Sabloo Thomas

  • ഓ രാജഗോപാൽ സി പി എമ്മിലേക്കോ?

    ഓ രാജഗോപാൽ സി പി എമ്മിലേക്കോ?

    “ബിജെപിക്ക് എട്ടിന്റെ പണി കൊടുത്ത് ഒ രാജഗോപാൽ കളം വിടുകയാണ്.ഇനി സിപിഎമ്മിൽ കാണാം എന്ന് പറയാതെ പറയുകയാണ് ഇപ്പോൾ ബിജെപിയുടെ ഈ മുതിർന്ന നേതാവ്. സംഘികളുടെ കിളികൾ പറക്കുകയാണ്.” എന്ന ആമുഖത്തോടെ ലക്ഷ്യ ന്യൂസ് എന്ന ഐഡിയിൽ നിന്നൊരു വീഡിയോ മേയ് 9 നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓ രാജഗോപാൽ മേയ് 7ന്  എൽ ഡി എഫ് വിജയദിനത്തിൽ വിളക്ക് തെളിയിച്ച കാര്യമാണ് തെളിവായി വീഡിയോ പറയുന്നത്.6.1 K ലൈക്കുകളും 1.3K ഷെയറുകളും വീഡിയോയ്ക്ക് ഉണ്ട്.വൈഡ് ലൈവ്…

  • ഇസ്രായേൽ വിമാനത്തിന് സൗമ്യയുടെ പേര് കൊടുത്തോ?

    ഇസ്രായേൽ വിമാനത്തിന് സൗമ്യയുടെ പേര് കൊടുത്തോ?

    ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന്   മെയ് 12 5.30ന് മലയാളി നേഴ്‌സായ  സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു.  ഇടുക്കി കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടിൽ നിന്നും ഫോണിൽ സംസാരിക്കുന്നതിനിടെ താമസസ്ഥലത്ത് ഹമാസിന്റെ  മിസൈൽ പതിച്ചായിരുന്നു മരണം.ഈ സംഭവത്തെ തുടർന്ന് , ‘സൗമ്യ’ എന്ന് പേരെഴുതിയ ഇസ്രയേല്‍ യുദ്ധവിമാനത്തിന്റെ ചിത്രം വൈറലായി. ഓപ്പറേഷൻ സാം ഒരുങ്ങുന്നു. സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ , ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകി ഇത് ചരിത്രത്തിൽ ആദ്യം. അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിൽ…

  • 800 പേർ പങ്കെടുക്കുന്ന  സത്യപ്രതിജ്ഞ ടി വിയിൽ കാണുന്ന വീട്ടുകാർ സാമൂഹിക അകലം പാലിച്ചിരിക്കണം 

    800 പേർ പങ്കെടുക്കുന്ന  സത്യപ്രതിജ്ഞ ടി വിയിൽ കാണുന്ന വീട്ടുകാർ സാമൂഹിക അകലം പാലിച്ചിരിക്കണം 

    വൈകുന്നേരത്തെ ഷോ എന്ന തലക്കെട്ടിൽ ഒരു വൈറൽ  ഫേസ്ബുക്ക് പോസ്റ്റ് പല ഐ ഡികളിൽ  നിന്നും പുറപ്പെട്ടിട്ടുണ്ട്.ട്രോൾ മലയാളം വീഡിയോ ,പോരാളി വാസു,ഔട്ട്സ്പോക്കൺ എന്നിവയാണ് അവയിൽ ചിലത്.ട്രോൾ മലയാളം വീഡിയോ പേജിൽ 2.2 k റീയാക്ഷനുകളും 632 ഷെയറുകളുമുണ്ട്.പോരാളി വാസുവിന്റെ പോസ്റ്റിനു 1.8k   റീയാക്ഷനുകളും 2.5 k ഷെയറുകളുമുണ്ട്.ഔട്ട്സ്പോക്കൺ എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിനു  2.1  k റീയാക്ഷനുകളും 254  ഷെയറുകളുമുണ്ട്. മേയ് 17 നാണ് ഈ പോസ്റ്റുകൾ ഫേസ്ബുക്കിൽ വന്നത്.വൈകുന്നേരത്തെ ഷോ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്,…

  • ജനസാന്ദ്രത കൂടുതലുള്ളതിനാൽ ഇന്ത്യയിൽ ദിവസവും 5000  മരണങ്ങൾ സംഭവിക്കുന്നുണ്ടോ?

    ജനസാന്ദ്രത കൂടുതലുള്ളതിനാൽ ഇന്ത്യയിൽ ദിവസവും 5000  മരണങ്ങൾ സംഭവിക്കുന്നുണ്ടോ?

    ഇന്ത്യക്കാർ‌ മെച്ചപ്പെടുന്നില്ലെങ്കിൽ‌ “കമ്മ്യൂണിറ്റി എക്സ്ചേഞ്ച്” എന്നർ‌ത്ഥമുള്ള “മൂന്നാം ഘട്ടത്തിലേക്ക്” ഇന്ത്യ പ്രവേശിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഐ‌സി‌എം‌ആർ റിപ്പോർട്ട് ചെയ്യുന്നു. * * ഇന്ത്യ മൂന്നാം ഘട്ടത്തിലേക്കോ സാമൂഹിക വിപുലീകരണത്തിലേക്കോ പോയാൽ * * മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ജനസാന്ദ്രത കൂടുതലുള്ളതിനാൽ ഇന്ത്യയിൽ ദിവസവും 5000 മരണങ്ങൾ സംഭവിക്കുന്നുണ്ടോ…? * എല്ലാ പൗരന്മാരും “72 മുതൽ 108 മണിക്കൂർ വരെ പുറത്തുവരരുത്” എന്ന് എന്തെങ്കിലും ചെയ്യാൻ അഭ്യർത്ഥിക്കുന്നു * * * കാരണം നാളെ ഇന്ത്യക്ക് മൂന്നാം…

  • ലോക്ക്ഡൗൺ ലംഘിച്ചവരെ കർണാടക പോലീസ് പൂജിച്ചോ?

    ലോക്ക്ഡൗൺ ലംഘിച്ചവരെ കർണാടക പോലീസ് പൂജിച്ചോ?

    കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക്  എതിരെ നടപടി എടുക്കുമ്പോൾ  സംയമനം പാലിക്കണമെന്ന് കർണാടക ഹൈക്കോടതി പോലീസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ വന്നത്.കോവിഡ് -19 പകർച്ചവ്യാധി നിയന്ത്രണത്തിലും മറ്റുമുള്ള ചില പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു കൂട്ടം നിവേദനങ്ങളിൽ വാദം കേൾക്കുമ്പോൾ,ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക അധ്യക്ഷനായ ബെഞ്ച് ആണ് ഈ  ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് പുറത്ത് ഇറങ്ങിയവരെ എല്ലാം പോലിസ് പൂജിച്ചു വിട്ടു,എന്ന് അവകാശപ്പെടുന്ന ചില വീഡിയോകൾ ഫേസ്‌ബുക്കിൽ ലഭ്യമാണ്.ഈ വീഡിയോകൾ എല്ലാം…

  • അത് ചൈനയുടെ റോക്കറ്റ് കടലിൽ വീഴുന്ന ദൃശ്യമാണോ?

    അത് ചൈനയുടെ റോക്കറ്റ് കടലിൽ വീഴുന്ന ദൃശ്യമാണോ?

    നിയന്ത്രണം നഷ്‌ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നു വീണതായുള്ള വാർത്ത ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു   തുടർന്നു ധാരാളം അഭ്യൂഹങ്ങൾ പടർന്നു. ഈ സന്ദർഭത്തിലാണ് ചൈനയുടെ കോപ്പ് കടലിൽ വീഴുകയാണെന്ന് ഫേസ്ബുക്കിലെ ട്രോൾ മലയാളം പേജിൽ,മേയ് ഒൻപതിന്, ഒരു വീഡിയോ പോസ്റ്റ് വന്നത്. ആ  വീഡിയോയ്ക്ക് 120k വ്യൂവുകളും  1.3k ലൈക്കുകൾക്ക് 606 ഷെയറുകളും ലഭിച്ചു. ചൈനയുടെ റോക്കറ്റ് മാലിദ്വീപിന് അടുത്ത് കടലില്‍ വീണെന്നാണ് നിലവിലെ വിവരം.റോക്കറ്റ് കടന്നുപോകുന്നതിന്റെ ചിത്രം ഒമാന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. പോരെങ്കിൽ ചൈനീസ്…

  • ജനസംഖ്യ നിയന്ത്രണം എന്ന അമേരിക്കയുടെ താല്പര്യമാണോ കൊറോണ?

    ജനസംഖ്യ നിയന്ത്രണം എന്ന അമേരിക്കയുടെ താല്പര്യമാണോ കൊറോണ?

    1974ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായ റിച്ചാർഡ് നിക്സണ് അദ്ദേഹത്തിന്റെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റും നാഷണൽ ഡിഫെൻസ് അഡ്വൈസറുമായ ഹെൻറി കിസ്സിഞ്ചർ കൊടുത്ത നാഷണൽ സെകുരിറ്റി സ്റ്റഡി മെമ്മോറാണ്ടത്തിലെ ശുപാർശ അനുസരിച്ചു രൂപപ്പെടുത്തിയ ഒരു ജനസംഖ്യ നിയന്ത്രണ പദ്ധതിയാണ് കൊറോണ എന്ന വാദം ഡോക്ടർ ജെയിംസ് വടക്കുംചേരി എന്ന പ്രൊഫൈലിൽ നിന്നും പ്രചരിക്കുന്നുണ്ട്.മേയ് ഒൻപതാം തീയതി അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്ക് കഴിഞ്ഞ 24 മണിക്കൂർ കൊണ്ട് തന്നെ 1.8 K വ്യൂവുകൾ കിട്ടിയിട്ടുണ്ട്.ഇന്ത്യ മുതൽ  എത്യോപ്യ വരെയുള്ള പതിമൂന്ന് രാജ്യങ്ങളിൽ പെരുകുന്ന ജനസംഖ്യ അമേരിക്കയുടെ…

  • രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ബംഗാളിൽ നിന്നും ആസമിലേക്ക് ഓടി പോയത് സിപിഎം,ബിജെപി,കോൺഗ്രസ്സ് എന്നീ പാർട്ടികളിലെ ഹിന്ദുക്കൾ  മാത്രമാണോ?

    രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് ബംഗാളിൽ നിന്നും ആസമിലേക്ക് ഓടി പോയത് സിപിഎം,ബിജെപി,കോൺഗ്രസ്സ് എന്നീ പാർട്ടികളിലെ ഹിന്ദുക്കൾ  മാത്രമാണോ?

    ഈ ചിത്രത്തിൽ, ബി ജെ പി ഹിന്ദുവുണ്ട് സിപിഎം  ഹിന്ദുവുണ്ട് കോൺഗ്രസ് ഹിന്ദുവുണ്ട്….. രാഷ്ട്രീയം മറക്കുക…. മത പരമായി ചിന്തിക്കുക…… കാരണം….യഥാർത്ഥ ശത്രു മമതയല്ല…. ശിഖണ്ഡിയെ മുന്നിൽ നിർത്തിയുള്ള യുദ്ധം മാത്രമാണത്,എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റും ഫേസ്ബുക്കിൽ പറന്നു നടക്കുന്നുണ്ട്. അതിനൊപ്പം ചില ചിത്രങ്ങളും ഉണ്ട്. ഒരു അഭയാർഥി ക്യാമ്പിലേത് എന്ന് തോന്നിക്കുന്നതാണ് ഈ ചിത്രങ്ങൾ.അതായത് ഫോട്ടോയിൽ ഉള്ളതെല്ലാം ഹിന്ദുക്കളാണ് എന്നാണ് വിവക്ഷ.ഈ ചിത്രങ്ങളെ ഫേസ്ബുക്കിൽ ഇവ പോസ്റ്റ് ചെയ്ത  ശ്രീരാജ് കൈമൾ എന്ന  വ്യക്തി ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളുമായി…

  • കൊറോണ വൈറസ് ക്രിസ്തുമതത്തെ തകർക്കാനുള്ള ഗൂഢാലോചനയോ?

    കൊറോണ വൈറസ് ക്രിസ്തുമതത്തെ തകർക്കാനുള്ള ഗൂഢാലോചനയോ?

    ദയവായി മറ്റുള്ളവരിലേയ്ക്ക് എത്തിക്കുക.ലോകം ഇന്ന് ആരുടെ കൈപിടിയിലാണ്?? ലോകത്തെ നിയന്ത്രിക്കുന്നത് ആരാണ്? കൂട്ടമായുള്ള മനുഷ്യരുടെ മരണം ആരുടെ അജണ്ടയാണ്.അറിഞ്ഞിരിക്കുക നിങ്ങൾ അപകടത്തിലാണ്, കർത്താവ് വരാറായി.അവസാനംവരെയും സഹിച്ചു നിൽക്കുന്നവൻ രക്ഷപ്പെടും എന്ന വിവരണത്തോടെ  ഒരു വീഡിയോ ജെറുസലേം ലൈവ് എന്ന ഐ ഡിയിൽ നിന്നും മേയ് എട്ടാം തീയ്യതി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതു വരെ വീഡിയോയ്ക്ക് 312 ഷെയറുകളും  39K വ്യൂവുകളും 1.2 റിയാക്ഷനുകളും കിട്ടി. ലോകം മുഴുവനും ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചുവരുന്ന ഇല്ല്യൂമിനേറ്റി പോലുള്ള സംഘടനകളാണ് കൊറോണ പടർത്താൻ കാരണമെന്നു വീഡിയോ ആരോപിക്കുന്നു.…