Sabloo Thomas
-

കൊല്ലത്തെ ആഡംബര ഹോട്ടൽ മുറിയുടെ ബിൽ രാഹുൽ ഗാന്ധി അടച്ചുവോ?: വസ്തുതാന്വേഷണം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ രാഹുൽ ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടൽ മുറിയുടെ വാടക അടച്ചില്ല എന്ന് പറഞ്ഞ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിലെ സ്യൂട്ടിൽ ഫെബ്രുവരി 24ന് താമസിച്ച ഇനത്തിൽ ആറുലക്ഷം രൂപയാണ് നൽകാനുള്ളത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വാടകയ്‌ക്കെടുത്ത ബോട്ടിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ കടലിൽ ചാടിയത് വലിയ വാർത്തയായിരുന്നു. മത്സ്യതൊഴിലാളികളുടെ പ്രശ്‌നം നേരിട്ടറിയാനാണ് കടലിൽ ചാടിയതെന്നായിരുന്നു കോൺഗ്രസ് പ്രചാരണം എന്നൊക്കെ പറയുന്ന സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വാർത്തയെ…
-

തെലുങ്കാന നിജാമബാദിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ലൈൻ ഓഫ് ചെയ്ത ഡ്രൈവറെ പോലീസ് പിടിച്ചപ്പോൾ എന്ന വീഡിയോയുടെ വാസ്തവം
തെലുങ്കാന നിജാമബാദിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ലൈൻ ഓഫ് ചെയ്ത ആംബുലൻസ് ഡ്രൈവറെ പോലീസ് പിടിച്ചപ്പോൾ എന്ന് പറഞ്ഞു ഒരു വീഡിയോ പോസ്റ്റ് ഫേസ്‌ബുക്കിൽ വൈറൽ ആവുന്നുണ്ട്. രണ്ടു മൂന്ന് ദിവസമായി ആരും മരിക്കുന്നില്ല. അത് കൊണ്ട് വണ്ടിയ്ക്ക് ഓട്ടം കിട്ടുന്നില്ല. അത് കൊണ്ടാണ് ഡ്രൈവർ ആ ക്രൂര കൃത്യം ചെയ്യുന്നത് എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നത്.ഹോക്സ് വ്യൂ മീഡിയ,24 ടൈം മീഡിയ,ജിജോ ജോൺ എന്നീ ഐഡികൾ എല്ലാം തന്നെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. മേയ് 29 നു ജിജോ ജോൺ എന്ന…
-

കാസർഗോഡ് നിന്നും കന്യാകുമാരി വരെ ഒരു പത്തുവരി പാത നിർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞോ:വസ്തുതാന്വേഷണം
കാസർഗോഡ് നിന്നും കന്യാകുമാരി വരെ ഒരു പത്തുവരി പാത നിർമിക്കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പ്രഖ്യാപിച്ചതായി കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് വ്യപകമായി ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ആ സ്ക്രീൻഷോട്ട് ഏത് മാധ്യമന്തിന്റെതാണ് എന്ന് വ്യക്തവുമല്ല.ടികെടികെവിക്രം,തോമസ് സെബാസ്റ്റ്യൻ ,സുമേഷ് കാരിയാമ്പ്രകാരൻ, സുഭാഷ് ചന്ദ്രൻ എന്നീ ഐഡികളിൽ നിന്നൊക്കെ ഈ സ്ക്രീന്ഷോട്ട് ഷെയർ ചെയ്തിട്ടുണ്ട്. Fact Check/Verification സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയ പാത ആറ് വരിയാക്കാനാണ് സർക്കാർ തീരുമാനിച്ചത് . ഇത് 2017 മാർച്ച് 13 നു തന്നെ…
-

ശ്മാശാനങ്ങളിൽ മറവു ചെയ്തിരുന്ന ശവശരീരങ്ങൾ ഇരുട്ടിന്റെ മറവിൽ കല്ലറ കുത്തിപ്പൊളിച്ചു പുറത്തെടുത്തു ഗംഗയിൽ ഒഴുക്കിയിരുന്ന മുഹമ്മദ് നാവേദ് ആലം എന്ന ആളെ അറസ്റ്റ് ചെയ്തോ?
ശ്മാശാനങ്ങളിൽ മറവു ചെയ്തിരുന്ന ശവശരീരങ്ങൾ ഇരുട്ടിന്റെ മറവിൽ കല്ലറ കുത്തിപ്പൊളിച്ചു പുറത്തെടുത്തു ഗംഗയിൽ ഒഴുക്കിയിരുന്ന മുഹമ്മദ് നാവേദ് ആലം എന്ന ഇസ്ലാമിക് ജിഹാദിയേ യൂ പി പോലീസ് തൂക്കിയെടുത്തു അകത്തിട്ടു. ബിജെപിയോടും മോദി / യോഗിയോടുമുള്ള വിരോധം തീർക്കാനാണ് ശ്മാശാനങ്ങളിൽ മറവു ചെയ്യന്ന ശവശരീരങ്ങൾ എടുത്ത് ഗംഗയിൽ ഒഴുക്കിയിരുന്നത് എന്ന് പോലീസിനോട് ആലം സമ്മതിച്ചു. ഇപ്പോൾ ഗംഗയിലൂടെ ശവം ഒഴുകുന്നില്ല എന്ന് പറയുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.കേരളത്തിലെ ഒരു മാധ്യമവും ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന…
-

നാളെ മുതൽ വാട്സ്ആപ്പിനും, വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ
നാളെ മുതൽ വാട്സ്ആപ്പിനും, വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ എന്ന പേരിൽ ഒരു മെസ്സേജ് വാട്ട്സ് ആപ്പിലും ഫേസ്‌ബുക്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായിട്ടുണ്ട്.ഇത് വോയിസ് കാളിനും വീഡിയോ കാളിനും ബാധകമാണ് എന്നാണ് പോസ്റ്റ് പറയുന്നത്. ഈ അവകാശവാദം ഷെയർ ചെയ്ത നാലു ലിങ്കുകൾ ഇവിടെയിട്ടുന്നു. ലിങ്ക് 1,ലിങ്ക് 2,ലിങ്ക് 3,ലിങ്ക് 4 ഇത്തരം ധാരാളം ഐഡികൾ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. “എല്ലാ കോളുകളും റെക്കോർഡ് ചെയ്യും. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും. വാട്സ്ആപ്പ്, ഫേസ്ബുക്,…
-

ഇന്ത്യയിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിരോധിച്ചേക്കും
നാളെ മുതൽ ഇന്ത്യയിൽ വാട്ട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിരോധിച്ചേക്കും എന്ന് പറഞ്ഞു ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.2021 ഫെബ്രുവരിയിൽ കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹ മാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം അനുവദിക്കുകയും ചെയ്തിരുന്നു. ഇത് മേയ് 25 നു അവസാനിച്ചു .ഇതിനോട് അനുബന്ധിച്ചാണ് സിനിമ മിക്സർ, ട്രോൾ മച്ചാൻ എന്നീ ഗ്രൂപ്പിലും റഹിം കടത്തൂർ എന്ന പ്രൊഫൈലിലും അടക്കം ബാൻഡ് എന്ന ഒരു ചിത്രം സഹിതം…
-

റിയാസിനെ മന്ത്രിയാക്കിയത് വീണ വിജയൻ
മുഖ്യമന്ത്രിയുടെ പിണറായി വിജയൻറെ മകളുടെ ഭർത്താവായ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായി.അതുമായി ബന്ധപ്പെട്ടു ഫേസ്ബുക്കിൽ പലതരം പോസ്റ്റുകൾ വന്നിട്ടുണ്ട്.പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ മേയ് ഏഴാം തീയതി മുതൽ ഒരു സ്ക്രീൻഷോട്ടിനൊപ്പമുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.ബിജെപി മിഷൻ കേരള, ഹൈന്ദവ ഭാരതം തുടങ്ങിയ ഐഡികളിൽ നിന്നാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. മാതൃഭൂമി ഓൺലൈനിന്റെതാണ് എന്ന തരത്തിലാണ് ആ സ്‌ക്രീൻ ഷോട്ട്. റിയാസ് കഴിവുള്ള ആളാണ്,മന്ത്രിസഭയിൽ അദ്ദേഹത്തെ കൂടി പരിഗണിക്കണം…
-

ഞാൻ ജയിച്ചത് എന്റെ കഴിവ് കൊണ്ട് എന്ന് ആർ എം പി നേതാവ് കെ കെ രമ
ആർ എം പി നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ ആവശ്യപ്പെട്ടതായുള്ള വാർത്തയ്‌ക്കൊപ്പം,ഞാൻ ജയിച്ചത് എന്റെ കഴിവ് കൊണ്ട് എന്ന് ആർ എം പി നേതാവ് കെ കെ രമ പറയുന്നതായി ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. നിറയെ ചുവന്ന പൂക്കൾ എന്ന ഐ ഡി യിൽ നിന്നും മേയ് 24നു പോസ്റ്റ് ചെയ്ത ഈ അവകാശവാദത്തിന് ഇത് വരെ 3.8 k വ്യൂവുകളുണ്ട്. മലർവാക എന്ന ഐഡിയിൽ നിന്നും അതെ ദിവസം പോസ്റ്റ് ചെയ്ത സമാനമായ പോസ്റ്റിന് 2 .6 k…
-

ആദ്യ പത്രസമ്മേളനത്തിൽ തന്നെ വർഗീയ കക്ഷിയായ ലീഗിനെ ലക്ഷ്യം വെച്ച് പുതിയ പ്രതിപക്ഷ നേതാവ് വിഡി.സതീശൻ എന്ന പോസ്റ്റ് തെറ്റിദ്ധാരണാജനകം
ആദ്യ പത്രസമ്മേളനത്തിൽ തന്നെ വർഗീയ കക്ഷിയായ ലീഗിനെ ലക്ഷ്യം വെച്ച് പുതിയ പ്രതിപക്ഷ നേതാവ് വിഡി.സതീശൻ എന്ന് വാദിക്കുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്.കോൺഗ്രസിനെ ലീഗിന്റെ തടവറയിൽ നിന്നും രക്ഷിക്കുമെന്ന് സതീശൻ പറഞ്ഞതായാണ് ആ പോസ്റ്റിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനം അറിഞ്ഞ ശേഷം എറണാകുളം ഡി സി സി ആപ്പീസിൽ വെച്ച് പത്രസമ്മേളനം നടത്തി വി ഡി സതീശൻ പറഞ്ഞ കാര്യമാണ് ബഹുകേമം. ആദ്യമായി അദ്ദേഹം പറഞ്ഞത്, യുഡിഎഫിൻറെ പ്രഥമ പരിഗണന വർഗീയതയെ എതിർക്കലാണ്, ഭൂരിപക്ഷ,…
-

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആറാം ക്‌ളാസ് വരെ പഠിച്ചിട്ടുള്ളോ?
വി ശിവൻകുട്ടിയെ സ്‌കൂൾ വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരാളായി ചിത്രികരിക്കുന്ന ഒരു പോസ്റ്റ് പ്രമുഖ ബിജെപി നേതാവ് സന്ദീപ് വാര്യരെ അനുകൂലിക്കുന്ന സന്ദീപ് വാര്യർ ഫാൻസ് എന്ന പേജിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.ശിവൻകുട്ടിയുടെ വിദ്യാഭ്യാസത്തെ കളിയാക്കുന്ന മറ്റൊരുപോസ്റ്റ് കണ്ടത് കലയന്താനി കാഴ്ചകൾ എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ്.കഴിഞ്ഞ മന്ത്രിസഭയിലെ പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്ന സി രവീന്ദ്രനാഥ് കോളേജ് അദ്ധ്യാപകനാണ് എന്ന് പോസ്റ്റ് ഓർമിപ്പിക്കുന്നു. ഒപ്പം ശിവൻകുട്ടിയ്ക്ക് അക്ഷരാഭ്യാസമില്ലെന്നും. ശിവൻകുട്ടിയുടെ വിദ്യാഭ്യാസത്തെ കളിയാക്കുന്ന ഗൾഫ് കൊനസേർ എന്ന ലൈഫ് സ്റ്റൈൽ…