പൊളിച്ചടുക്കാൻ തുടങ്ങി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വിവിധ ഐഡികളിൽ നിന്നും ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.ജമ്മു കാശ്മീരിൽ പൊളിച്ചടുക്കാൻ തുടങ്ങിട്ടോ തുടങ്ങിയ വിവരണങ്ങൾ കൊടുത്താണ് വീഡിയോ പ്രചരിപ്പിക്കുന്നത്. Fact Check/Verification പൊളിച്ചു മാറ്റൽ എന്ന് അർഥം വരുന്ന ഡെമോളിഷൻ എന്ന ഇംഗ്ലീഷ് വാക്ക് കീ വേർഡ് ആയി ഉപയോഗിച്ച് തിരഞ്ഞപ്പോൾ,…
-

ഐഷ സുൽത്താന ബംഗ്ളാദേശുകാരിയോ? ഒരു അന്വേഷണം
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടക്കുന്ന സമരത്തിന് നേതൃത്വം നല്കുന്ന ഐഷാ സുൽത്താന ബംഗ്ളാദേശുകാരിയാണ് എന്ന് പറഞ്ഞു ഒരു പ്രചരണം നടക്കുന്നുണ്ട്.അവരുടെ ബയോഡേറ്റ എന്ന് പറഞ്ഞു ചില വിവരങ്ങൾ അതിലുണ്ട്. അതിങ്ങനെയാണ്.ജന്മദിനം : 1984 ബർത്ത് പ്ലേസ് : ജെസ്സർ, ബംഗ്ളാദേശ്. റെസിഡൻസ്:- ജെസ്സർ. ബർത്ത് പ്ലേസ് ബംഗ്ലാദേശിലെ ജെസ്സറിൽ ആണെങ്കിൽ എങ്ങിനെ ഇന്ത്യക്കാരിയായി എന്ന ചോദ്യം ആ പോസ്റ്റുകൾ ഉന്നയിക്കുന്നു. 1947 ആഗസ്റ്റ് 15 മുതൽ പാകിസ്ഥാന്റെ ഭാഗമായിരുന്നതും, 1971 ൽ പാകിസ്ഥാനിൽ നിന്നും വേർപ്പെട്ടു ബംഗ്ളാദേശ് എന്ന രാജ്യത്തിൻറെ…